Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ കപ്പും മുംബൈയങ്ങ് എടുക്കും! നയിക്കാന്‍ 'സ്‌കൈ'- ആറ് ഐപിഎല്‍ താരങ്ങള്‍

ഐപിഎല്ലിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരനായി മാറിയ മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെ സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള മുംബൈ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ജനുവരിയിലാണ് മുഷ്താഖ് അലി ട്രോഫി അരങ്ങേുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റ് നിശ്ചലമായ ശേഷം ആദ്യമായി നടക്കുന്ന ടൂര്‍ണമെന്റെന്ന പ്രത്യേകത കൂടി മുഷ്താഖ് അലി ട്രോഫിക്കുണ്ട്.

ഫെബ്രുവരിയില്‍ ഐപിഎല്‍ ലേലം നടക്കാനിരിക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്കു മികച്ച പ്രകടനങ്ങളിലൂടെ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയാണ് മുഷ്താഖ് അലി ട്രോഫിക്കു തുടക്കമാവുന്നത്.

ആറു ഐപിഎല്‍ താരങ്ങള്‍

ആറു ഐപിഎല്‍ താരങ്ങള്‍

യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള ആറു താരങ്ങള്‍ മുംബൈ സംഘത്തിലുണ്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് മുഷ്താഖ് അലി ട്രോഫിക്കുള്ള 20 അംഗ ടീമിനെ തിരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദിത്യ താരെയാണ് മുംബൈ ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
29നു ചൊവ്വാഴ്ച തിരഞ്ഞെടുക്കപ്പെട്ട താരങ്ങളോട് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ രാവിലെ 9.30ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈ സംഘത്തില്‍ മിന്നും താരങ്ങള്‍

മുംബൈ സംഘത്തില്‍ മിന്നും താരങ്ങള്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓള്‍റൗണ്ടറും ഇന്ത്യന്‍ താരവുമായ ശിവം ദുബെ, രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സര്‍ഫറാസ് ഖാന്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ, മുംബൈ ഇന്ത്യന്‍സിന്റെ ധവാല്‍ കുല്‍ക്കര്‍ണി എന്നിവരും മുംബൈ ടീമിലുണ്ട്.
അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് മുഷ്താഖ് അലി ട്രോഫിയുടെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ നടക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ (ജനുവരി 26, 27), സെമി ഫൈനലുകള്‍ (ജനുവരി 29), ഫൈനല്‍ (ജനുവരി 31) എന്നിവയാണ് മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്നത്.

മുംബൈ ടീം

മുംബൈ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ആദിത്യ താരെ, യശസ്വി ജയ്‌സ്വാള്‍, ആകര്‍ഷിത് ഗോമല്‍, സര്‍ഫറാസ് ഖാന്‍, സിദ്ദേഷ് ലാഡ്, ശിവം ദുബെ, ശുഭം രഞ്ജനെ, സുജിത് നായക്, സായിരാജ് പാട്ടീല്‍, തുഷാര്‍ ദേശ്പാണ്ഡെ, ധവാല്‍ കുല്‍ക്കര്‍ണി, മിനാദ് മഞ്ജരേക്കര്‍, പ്രതമേഷ് ഡാക്കെ, അതര്‍വ്വ അന്‍കോല്‍കര്‍, ശശാങ്ക് അത്രാഡെ, ഷാംസ് മ്യുലാനി, ഹാര്‍ദിക് തമോറെ, ആകാഷ് പാര്‍ക്കര്‍, സൂഫിയാന്‍ ഷെയ്ഖ്.

Story first published: Sunday, December 27, 2020, 16:05 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+