2027 ലോകകപ്പ് വരെ ഗില്ലിന് ട്വന്റി-20 നോ എൻട്രി! വെളിപ്പെടുത്തലുമായി ബിസിസിഐ, സഞ്ജുവിന് കോളടിച്ചു!
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ശുഭ്‌മൻ ഗിൽ ആരാധകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഒരു വൻ വാർത്തയാണ് ഇപ്പോൾ ബിസിസിഐ വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്നത്. വരാനിരിക്കുന്ന 2027-ലെ ഏകദിന ലോകകപ്പ് കഴിയുന്നത് വരെ ശുഭ്‌മൻ ഗില്ലിനെ ഇന്ത്യൻ ട്വന്റി-20 ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് അറിയാൻ സാധിക്കുന്നത്. താരത്തിന് അമിത ജോലിഭാരം ഉണ്ടാകാതിരിക്കാൻ സെലക്ടർമാർ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും, അതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനമെന്നുമാണ് വാർത്തകൾ.
IND vs IRE: സഞ്ജുവും അഭിയും വൈഭവും ഇഷാനും ഒരുമിച്ച് കളിക്കും!! വേണ്ടത് ഈ മാറ്റം, കിടു 11
ടെസ്റ്റും ഏകദിനവും മാത്രം; ഗില്ലിന് മുന്നിലുള്ളത് കനത്ത ലക്ഷ്യങ്ങൾ!
2027 ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപായി ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി 9 കടുത്ത ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുണ്ട്. ഇതിന് പുറമെ ലോകകപ്പിന് മുൻപ് 35 ഓളം ഏകദിന മത്സരങ്ങളിലും ഗിൽ ഇന്ത്യയെ നയിക്കേണ്ടതുണ്ട്. ഈ രണ്ട് പ്രധാന ഐസിസി ടൂർണമെന്റുകളിലും ഗിൽ പൂർണ്ണ ഫിറ്റ്നസ്സോടെ ടീമിനൊപ്പം ഉണ്ടാകണമെന്നാണ് സെലക്ടർമാരുടെ കർശന നിർദേശം. ഇതിനൊപ്പം തന്നെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കേണ്ട ചുമതലയും ഗില്ലിനുണ്ട്. ഈ സാഹചര്യത്തിലാണ് ട്വന്റി-20 മത്സരങ്ങളിൽ നിന്നും താരത്തിന് താൽക്കാലികമായി വിശ്രമം അനുവദിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.

ലക്ഷ്യം 2028-ലെ ടി20 ലോകകപ്പ്; രണ്ട് വർഷത്തേക്ക് പ്ലാൻ റെഡി!
2028-ൽ നടക്കാനിരിക്കുന്ന അടുത്ത രണ്ട് വമ്പൻ ടി20 ടൂർണമെന്റുകളിലേക്ക് ഇനിയും ഒരുപാട് സമയമുണ്ടെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. രണ്ടു വർഷത്തിന് ശേഷം ഏത് കളിക്കാരൻ ഏത് ഫോമിലായിരിക്കുമെന്നോ അവരുടെ ഫിറ്റ്നസ് എങ്ങനെയായിരിക്കുമെന്നോ ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ഗില്ലിന്റെ ശ്രദ്ധ പൂർണ്ണമായും ടെസ്റ്റിലും ഏകദിനത്തിലും മാത്രമായിരിക്കാനാണ് സെലക്ടർമാരുടെ പദ്ധതി. 2027 ഏകദിന ലോകകപ്പ് വരെയുള്ള ഗില്ലിന്റെ റോഡ് മാപ്പ് സെലക്ടർമാർ കൃത്യമായി വരച്ചുകാട്ടിക്കഴിഞ്ഞു. ബിസിസിഐയുടെ അടുത്ത വൃത്തങ്ങളിൽ നിന്നും പിടിഐ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ ചർച്ചയാകുന്നത്.
ഗില്‍ പോയപ്പോള്‍ വൈഭവ്, സഞ്ജുവിന് 8ന്റെ പണി!! ഇനി 2 ലൊരാള്‍ക്കേ ചാന്‍സുള്ളൂ
ഏകദിന ഫോർമാറ്റിലും ടെസ്റ്റിലും ശുഭ്മൻ ഗിൽ അസാമാന്യ ഫോമിലാണ് ബാറ്റ് വീശുന്നത്. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ ഒന്നാം ദിനത്തിൽ തന്നെ ശുഭ്മൻ ഗിൽ സെഞ്ച്വറി കുറിച്ചു. ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷം ടെസ്റ്റിൽ 85ൽ കൂടുതൽ ശരാശരിയിലാണ് ശുഭ്മൻ ബാറ്റ് വീശുന്നത്. പത്താം സ്ഥാനത്താണ് ഐസിസി മെൻസ് ടെസ്റ്റ് റാങ്കിംഗിൽ ശുഭ്മൻ ഗില്ലിന്റെ സ്ഥാനം.
ഏകദിനത്തിലേക്ക് വരുമ്പോൾ അഞ്ചാം സ്ഥാനത്താണ് ശുഭ്മൻ ഗില്ലിന്റെ സ്ഥാനം. അടുത്ത വർഷം വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ശുഭ്മൻ ഗിൽ ഇപ്പോൾ തന്റെ കളിമികവ് വിനിയോഗിക്കുന്നത്. ജൂൺ 13ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പോരാട്ടം. മൂന്ന് മത്സരങ്ങളുള്ള സീരീസിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടില്ലെങ്കിലും വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications