വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് ഇനി പഴയ ഓസീസ് തന്നെ... എതിരാളികളുടെ മുട്ടിടിക്കും, സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി

സ്മിത്തിനെയും വാര്‍ണറെയും ടി20 ടീമിലേക്കു തിരികെ വിളിച്ചു

സിഡ്‌നി: വിലക്കിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ആദ്യമായി ഓസ്‌ട്രേലിയന്‍ ടി20 ടീമില്‍. ശ്രീലങ്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള സംഘത്തിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്. അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്.

smith

പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് കാരണം ടീമിനു പുറത്തായിരുന്നു സ്മിത്തും വാര്‍ണറും. മടങ്ങിവരവില്‍ ഏകദിനത്തിലും ടെസ്റ്റിലും ഇരുവരും ഇതിനകം കളിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലൂടെയയായിരുന്നു ടെസ്റ്റിലേക്ക് ഇരുവരുടെയും തിരിച്ചുവരവ്. സ്മിത്തിനെയും വാര്‍ണറെയും വളരെ ആഹ്ലാദത്തോടെയാണ് ടി20 സംഘത്തിലേക്കു തിരിച്ചുവിളിക്കുന്നതെന്നു ടീം പ്രഖ്യാപനവേളയില്‍ മുഖ്യ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കി.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: സെവാഗോ, രോഹിതോ കേമന്‍? രോഹിതെന്ന് അക്തര്‍!! ഇതു തന്നെ കാരണം...ഇന്ത്യ vs ദക്ഷിണാഫ്രിക്ക: സെവാഗോ, രോഹിതോ കേമന്‍? രോഹിതെന്ന് അക്തര്‍!! ഇതു തന്നെ കാരണം...

മുന്‍ ക്യാപ്റ്റന്‍ കൂടിയായ സ്മിത്ത് മടങ്ങിയെത്തിയെങ്കിലും ടി20 ടീമിന്റെ നായകനായി ആരോണ്‍ ഫിഞ്ചിനെ ഓസ്‌ട്രേലിയ നിലനിര്‍ത്തി. അലെക്‌സ് കറെയും പാറ്റ് കമ്മിന്‍സും വൈസ് ക്യാപ്റ്റന്‍ സ്ഥാനം പങ്കിടും. പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരേ മൂന്നു വീതം ടി20 മല്‍സരങ്ങളിലാണ് ഓസീസ് കളിക്കുക.

ഓസ്‌ട്രേലിയന്‍ ടി20 ടീം

ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ആഷ്ടണ്‍ ഏഗര്‍, അലെക്‌സ് കറെ, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍, ബെന്‍ മക്‌ഡെര്‍മോട്ട്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, സ്റ്റീവ് സ്മിത്ത്, ബില്ലി സ്റ്റാന്‍ലേക്ക്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ടേണര്‍, ആന്‍ഡ്രു ടൈ, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

Story first published: Tuesday, October 8, 2019, 15:26 [IST]
Other articles published on Oct 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X