ശിഷ്യന് മുന്നില്‍ ഗുരു തോറ്റു; റെയ്‌നയോട് തോറ്റ ധോണിക്ക് ട്രോളോട് ട്രോള്‍...
ഗുജറാത്ത് ലയണ്‍സിനോട് പുനെ സൂപ്പര്‍ ജയന്റ്‌സ് തോറ്റപ്പോള്‍ പണി കിട്ടിയത് പുനെ ക്യാപ്റ്റന്‍ എം എസ് ധോണിക്ക്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഇത്ര കാലവും ധോണിയുടെ ഡെപ്യൂട്ടി ആയിരുന്ന സുരേഷ് റെയ്‌നയാണ് പുനെയെ വീഴ്ത്തിയ ഗുജറാത്തിനെ വീഴ്ത്തിയത് എന്നത് തന്നെ കാരണം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിലക്ക് കിട്ടി ഐ പി എല്ലില്‍ കളിക്കാന്‍ പറ്റാതായതോടെ ഉണ്ടായ രണ്ട് ടീമുകളാണ് ഗുജറാത്ത് ലയണ്‍സും പുനെ സൂപ്പര്‍ ജയന്റ്‌സും. ചെന്നൈയുടെ ആരാധകരും ഇതോടെ രണ്ട് ടീമുകളിലായി പിരിഞ്ഞു. ഐ പി എല്ലില്‍ ആദ്യമായി പരസ്പരം വന്നപ്പോള്‍ റെയ്‌നയോട് തോറ്റുപോയ ധോണിയെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ, കാണൂ....

വല്ല വൈരാഗ്യവും ഉണ്ടോ
സത്യത്തില്‍ നിനക്ക് എന്നോട് വല്ല വൈരാഗ്യവും ഉണ്ടോ എന്ന് ധോണി റെയ്‌നയോട് ചോദിക്കുമോ

നല്ലത് വരുത്തണേ
ഈശ്വരാ റെയ്‌നയ്ക്ക് നല്ലത് മാത്രം വരുത്തണേ

ആശാന്റെ നെഞ്ചത്ത്
ഹെന്റമ്മേ.. ഒരു മാന്നാര്‍ മത്തായി ട്രോള്‍

ലെ ധോണിയും റെയ്‌നയും
ലെ ധോണിയും റെയ്‌നയും - ഒരു പോക്കിരി രാജ ട്രോള്‍

എന്തിനാ ഇവനെ
ഇവനെ എന്തിനാ ഇത്രേം കാശ് കൊടുത്ത് നിര്‍ത്തിയേക്കുന്നേ.. വെള്ളം ചുമക്കാനാണോ

റൈനയെപ്പറ്റി മിണ്ടരുത്
റൈനയെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് - പുനെ ഫാന്‍സിന്റെ സ്ഥിതി ഇപ്പോള്‍ ഇങ്ങനെയാണോ

ഇനി എന്ത് പറയും
തോല്‍ക്കാറാകുമ്പോള്‍ ഗുജറാത്ത് നമ്മുടെ സഹോദര ടീമാണ് എന്ന് പറഞ്ഞാണത്രെ പുനെ ഫാന്‍സ് തടിയൂരുന്നത്

തമ്പി അണ്ണനെ തോല്‍പിച്ചോ
ഗുജറാത്ത് പുനെയെ പഞ്ഞിക്കിട്ടു എന്ന് കരുതിയാ മതി, തമ്പി അണ്ണനെ തോല്‍പിച്ചതായി ഫാന്‍സ് എടുക്കുന്നില്ല

ധോണി ഫാന്‍സിന്റെ ഭാവം
ധോണി ഫാന്‍സിന്റെ മുഖത്ത് രണ്ട് തരം ഭാവമാണ്. ഒന്ന് റെയ്‌നയ്‌ക്കെതിരെ മറ്റേത് റെയ്‌ന സി എസ് കെയുടെ മുത്ത്.

വെള്ളം കൊടുത്ത് ജീവിതം..
ഡല്‍ഹീന്നും മുംബൈന്നും വിളിച്ചിട്ടും ഇര്‍ഫാന്‍ പത്താന്‍ പോയില്ല, പുനെയില്‍ വെള്ളം കൊടുത്ത് ജീവിതം നശിക്കാനാണോ പത്താന്റെ വിധി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications