Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് ആദ്യ സ്‌ട്രൈക്ക് നേരിടാന്‍ പേടിയോ? തന്നെ നിര്‍ബന്ധിച്ചു! കാരണം ഗാംഗുലി പറയുന്നു

ഇന്ത്യയുടെ ഐതിഹാസിക ഓപ്പണിങ് ജോടികളെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകദിന ക്രിക്കറ്റില്‍ ഇത്രയും മികച്ചൊരു സഖ്യം ഇന്ത്യക്കു അതിനു മുമ്പോ, ശേഷമോ ഉണ്ടായിട്ടില്ലെന്നു കണക്കുകള്‍ അടിവരയിടുന്നു. ലോക ക്രിക്കറ്റില്‍ തന്നെ ഏകദിനത്തില്‍ ഇത്രയുമധികം റണ്‍സ് വാരിക്കൂട്ടിയ മറ്റൊരു ഓപ്പണിങ് സഖ്യമില്ല.

ഇന്നങ്‌സ് ഓപ്പണ്‍ ചെയ്തിരുന്ന കാലത്ത് ആദ്യ ഓവറിലെ ആദ്യത്തെ ബോള്‍ പലപ്പോഴും നേരിട്ടിരുന്നത് ഗാംഗുലിയായിരുന്നു. എന്തുകൊണ്ടാണ് സച്ചിന്‍ ഇതിനു തയ്യാറാവാതിരുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ദാദ. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളുമായുള്ള ലൈവിലാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി ഇക്കാര്യം തുറന്നുപറഞ്ഞത്.

എല്ലായ്‌പ്പോഴും നോണ്‍ സ്‌ട്രൈക്കര്‍

താനും സച്ചിനും ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണിങ് ചെയ്തിരുന്ന കാലത്ത് ആദ്യ ഓവറിലെ ആദ്യ പന്തില്‍ എല്ലായ്‌പ്പോഴും നോണ്‍ സ്‌ട്രൈക്കറുടെ പൊസിഷനിലായിരുന്നു സച്ചിന്‍ നിന്നിരുന്നതെന്നു ഗാംഗുലി വ്യക്തമാക്കി.
ഒരിക്കല്‍ ഇതേക്കുറിച്ച് സച്ചിനോടു സംസാരിച്ചിരുന്നു. എല്ലായ്‌പ്പോഴും ആദ്യ പന്ത് താനാണ് നേരിടുന്നത്. ഇടയ്ക്ക് നീയും ആദ്യ പന്ത് കളിക്കണമെന്ന് സച്ചിനോടു പറഞ്ഞു. അപ്പോള്‍ രണ്ടു ഉത്തരങ്ങളാണ് സച്ചിന്‍ നല്‍കിയത്.
താന്‍ മികച്ച ഫോമില്‍ കളിക്കുന്ന സമയത്ത് നോണ്‍ സ്‌ട്രൈക്കറായി നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. അതേസമയം, മോശം ഫോമിലാണെങ്കിലും നോണ്‍ സ്‌ട്രൈക്കറായി തന്നെ നില്‍ക്കുന്നതാണ് നല്ലത്. കാരണം ഇതു തന്റെ സമ്മര്‍ദ്ദം ഇല്ലാത്താക്കാന്‍ സഹായിക്കുമെന്നു സച്ചിന്‍ തമാശയായി തന്നോടു പറഞ്ഞതായി ഗാംഗുലി വെളിപ്പെടുത്തി.

സച്ചിനെ പറ്റിച്ചു

സ്‌ട്രൈക്ക് നേരിടുന്നതില്‍ നിന്നും മനപ്പൂര്‍വ്വം മാറിനിന്നിട്ടുള്ള സച്ചിന് തമാശയായി ഇടയ്ക്കു ചില പണികള്‍ താന്‍ കൊടുത്തിരുന്നതായും ഗാംഗുലി വെളിപ്പെടുത്തി. സ്‌ട്രൈക്ക് നേരിടാതിരുന്നതിനെക്കുറിച്ച് മോശം ഫോം, നല്ല ഫോം രണ്ടു കാരണങ്ങള്‍ സച്ചിന് പറയാനുണ്ടായിരുന്നു. ഇതോടെയാണ് ഇടയ്ക്കു ചില തമാശകള്‍ താന്‍ ഒപ്പിച്ചത്. ഓപ്പണ്‍ ചെയ്യാന്‍ ക്രീസിലെത്തിയാല്‍ സച്ചിനോട് ഒന്നും പറയാതെ താന്‍ നോണ്‍ സ്‌ട്രൈക്കറുടെ ഭാഗത്തു പോയി നില്‍ക്കും. ടെലിവിഷന്‍ ലൈവിലൊക്കെ സച്ചിനെ ഇതോടെ കാണിക്കുകയും ചെയ്യും. അതോടെ സ്‌ട്രൈക്ക് നേരിടുകയല്ലാതെ സച്ചിന് മുന്നില്‍ മറ്റു വഴികള്‍ ഇല്ലാതാവുകയും ചെയ്തിരുന്നതായി ഗാംഗുലി വെളിപ്പെടുത്തി. ഇങ്ങനെ ഒന്നോ, രണ്ടോ തവണ സച്ചിനെ സ്‌ട്രൈക്ക് നേരിടാന്‍ താന്‍ നിര്‍ബന്ധിതനാക്കിയിട്ടുണ്ടെന്നും ദാദ പറയുന്നു.

മികച്ച ഓപ്പണിങ് സഖ്യം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോടികളായ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ഏകദിനത്തില്‍ 8227 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 136 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഈ സഖ്യം ഇത്രയും റണ്‍സെടുത്തത്. 21 സെഞ്ച്വ്വറി കൂട്ടുകെട്ടുകള്‍ ഇതിലുള്‍പ്പെടുന്നു. 258 റണ്‍സാണ് ഏകദിനത്തില്‍ സച്ചിന്‍-ഗാംഗുലി സഖ്യത്തിന്റെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്.
ഏകദിന കരിയറില്‍ 340 തവണ ഓപ്പണറായി ഇറങ്ങിയിട്ടുള്ള സച്ചിന്‍ 47 തവണ മാത്രമേ ആദ്യത്തെ സ്‌ട്രൈക്ക് നേരിട്ടിട്ടുള്ളൂവെന്നതാണ് കൗതുകകരം. ഗാംഗുലിയാവട്ടെ 235 ഇന്നിങ്‌സുകളില്‍ 76 തവണ മാത്രമേ നോണ്‍ സ്‌ട്രൈക്കറായിരുന്നിട്ടുള്ളൂ.

Story first published: Monday, July 6, 2020, 15:20 [IST]
Other articles published on Jul 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+