Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കുന്നെങ്കില്‍ എന്തിനും തയ്യാറാവണം!! സിറാജിനു ജോലി ഭാരമില്ലേ? ബുംറയ്‌ക്കെതിരേ ഇര്‍ഫാന്‍

ഇന്ത്യന്‍ കുപ്പായമണിഞ്ഞ് ഗ്രൗണ്ടിലിറങ്ങി കഴിഞ്ഞാല്‍ സ്വയം സമര്‍പ്പിക്കാന്‍ ഏതൊരു ക്രിക്കറ്ററും തയ്യാറാവണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ജോലിഭാരമെന്നത് ഒരാള്‍ക്കു മാത്രം ബാധകമായ കാര്യമല്ലെന്നും എല്ലാവര്‍ക്കും അതിന്റെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു ഇടയ്ക്കിടെ ബ്രേക്കുകളെടുക്കാറുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പേരെടുത്തു പറയാതെ പരോക്ഷമായി വിമര്‍ശിക്കുക കൂടിയാണ് ഇര്‍ഫാന്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മുഴുവന്‍ മല്‍സരങ്ങളിലും പന്തെറിയുകയും 23 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മുഹമ്മദ് സിറാജിനെ ഇര്‍ഫാന്‍ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

JASPRIT BUMRAH

കളിക്കുമ്പോള്‍ ജോലിഭാരം പരിഗണിക്കരുത്

ടെക്‌നോളജിയും പരിക്കില്‍ നിന്നുള്ള മുക്തിയും ഒരുമിച്ച് കൈകോര്‍ത്തു പോവണമൈന്നു ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ സ്വന്തം ശരീരത്തെ കേള്‍ക്കുകയും വേണം. പക്ഷെ ഒരിക്കല്‍ നിങ്ങള്‍ ഗ്രൗണ്ടിലെത്തിക്കഴിഞ്ഞാല്‍ പിന്നീട് ജോലിഭാരമെന്നത് ഒരിക്കലും പരിഗണനയില്‍ വരാന്‍ പാടില്ല.

കളിക്കത്തിലെത്തി കഴിഞ്ഞാല്‍ ഒരു ടീമും മറ്റൊരു ടീം തമ്മിലുള്ള പോരാട്ടം മാത്രമാണുള്ളത്. മറ്റൊന്നും അവിടെ പ്രധാനല്ല. നിങ്ങള്‍ക്കു ജയിച്ചേ തീരൂ. അതൊരു ഏറ്റുമുട്ടലാണ്, എങ്ങനെയെങ്കിലും ജയിക്കുക എന്നതില്‍ മാത്രമായിരിക്കണം നിങ്ങളുടെ ശ്രദ്ധയെന്നും ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

പരിക്കില്‍ നിന്നുള്ള മുക്തിയും സാങ്കേതിക വിദ്യയുമെല്ലാം നല്ലതാണ്. പക്ഷെ ഒരിക്കല്‍ നിങ്ങള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ജഴ്‌സിയിലാണ് നിങ്ങള്‍ കളിക്കുന്നത്. അതിനു ശേഷം തിരിഞ്ഞു നോക്കാന്‍ പാടില്ല.

ഞാന്‍ നാലാവര്‍ മാത്രമേ എറിയൂ, അല്ലെങ്കില്‍ ഞാന്‍ മൂന്നോവറേ എറിയൂവെന്നു നിങ്ങള്‍ക്കു പറയാന്‍ സാധിക്കില്ല. ആളുകള്‍ ഇതു പറയുക മാത്രമല്ല, അതു ചെയ്യുന്നുണ്ട്. ഇക്കാലത്തു ഈ തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും ജസ്പ്രീത് ബുംറയുടെ പേര് പരാമര്‍ശിക്കാതെ ഇര്‍ഫാന്‍ വിമര്‍ശിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിലെ പരമ്പരയില്‍ അഞ്ചു ടെസ്റ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ബുംറ കളിച്ചിട്ടുള്ളൂ. ഇവയിലൊന്നും ടീം ജയിച്ചതുമില്ല. രണ്ടെണ്ണത്തില്‍ ഇന്ത്യ തോല്‍വിറ്റേു വാങ്ങിയപ്പോള്‍ ഒന്നില്‍ സമനിലയും സമ്മാനിച്ചു.

എന്നാല്‍ അദ്ദേഹം വിട്ടുനിന്ന രണ്ടു ടെസ്റ്റുകളിലും ടീ വിജയിക്കുകയും ചെയ്തു. ഒന്ന്, മൂന്ന്, നാല് ടെസ്റ്റുകളിലാണ് ബുംറ കളിക്കാനിറങ്ങിയത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വലച്ചതോടെ അവസാന ടെസ്റ്റില്‍ നിന്നും അദ്ദേഹം പിന്‍മാറുകയുമായിരുന്നു.

MOHAMMED SIRAJ

സിറാജിനെ പ്രശംസിച്ചു

ജോലിഭാരവുമായി ബന്ധപ്പെട്ടുള്ള തന്റെ പരാമര്‍ശം ഏതെങ്കിലുമൊരു ഇന്ത്യന്‍ താരത്തെ ഉദ്ദേശിച്ചല്ലയെന്നു ഇര്‍ഫാന്‍ പഠാന്‍ വിശദീകരിച്ചെങ്കിലും ജസ്പ്രീത് ബുംറയുടെ പേരെടുത്തു പറഞ്ഞു തന്നെ പ്രശംസിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ദൈര്‍ഘ്യമേറിയ പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും ഒരേ രീതിയില്‍ അഗ്രസീവായി ബൗള്‍ ചെയ്യാനും ടീമിനു വേണ്ടി വിക്കറ്റുകള്‍ കൊയ്യാനും സിറാജിനു കഴിഞ്ഞിരുന്നു.

ഞാന്‍ എല്ലാവരെയും കുറിച്ചാണ് സംസാരിച്ചത്. മറിച്ച് ഏതെങ്കിലുമൊരു കളിക്കാരനെ കുറിച്ചല്ല, മുഴുവന്‍ പേരെയും പറ്റിയാണ്. മുഹമ്മദ് സിറാജ് ഓവലിലെ അവസാന ടെസ്റ്റിന്റെ അവസാനത്തെ ദിനം മണിക്കൂറില്‍ 145 കിമി വേഗതയിലാണ് ബൗള്‍ ചെയ്തു കൊണ്ടിരുന്നത്.

അദ്ദേഹത്തിനും ജോലിഭാരമുണ്ടെന്നത് ശരിയല്ലേ? ഇതു എല്ലാവര്‍ക്കും ബാധമാണ്. നിങ്ങള്‍ ഒരിക്കല്‍ ഗ്രൗണ്ടിലേക്കു ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ടീമിനു വേണ്ടി എല്ലാം നല്‍കാന്‍ ബാധ്യസ്ഥരാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 15, 2025, 15:52 [IST]
Other articles published on Aug 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+