Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍: വനിതാ സിംഗിള്‍സ് കിരീടം സിമോണ ഹാലെപിന്.... ഫൈനലില്‍ സെറീനയെ തകര്‍ത്തു

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ ചരിത്രമെഴുതി സിമോണ ഹാലെപ്. ഫൈനലില്‍ ഇതിഹാസ താരം സെറീന വില്യംസിനെ ഏകപക്ഷീയമായ പോരാട്ടത്തിലാണ് ഹാലെപ് വീഴ്ത്തിയത്. വനിതാ കിരീടം നേടുന്ന ആദ്യ റൊമേനിയന്‍ താരമാണ് ഹാലെപ്. സ്‌കോര്‍ 6-2, 6-2. സെറീനയ്ക്ക് ഒന്ന് പൊരുതാന്‍ പോലും ഹാലെപ് അവസരം നല്‍കിയില്ല. അത്രയ്ക്ക് ഗംഭീര പോരാട്ടമാണ് അവര്‍ പുറത്തെടുത്തത്.

1

ഫൈനലില്‍ ഫേവറിറ്റായിരുന്നു സെറീന. അനായാസം അവര്‍ കിരീടം നേടുമെന്നായിരന്നു പ്രവചിക്കപ്പെട്ടിരുന്നത്. പക്ഷേ അതൊന്നും ഹാലെപിന് മുന്നില്‍ വിലപ്പോയില്ല. സെറീന അവസാനം കളിച്ച മൂന്ന് ഗ്രാന്‍ഡ് സ്ലാം ഫൈനലിലും ഇത്രയും തന്നെ ദാരുണമായ തോല്‍വിയാണ് നേരിടുന്നത്. എയ്‌സിലും അണ്‍ഫോഴ്‌സ് എററുകളിലും സെറീനയ്ക്ക് തന്നെയാണ് വീഴ്ച്ച സംഭവിച്ചത്.

അതേസമയം ഹാലെപ് ചാമ്പ്യന്‍ ഗെയിമാണ് പുറത്തെടുത്തത്. വേഗമേറിയ നീക്കത്തില്‍ സെറീന പതറുകയും ചെയ്തു. ഇതോടെ 23 ഗ്രാന്‍ഡ് സ്ലാം എന്ന നേട്ടത്തില്‍ തന്നെ നില്‍ക്കുകയാണ് സെറീന. 1972ല്‍ ഇല്ലി നാസ്താസെ വിംബിള്‍ഡണിന്റെ ഫൈനലില്‍ എത്തിയതാണ് ഇതുവരെയുണ്ടായിരുന്ന റൊമേനിയന്‍ താരത്തിന്റെ നേട്ടം. എന്നാല്‍ ഈ ചരിത്രനേട്ടത്തെ മറികടക്കുന്ന പ്രകടനമാണ് ഹാലെപ് നടത്തിയത്.

ആത്മവിശ്വാസത്തോടെയാണ് ഹാലെപ് മത്സരം ആരംഭിച്ചത്. 15-0ന് മുന്നിലെത്താനും അവര്‍ക്ക് സാധിച്ചു. ഈ ലീഡുമായി മുന്നോട്ട് പോയ ഹാലെപിന് മൂന്ന് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകള്‍ ലഭിക്കുകയും ചെയ്തു. നേരത്തെ ഫ്രഞ്ച് ഓപ്പണിലും കഴിഞ്ഞ വര്‍ഷം അവര്‍ കിരീടം നേടിയിരുന്നു. സെറീന മത്സരത്തില്‍ രണ്ട് എയ്‌സുകള്‍ തൊടുത്തെങ്കിലും ദുര്‍ബലമായിരുന്നു. ഡബിള്‍ ഫോള്‍ട്ടുകള്‍ സെറീന വരുത്തുകയും ചെയ്തു.

Story first published: Saturday, July 13, 2019, 20:05 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+