Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിനെ ടി20യിലെടുത്തത് ആ ലക്ഷ്യം വച്ച്!! അതിനു പോലും കഴിയില്ലേ? ആഞ്ഞടിച്ച് ചോപ്ര

ഇന്ത്യന്‍ ടി20 ടീമില്‍ യുവ ഓപ്പണര് ശുഭ്മന്‍ ഗില്ലിന്റെ സ്ഥാനത്തെ കുറിച്ച് ചോദ്യങ്ങളുയരവെ ഇതേപ്പറ്റി അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഗില്ലിനെ ടി20 പ്ലാനിന്റെ ഭാഗമാക്കിയിരിക്കുന്നത് ഒരൊറ്റ ലക്ഷ്യത്തോടെയാണെന്നും പക്ഷെ കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിലെ ഫ്‌ളോപ്പ് ഷോ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വര്‍ഷത്തോളം ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നില്ല ഗില്‍. എന്നാല്‍ യുഎഇ വേദിയായ ഏഷ്യാ കപ്പിലൂടെ അദ്ദേഹം ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍സിയും താരത്തിനു നല്‍കി. പക്ഷെ ഈ ടൂര്‍ണമെന്റിലും അതിനു ശേഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 പരമ്പരയിലും ഒരു ഫിഫ്റ്റി പോലും നേടാന്‍ ഗില്ലിനായിട്ടില്ല.

SHUBMAN GILL

ഗില്ലിനു വിമര്‍ശനം

പ്രമുഖ ജേര്‍ണലിസ്റ്റായ ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് പാകിസ്താനുമായുള്ള ഏഷ്യാ കപ്പ് ഫൈനലില്‍ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനത്തെ ആകാശ് ചോപ്ര വിമര്‍ശിച്ചത്. 147 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു മുന്നില്‍ പാക് ടീം വച്ചത്. ഇതു ചേസ് ചെയ്യാന്‍ ടീം തുടക്കത്തില്‍ ബുദ്ധിമുട്ടുകയും ചെയ്തു. 10 ബോളില്‍ 12 റണ്‍സ് മാത്രമാണ് ഗില്ലിനു നേടാനായത്.

കഴിഞ്ഞ ഏഷ്യാ കപ്പിന്റെ ഫൈനല്‍ പോലെ 150 റണ്‍സ് മല്‍സരങ്ങള്‍ക്കു വേണ്ടിയാണ് ശുഭ്മന്‍ ഗില്ലിനെ ഇന്ത്യ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. പക്ഷെ ആ മല്‍സരത്തില്‍ ശുഭ്മന്‍ സ്‌കോര്‍ ചെയ്യാതിരുന്നത് പ്രശ്‌നം തന്നെയാണ്. അതിനു ചുറ്റുമുള്ള മറ്റു കാര്യങ്ങളെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല.

കാരണം അവനെ നമ്മുടെ ടി20 ടീമിലെടുത്തതു തന്നെ ആ ജോലിക്കു വേണ്ടിയാണ്. ടീമിലെ മറ്റു ബാറ്റര്‍മാരെല്ലാം സ്‌ട്രോക്ക്‌മേക്കേഴ്‌സാണ്. അവര്‍ക്കൊന്നും അഗ്രസീവായി ബാറ്റ് ചെയ്യുകയല്ലാതെ മറ്റൊരു ഗിയറില്ല. പക്ഷെ ശുഭ്മന് അതുണ്ടെന്നും ചോപ്ര വിശദമാക്കി. ഐസിസി ഇവന്റുകള്‍ വരാനിരിക്കവെ ഗില്ലിനെ പിന്തുണയ്ക്കാന്‍ തന്നൊവും ടീം മാനേജ്‌മെന്റ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സമീപനത്തില്‍ മാറ്റം

ഇന്ത്യന്‍ ടീം ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ കളിക്കുന്നതു പോലെയാവില്ല ഒരു ഐസിസി ടൂര്‍മെന്റില്‍ കളിക്കുകയെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. അവിടെയാവും ശുഭ്മന്‍ ഗില്ലിനെ പോലെയൊരാളുടെ സേവനം നിര്‍ണായകമായി മാറുകയെന്നും അദ്ദേഹം വിലയിരുത്തി.

INDIAN TEAM

നിങ്ങള്‍ വലിയ ടൂര്‍ണമെന്റായ 2022ലെ ടി20 ലോകകപ്പ്, 2024ലെ ടി20 ലോകകപ്പ്, ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് എന്നിവ നോക്കൂ. 200 പ്ലസ് സ്‌കോറുകള്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല. പക്ഷെ ദ്വിരാഷ്ട്ര പരമ്പരകളില്‍ 250-300 സ്‌കോറുകളെ കുറിച്ച്് നിങ്ങള്‍ സംസാരിക്കും. പക്ഷെ ഐസിസി ഇവന്റുകളില്‍ ഇതു കാണില്ല. കാരണം എല്ലാവരും ഭയത്തോടെയാവും കളിക്കുക.

ദ്വിരാഷ്ട്ര മല്‍സരങ്ങളില്‍ വ്യത്യസ്തമായിട്ടാവും ടീമുകള്‍ കളിക്കുക. സിക്‌സറുകളും നമുക്കു ഒരുപാട് കാണാം. പക്ഷെ ഐസിസി ഇവന്റുകളില്‍ കളിക്കുമ്പോള്‍ സുരക്ഷിതമായ സമീപനമായിരിക്കും ടീമുകള്‍ സ്വീകരിക്കുക.

ഒരുപാട് മികച്ച സ്‌ട്രൈക്കര്‍മാരെ ടി20 ടീമില്‍ ഇന്ത്യ അണിനിരത്തിയിട്ടുണ്ട്, ഒന്നുകില്‍ അവര്‍ 225 റണ്‍സടിക്കും, അല്ലെങ്കില്‍ 125നു പുറത്താവും. അതിനിടയിലാവില്ല നിങ്ങള്‍ കളിക്കുക. രണ്ടിന്റെ മധ്യത്തിലെ ആ ഭാഗം നികത്തുന്നതിനു വേണ്ടിയാണ് ശുഭ്മന്‍ ഗില്ലിനെ ടി20 ടീമിലടുത്തിരിക്കുന്നതെന്നും ചോപ്ര വിശദമാക്കി.

Story first published: Friday, November 21, 2025, 7:27 [IST]
Other articles published on Nov 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+