Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിക്കാന്‍ ഒരു ബോളില്‍ സിക്‌സര്‍, ക്രീസിലുള്ളത് ധോണി- എന്തു ചെയ്യുമെന്ന് കമ്മിന്‍സ് പറയുന്നു

ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യക്കു വേണ്ടിയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും അദ്ദേഹത്തിന്റെ എത്രയെത്ര മികച്ച ഫിനിഷിങുകളാണ് നമ്മള്‍ കണ്ടത്. അതേസമയം, നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസറായാണ് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ധോണിയെയും കമ്മിന്‍സിനെയും അവസാനമായി നമ്മള്‍ കളിക്കളത്തില്‍ കണ്ടത് ഐപിഎല്ലിന്റെ 14ാം സീസണിലായിരുന്നു. കെകെആര്‍ ടീമിനു വേണ്ടിയായിരുന്നു കമ്മിന്‍സ് പന്തെറിഞ്ഞത്.

1

തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ ഒരു ചോദ്യത്തിനു കമ്മിന്‍സ് മറുപടി നല്‍കിയിരിക്കുകയാണ്. ഇതായിരുന്നു ചോദ്യം- എതിര്‍ ടീമിന് അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് സിക്‌സറാണ്, ക്രീസിലുള്ളത് ധോണിയും. കമ്മിന്‍സാണ് ബൗളറെങ്കില്‍ എന്തു തന്ത്രമായിരിക്കും പരീക്ഷിക്കുക.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പേസര്‍ പരീക്ഷിക്കുന്ന പ്രധാന ആയുധം യോര്‍ക്കറുകളാണ്. എന്നാല്‍ ധോണിക്കെതിരേ താന്‍ യോര്‍ക്കര്‍ പരീക്ഷിക്കില്ലെന്നു കമ്മിന്‍സ് വ്യക്തമാക്കി. ധോണിയുടെ ഒരുപാട് വീഡിയോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. യോര്‍ക്കര്‍ മിസ്സായ ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹം സിക്‌സറുകള്‍ പറത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഞാന്‍ യോര്‍ക്കറിനായി ശ്രമിക്കില്ല, ചിലപ്പോള്‍ ഒരു ബൗണ്‍സര്‍, അല്ലെങ്കില്‍ ഒരു സ്ലോ ബോള്‍, അല്ലെങ്കില്‍ ഒരു വൈഡ് യോര്‍ക്കറായിരിക്കും ഞാന്‍ പരീക്ഷിക്കുക. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ ബൗള്‍ ചെയ്യരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കമ്മിന്‍സ് വ്യക്തമാക്കി.

ധോണിയും കമ്മിന്‍സും തമ്മില്‍ ഒരുപാട് മല്‍സരങ്ങളിലൊന്നും മുഖാമുഖം വന്നിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു തവണ അദ്ദേഹത്തെ ഓസീസ് പേസര്‍ പുറത്താക്കിയിട്ടുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 മല്‍സങ്ങളിലായിരുന്നു ഇത്. ധോണി ഇതിനകം ഇന്ത്യന്‍ കുപ്പായമഴിച്ചു കഴിഞ്ഞതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയൊരിക്കലും ഇരുവരും മുഖാമുഖം വരില്ല. എന്നാല്‍ ഐപിഎല്ലില്‍ ഇനിയും ഈ പോരാട്ടങ്ങള്‍ നമുക്ക് കാണാനാവും.

ഈ സീസണിലെ ഐപിഎല്ലില്‍ ധോണിയുടെ ബാറ്റിങ് മോശമായിരുന്നു. പഴയതു പോലെ ഷോട്ടുകള്‍ പായിക്കാന്‍ കഴിഞ്ഞ രണ്ടു സീസണുകളിലായി അദ്ദേഹത്തിനു സാധിക്കുന്നില്ല. പലപ്പോഴും ധോണിയുടെ ടൈമിങ് പിഴയ്ക്കുന്നതാണ് കണ്ടത്. ഇത്തവണത്തെ ഐപിഎല്ലോടെ ഒരുപക്ഷെ 39 കാരനായ ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

Story first published: Friday, May 28, 2021, 16:48 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+