For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍ ഇന്ത്യയുടെ പുതിയ കോച്ച്? ഗാംഗുലിക്ക് എതിര്‍പ്പ്! പരസ്യമായി തുറന്നടിച്ചു; പോസ്റ്റ് വൈറല്‍

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുകയാണ്. പകരം പരിശീലകസ്ഥാനത്തേക്ക് പലരുടേയും പേര് ഉയര്‍ന്ന് കേട്ടെങ്കിലും ഏറെക്കുറെ സീറ്റ് ഉറപ്പായത് ഗൗതം ഗംഭീറിനാണ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇത് സംബന്ധിച്ച് സൂചനയും നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉടന്‍ തന്നെ ഗംഭീറിനെ മുഖ്യ പരിശീലകനാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനമെത്തിയേക്കും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവായിരുന്നു ഗംഭീര്‍. ഇത്തവണ കെകെആര്‍ കപ്പിലും മുത്തമിട്ടതോടെ ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കെത്താനുള്ള സാധ്യത ഉയര്‍ന്നു. ഇപ്പോഴിതാ ഗംഭീറിനെ പരിശീലകനാക്കുന്നതിലുള്ള എതിര്‍പ്പ് പരസ്യമാക്കി സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായിരുന്ന ഗാംഗുലിയുടെ മുന്നറിയിപ്പ് പോസ്റ്റ് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

'കളത്തിനകത്തും പുറത്തും ഏതൊരു വ്യക്തിയുടേയും ഭാവിയെ രൂപപ്പെടുത്തുന്നതില്‍ പരിശീലകന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പരിശീലനത്തിനും വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ പരിശീലകനേയും സ്ഥാപനത്തേയും വിവേകത്തോടെ തിരഞ്ഞെടുക്കുക' എന്നാണ് ഗാംഗുലി എക്‌സില്‍ കുറിച്ചത്. ഇതിനോടകം തന്നെ ഇത് വൈറലായിക്കഴിഞ്ഞു. ഗാംഗുലി കൃത്യമായും ഗംഭീറിനെ ഉന്നം വെച്ചാണ് സംസാരിച്ചിരിക്കുന്നതെന്ന് വ്യക്തം.

ഗംഭീര്‍ കളത്തിനകത്തും പുറത്തും ദേഷ്യക്കാരനായ വ്യക്തിയാണ്. കളത്തിനകത്തെ നിയന്ത്രണം വിട്ട് പല തവണ വാക് പോരാട്ടങ്ങള്‍ ഗംഭീര്‍ നടത്തിയിട്ടുണ്ട്. വിരാട് കോലിയുമായി ഗംഭീര്‍ വലിയ ശത്രുതയിലാണുള്ളത്. രണ്ട് പേരും ഐപിഎല്ലില്‍ കൈയാങ്കളിയുടെ വക്കോളമെത്തിയ വാക് പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കോലിയും ഗംഭീറും തമ്മില്‍ അത്ര നല്ല ബന്ധമല്ല. ഗംഭീര്‍ പരിശീലകനായാല്‍ ടീമിനുള്ളില്‍ ചേരിതിരിവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

virat kohli gautam gambhir

ഇതും ഗാംഗുലി മുന്നറിയിപ്പ് നല്‍കുന്നു. ഗംഭീര്‍ പരിശീലകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ളയാളല്ല. ഉപദേഷ്ടാവിന്റെ റോളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും മുഖ്യ പരിശീലകനാവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാവുകയെന്നത് സാഹസികമായ റോളാണ്. വലിയ സമ്മര്‍ദ്ദം രാഷ്ട്രീയമായും ആരാധകരില്‍ നിന്നും ഉണ്ടാകും. ഇതിനെയെല്ലാം മറികടക്കുകയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ ഗംഭീറിന്റെ വരവ് എങ്ങനെയാവുമെന്നത് കണ്ടറിയണം.

ജയ് ഷായുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പുതിയ പരിശീലകനെ നിയമിക്കുന്നതിലും ഉണ്ടാവും. ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറക്കാനുള്ള കാരണവും രാഷ്ട്രീയ താല്‍പര്യമാണെന്ന ആരോപണം നിലനില്‍ക്കുന്നു. ഗാംഗുലിയുടെ വിമര്‍ശനം ഇതിനോടകം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. ഗംഭീര്‍ കര്‍ക്കശക്കാരനായ സ്വഭാവക്കാരനാണെങ്കിലും പരിശീലകനെന്ന നിലയില്‍ എല്ലാവരോടും സൗമ്യതയുള്ളയാളാണ്.

ടീമിനെ എങ്ങനെ കെട്ടിപ്പടുക്കാമെന്ന കൃത്യമായ ധാരണ ഗംഭീറിനുണ്ട്. ഇത്തവണത്തെ കെകെആറിന്റെ പ്രകടനം തന്നെ അതിന്റെ തെളിവാണ്. ഗംഭീര്‍ ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. ഇതേ മികവിലേക്ക് ടീമിനെ എത്തിക്കാന്‍ ഗംഭീറിന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഇന്ത്യന്‍ പരിശീലകരെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. അനില്‍ കുംബ്ലെ, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിങ്ങനെയാണ് ഈ പട്ടിക എത്തി നില്‍ക്കുന്നത്.

ഇവിടേക്കാണ് ഇപ്പോള്‍ ഗംഭീര്‍ വരാനിരിക്കുന്നത്. ഇന്ത്യന്‍ പരിശീലകര്‍ക്ക് കീഴില്‍ ഇന്ത്യ മികവ് കാട്ടുന്നുണ്ടെങ്കിലും ഐസിസി ട്രോഫിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഗംഭീര്‍ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോഴുള്ള വലിയ വെല്ലുവിളിയും ഐസിസി ട്രോഫിയാണ്. അടുത്ത ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ടീമിനെ പടുത്തുയര്‍ത്തുകയാണ് ഗംഭീറിന്റെ മുന്നിലുള്ള ദൗത്യം.

എന്തായാലും ഗംഭീറിന്റെ വരവ് ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഗംഭീറിന് കീഴിലേക്ക് ഇന്ത്യന്‍ ടീമെത്തുമ്പോള്‍ കോലി ഒതുക്കപ്പെടുമോയെന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Story first published: Thursday, May 30, 2024, 14:59 [IST]
Other articles published on May 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+