Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിടിയിലെ റണ്‍വേട്ട പാഴായി, ഗില്ലിന് ടി20 മടങ്ങിവരവില്ല? സഞ്ജുവിന് പിറകെ പുതിയൊരു 'ശത്രു' കൂടി!!

ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ റണ്ണറപ്പാക്കുന്നതിനൊപ്പം വന്‍ റണ്‍വേട്ടയും നടത്തിയെങ്കിലും ഇന്ത്യന്‍ ടി20 ടീമിലേക്കു ശുഭ്മന്‍ ഗില്ലിനു തിരിച്ചുവരവുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നിലവില്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലാത്ത അദ്ദേഹത്തിനു തന്റെ സ്ഥാനം തിരിച്ചുപിടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായിരുന്നു ഐപിഎല്‍.

കാരണം ഇന്ത്യന്‍ ടി20 ടീം സെലക്ഷനില്‍ സെലക്ടര്‍മാര്‍ എല്ലായ്‌പ്പോഴും മാനദണ്ഡമാക്കുന്നത് ഐപിഎല്ലിനെയാണ്. ഈ ടൂര്‍ണമെന്റില്‍ ബാറ്റിങിലോ, ബൗളിങിലോ കസറിയാല്‍ ആ താരത്തിന് ടീം ഇന്ത്യയുടെ വിളിയെത്തിയതാണ് ഇതുവരെ കണ്ടു വരികയും ചെയ്തത്. പക്ഷെ ഗില്ലിന്റെ കാര്യത്തില്‍ അതു സംഭവിക്കാനിടയില്ല.

SHUBMAN GILL

ഗില്‍ പുറത്തു തന്നെ?

ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം ഒരു ടി20യില്‍ പോലും ശുഭ്മന്‍ ഗില്‍ കളിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം അദ്ദേഹത്തിനു ഇന്ത്യയുടെ വിളിയെത്തിയിട്ടില്ല. എങ്കിലും ഈ ഐപിഎല്ലോടെ തന്റെ സമയം തെളിയുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു താരം.

ആഗ്രഹിച്ചതു പോലെ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഗില്‍ ഒരുപോലെ മിന്നിക്കുകയും ചെയ്തു. 2023നു ശേഷം ടീമിനെ ഇത്തവണ ഐപിഎല്ലിലെ രണ്ടാംസ്ഥാനക്കാരാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മാത്രമല്ല റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തു ഗില്‍ ഫിനിഷും ചെയ്തിരുന്നു. ചെറിയ വ്യത്യാസത്തിലാണ് ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തില്‍ നിന്നും വഴുതിപ്പോയത്.

16 മല്‍സരങ്ങളില്‍ നിന്നും 45.75 ശരാശരിയില്‍ ഗില്‍ വാരിക്കൂട്ടിയത് 732 റണ്‍സാണ്. 163.02 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണിത്,. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറികളും ഇതിലുള്‍പ്പെടും. വെറും 45 റണ്‍സ് വ്യത്യാസത്തിലാണ് വൈഭവ് സൂര്യവംശിയോടു (776 റണ്‍സ്) ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തിനു കൈവിടേണ്ടിയും വന്നത്.

ഇങ്ങനെയക്കെയാണെങ്കിലും ടി20ിയില്‍ ഇന്ത്യന്‍ കുപ്പയത്തിലേക്കു ഗില്ലിനു ഉടനെയൊന്നും മടങ്ങിവരവില്ലെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് ജോര്‍ണലിസ്റ്റുകളായ അഭിഷേക് ത്രിപാഠി, അങ്കന്‍ കര്‍ തുടങ്ങിയവരും സ്‌പോര്‍ട്‌സ് പോര്‍ട്ടലായ റെവ് സ്‌പോര്‍ട്‌സുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. ടി20 ടീമിലെ സ്ഥാനത്തിനായുള്ള ശക്തമായ മല്‍സരമാണ് കാരണം.

ടെസ്റ്റ്, എകദിനം എന്നിവയേക്കാളെല്ലാം താരങ്ങള്‍ ഇപ്പോള്‍ മല്‍സരിക്കുന്നത് ടി20 ടീമില്‍ ഒരു ഇടം ലഭിക്കുന്നതിനായിട്ടാണ്. ഒരേ സ്‌പോട്ടിനായി ഒരുപാട് താരങ്ങള്‍ ഇപ്പോള്‍ പിടിവലി നടത്തുന്നുണ്ട്. വൈറ്റ്് ബോളില്‍ ഫേവറിറ്റ് പൊസിഷന്‍ ഓപ്പണിങ് ആയതിനാല്‍ തന്നെ ഈ റോളില്‍ തുടര്‍ന്നും ബാറ്റ് ചെയ്യാനാണ് ഗില്ലിന്റെ മോഹം.

VAIBHAV SOORYAVANSHI

പക്ഷെ ഓപ്പണിങിലെ ഒരു സ്ഥാനം ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയായ അഭിഷേക് ശര്‍മയും മറ്റൊരു സ്ഥാനം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിം ഈ റോളുകള്‍ ഭദ്രമാക്കിയിരിക്കുകയാണ്.

അഭിഷേകിന്റെ സ്ഥാനം തട്ടിയെടുക്കുക അസാധ്യമായതിനാല്‍ തന്നെ സഞ്ജുവിനെ പുറത്താക്കി വീണ്ടും ടീമില്‍ കയറാമെന്ന പ്ലാനിലായികുന്നു ഗില്‍. എന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ശേഷം സഞ്ജുവും സ്ഥാനമുറപ്പിച്ചിരുന്നു.

അഭിഷേകിനും സഞ്ജുവിനുമൊപ്പം ഇഷാന്‍ കിഷനും ഗില്ലിന്റെ വഴിമുടക്കിയായി നില്‍ക്കവെ പുതിയൊരു എതിരാളിയെ കൂടി ലഭിച്ചിരിക്കുകയാണ്- 15 കാരന്‍ വൈഭവ് സൂര്യവംശി. ഐപിഎല്ലിലെ ഹീറോയിസത്താടെ ഇന്ത്യന്‍ അരങ്ങേറ്റത്തിനു തൊട്ടരികിലാണ് താരം. അതിനാല്‍ ഗില്ലിന് ടി20 പ്രതീക്ഷകള്‍ തല്‍ക്കാലത്തേക്കു മറക്കുന്നതാവും നല്ലത്.

Story first published: Tuesday, June 2, 2026, 16:38 [IST]
Other articles published on Jun 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+