For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യക്കു പകരം ഗില്‍, വൈസ് ക്യാപ്റ്റന്‍സി സഞ്ജുവിന്!! ഭാവി ടി20 ടീം എങ്ങനെ? എഐ പറയും

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ചില മാറ്റങ്ങള്‍ക്കു തുടക്കമിട്ടേക്കും. 360 ബാറ്ററായ സൂര്യകുമാര്‍ യാദവാണ് ടി20യില്‍ നിലവിലെ ഇന്ത്യന്‍ നായകനെങ്കിലും ലോകകപ്പിനു ശേഷവും അദ്ദേഹത്തെ ഇതേ റോളില്‍ കാണാനിടയില്ല. കാരണം അപ്പോഴേക്കും സൂര്യയുടെ പ്രായം 35ലേക്കും കടക്കും.

ടി20 ക്രിക്കറ്റില്‍ ഒരു താരത്തെ സംബന്ധിച്ച് ഇതു വലിയ പ്രായം തന്നെയാണ്. അതുകൊണ്ടു തന്നെ ലോകകപ്പിനു ശേഷം സൂര്യക്കു പകരം ഒരു യുവനായകനെ ടി20യില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. ലോകകപ്പ് കഴിഞ്ഞാലുള്ള ഇന്ത്യയുടെ ഭാവി ടി20 സ്‌ക്വാഡ് എങ്ങനെയാവുമെന്നു എഐ പ്രവചനം നടത്തിയിരിക്കുകയാണ്. ഇതു പ്രകാരം ആരൊക്കെയാണ് സ്‌ക്വാഡില്‍ കാണുകയെന്നു നോക്കാം.

SHUBMAN GILL

നായകനായി ഗില്‍, ഒപ്പം സഞ്ജുവും

സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി എത്തുമെന്നാണ് എഐയുടെ പ്രവചനം. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും അദ്ദേഹമാണ്. രോഹിത് ശര്‍മയുടെ വിരമിക്കലോടെ ടെസ്റ്റില്‍ സ്ഥിരം ക്യാപ്റ്റനായി ഗില്‍ നിയമിക്കപ്പെട്ടു കഴിഞ്ഞു. വൈകാതെ മറ്റു രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹം തന്നെ നേതൃസ്ഥാനത്തേക്കു എത്തുമെന്നും ഉറപ്പായിരിക്കുകയാണ്.

ടി20യില്‍ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായി ്എഐ തിരഞ്ഞെടുത്തത് സഞ്ജു സാംസണിനെയാണ്. ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനമുള്‍പ്പെടെ പല ഘടകങ്ങളും പരിഗണിച്ചാണ് സഞ്ജുവിനു വൈസ് ക്യാപ്റ്റന്‍സി ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നു എഐ പ്രവചിക്കുന്നത്.

ടീമിലെ മറ്റുള്ളവര്‍ ആരൊക്കെ ?

ടി20യില്‍ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളി യശസ്വി ജയ്‌സാള്‍ തന്നെയാണ്. ഗില്ലിനെപ്പോലെ തന്നെ ദീര്‍ഘകാലം ഈ ഫോര്‍മാറ്റില്‍ കളിക്കാന്‍ സാധിക്കുന്ന താരമാണ അദ്ദേഹം. ബാക്കപ്പ് ഓപ്പണര്‍മാരായി ടീമിലെത്തിയത് യുവതാരങ്ങളായ വൈഭവ് സൂര്യവംശിയും പ്രിയാന്‍ഷ് ആര്യയുമാണ്.

വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറും കൂടിയായ അഭിഷേക് ശര്‍മയും ടീമിന്റെ ഭാഗമാണ്. പക്ഷെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങ് റോള്‍ അദ്ദേഹത്തിനു ലഭിക്കില്ല. പകരം വണ്‍ഡൗണായോ, നാലാമനോ ആയിട്ടാവും അഭിഷേക് കളിച്ചേക്കുക. മറ്റൊരു ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയും ഈ ടീമിന്റെ ഭാഗമാണ്. ടീമിലെ ബാക്കപ്പ് കീപ്പര്‍ ധ്രുവ് ജുറേലണ്.

SANJU SAMSON

ഇനിയും അരങ്ങേറിയിട്ടില്ലാത്ത മുംബൈ ഇന്ത്യന്‍സ് യുവതാരം നമാന്‍ ധിര്‍ ഫിനിഷറായി ടീമിലേക്കു വന്നു. പക്ഷെ റിങ്കു സിങിനു ്സ്ഥാനം ലഭിച്ചില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പിനു ശേഷവും കുറച്ചു വര്‍ഷം കൂടി ടീമിന്റെ ഭാഗമായുണ്ടാവുമെന്നു എഐ പറയുന്നു. മറ്റൊരു ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലും സംഘത്തിലുണ്ട്.

സ്പിന്‍ ബൗളിങ് നിരയിലുള്ളത് വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌നോയിയുമാണ്. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവിനു സ്ഥാനം ലഭിച്ചില്ല. പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറ ലോകകപ്പിനു ശേഷവും കളി തുടരുമെന്നാണ് എഐ പ്രവചനം. പേസ് ബൗൡങില്‍ അദ്ദേഹത്തിനു കൂട്ടായുള്ളത് അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയുമാണ്.

എഐ തിരഞ്ഞെടുത്ത ഭാവി ഇന്ത്യന്‍ ടി20 ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശ്വസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ. അഭിഷേക് ശര്‍മ, തിലക് വര്‍മ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, നമാന്‍ ധിര്‍, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത റാണ.

Story first published: Friday, June 13, 2025, 14:37 [IST]
Other articles published on Jun 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+