Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ടിവിക്ക് മുന്നിലിരിക്കുമ്പോള്‍ എല്ലാം എളുപ്പമായി തോന്നും', കോലിയുടെ ഫോമിനെക്കുറിച്ച് ജഡേജ

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ കേള്‍ക്കുന്നത് വിരാട് കോലിയുടെ ഫോമിനെക്കുറിച്ചാണ്. മുന്‍ ഇന്ത്യന്‍ സച്ചിന്റെ പിന്‍ഗാമിയെന്നോണം ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റ് കളത്തെ അടക്കി വാണിരുന്നെങ്കിലും ഇപ്പോള്‍ അതല്ല അവസ്ഥ. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അദ്ദേഹം ഫോം കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. കോലിയെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണോ വേണ്ടയോ എന്നത് ടീം മാനേജ്‌മെന്റിന് മുന്നില്‍ വലിയ തലവേദനയായി നില്‍ക്കുന്നു.

കോലിയുടെ പ്രശ്‌നങ്ങളും പിഴവുകളും മുന്‍ താരങ്ങളടക്കം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഓഫ് സൈഡ് കുരുക്കില്‍ വീണ്ടും വീണ്ടും കോലി കുടുങ്ങുകയാണ്. കോലിക്കെതിരേ ഒരു വശത്ത് വിമര്‍ശനം ശക്തമാകവെ കോലിക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ടിവിക്ക് മുന്നിലിരുന്ന് കളി കണ്ട് അഭിപ്രായം പറയാന്‍ എളുപ്പമാണെന്നാണ് ജഡേജ പറഞ്ഞത്.

1

'വിരാട് കോലി മഹാനായ താരമാണ്. അവന്‍ ഇത്രയും റണ്‍സും 70 സെഞ്ച്വറിയും നേടിയത് ഇതേ സാങ്കേതികത ഉപയോഗിച്ചാണ്. അവന്‍ സെഞ്ച്വറിയടിച്ചിരുന്നപ്പോഴും ഇപ്പോഴുമുള്ള ഷോട്ടുകള്‍ നോക്കുക. എന്താണ് വ്യത്യാസം. ഒന്നും ഉണ്ടെന്ന് കരുതുന്നില്ല. സ്‌കോര്‍ വരുന്നില്ല എന്നത് മാത്രമാണ് പ്രശ്‌നം. അവന്‍ 20കളിലും 30കളിലും പുറത്താവുന്നതാണ് എന്നെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

ആദ്യത്തെ 10-12 പന്തുകള്‍ക്കുള്ളില്‍ മടങ്ങുമ്പോള്‍ ഇത്രയും വിഷമം തോന്നില്ല. മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. കോലിയുടെ ഷോട്ടുകളെക്കുറിച്ച് ആളുകള്‍ക്ക് പല അഭിപ്രായവും ഉണ്ട്. എന്നാല്‍ ടിവിക്ക് മുന്നിലിരുന്ന് കാണുമ്പോള്‍ എല്ലാം വെറും നിസാരമായി തോന്നും. എന്നാല്‍ അതിനപ്പുറമുണ്ട്.

ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

2

കോലിയുടെ ബാക് ഫൂട്ട് ഷോട്ടുകള്‍ ഇപ്പോള്‍ കാണാനില്ലെന്ന് പലരും പറയാറുണ്ട്. എന്നാല്‍ കോലി ബാക് ഫൂട്ട് ഷോട്ടിലൂടെയും കട്ട് ഷോട്ടുകളിലൂടെയും സെഞ്ച്വറി നേടിയ മത്സരം ഒന്ന് കാട്ടിത്തരാമോ?. കോലിയുടെ കളിയിലല്ല പ്രശ്‌നം. മാനസികമായ കാര്യങ്ങളിലാണ് പ്രതിസന്ധി നേരിടുന്നത്'- അജയ് ജഡേജ പറഞ്ഞു. കുടുംബത്തിലേക്ക് കോലിയുടെ ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടി വന്നത് പ്രകടനത്തെ ബാധിച്ചുവെന്നും വേണമെങ്കില്‍ പറയാം.

3

നിലവിലെ ഫോം ഔട്ടില്‍ നിന്ന് തിരിച്ചുവരാന്‍ വിരാട് കോലിക്ക് വിശ്രമം വേണമെന്നാണ് പ്രമുഖരെല്ലാം അഭിപ്രായപ്പെടുന്നത്. എന്നാല്‍ കോലി ആദ്യം അതിന് തയ്യാറായിരുന്നില്ല. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസിന്റെ പരമ്പരയില്‍ കോലിക്ക് പൂര്‍ണ്ണമായും വിശ്രമം അനുവദിച്ചിരിക്കുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പരയും അഞ്ച് മത്സര ടി20 പരമ്പയുമാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നത്.

4

ഇതിന് ശേഷം ഏഷ്യാ കപ്പിലൂടെ കോലി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് നിലവിലെ വിവരം. ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവില്‍ കോലിക്ക് പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ. ടീം മാനേജ്‌മെന്റും കണക്കുകൂട്ടുന്നത് ഇതാണ്. ടി20 ലോകകപ്പിന് മുമ്പ് കോലിക്ക് ഫോം തെളിയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഫോമിലേക്കെത്തേണ്ടത് കോലിയുടെ ആവിശ്യമായി ഇപ്പോള്‍ മാറിയിരിക്കുന്നു.

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

5

നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുണ്ട്. അതുകൊണ്ട് തന്നെ കോലിക്ക് മികവിലേക്കെത്താത്ത പക്ഷം പ്ലേയിങ് 11ലെ സ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഓസ്‌ട്രേലിയയില്‍ മികച്ച ടി20 റെക്കോഡുള്ള അനുഭവസമ്പന്നനായ താരമാണ് കോലി. താരമൂല്യം പരിഗണിക്കുമ്പോഴും കോലിയെ എളുപ്പത്തില്‍ തഴയാനാവില്ല. അഭിപ്രായങ്ങള്‍ പലതാണെങ്കിലും കോലി ടി20 ലോകകപ്പ് കളിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, July 16, 2022, 11:53 [IST]
Other articles published on Jul 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+