Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: സഞ്ജുവും അഭിയും വൈഭവും ഇഷാനും ഒരുമിച്ച് കളിക്കും!! വേണ്ടത് ഈ മാറ്റം, കിടു 11

ശ്രേയസ് അയ്യരെ നായകനാക്കി ഇന്ത്യയുടെ പുതിയ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. യുകെ പര്യടനത്തിനും ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡുകളെയാണ് ഇന്ത്യ ഒരുമിച്ച് ഒരേ ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രേയസ് നായക സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടപ്പോള്‍ തിലക് വര്‍മ വൈസ് ക്യാപ്റ്റനുമായി മാറിയെന്നതാണ് മറ്റൊരു എടുത്തു പറയേണ്ട മാറ്റം.

15കാരനായ ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയും ആദ്യമായി സീനിയര്‍ ടീമിന്റെ ഭാഗമാവുകയും ചെയ്തിരിക്കുകയാണ്. വൈഭവിന്റെ വരവോടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ഇലവനിലെ സ്ഥാനത്തെ കുറിച്ചും സംശയങ്ങളുയരുകയാണ്.

SANJU ISHAN ABHISHEK VAIBHAV

കാരണം വൈഭവിനൊപ്പം അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമെല്ലാം ഒരേ ടീമിന്റെ ഭാഗമാവുമ്പോള്‍ സഞ്ജുവിനെ എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ ഈ നാലു പേരെയും ഒരുമിച്ച് അണിനിരത്തിയുള്ള ഒരു ലൈനപ്പ് പരീക്ഷിക്കാന്‍ ഇന്ത്യക്കു സാധിക്കും. അതു എങ്ങനെയാണെന്നു നോക്കാം.

ലൈനപ്പ് എങ്ങനെ

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലാണ് ഇന്ത്യ ആദ്യം കളിക്കാനൊരുങ്ങുന്നത്. ഈ മാസം 26, 28 തിയ്യതികളിലാണ് ഈ മല്‍സരങ്ങള്‍. പുതിയ ലുക്കിലുള്ള ടീം കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന ആദ്യത്തെ അവസരം കൂടിയാവും ഈ പരമ്പര. അഭിഷേക് ശര്‍മയും സഞ്ജു സാംസണും ചേര്‍ന്നുള്ള ഓപ്പണിങ് കോംബോ കഴിഞ്ഞ ടി20 ലോകകപ്പിലുള്‍പ്പെടെ വലിയ വിജയമായി മാറിയ ജോടിയാണ്.

പക്ഷെ ഇതേ ഓപ്പണിങ് സഖ്യവുമായി ഇനി മുന്നോട്ടു പോവുക ഇന്ത്യക്കു അസാധ്യമായിരിക്കും. വൈഭവ് സൂര്യവംശിയുടെ സര്‍പ്രൈസ് എന്‍ട്രിയാണ് ഇതിനു കാരണം. അഭിഷേകിന് ഓപ്പണിങ് തന്നെയാണ് ബെസ്റ്റ് പൊസിഷന്‍. പവര്‍പ്ലേയുടെ ആനുകൂല്യം ഏറ്റവും നന്നായി മുതലെടുക്കുന്നയാളാണ് അദ്ദേഹം.

വൈഭവും ഓപ്പണിങ് സ്‌പെഷ്യലിസ്റ്റ് തന്നെ. തുടക്കം മുതല്‍ ആഞ്ഞടിച്ച് പവര്‍പ്ലേയില്‍ തന്നെ മല്‍സരം സ്വന്തം ടീമിന് അനുകൂലമാക്കി തരാനുള്ള അസാധാരണ പ്രഹരശേഷി ഈ അദ്ഭുത ബാലനുണ്ട്. അതിനാല്‍ ഇനി മുന്നോട്ട് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളും അഭിഷേക്- വൈഭവ് സഖ്യമായിരിക്കും.

വണ്‍ഡൗണായിട്ടാവും ഇനി സഞ്ജു കളിക്കേണ്ടത്. മൂന്നാം നമ്പറെന്നത് അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനുകളിലൊന്നാണ്. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ സഞ്ജു ഏറ്റവുമധികം കളിച്ചിട്ടുള്ളതും ഈ റോളില്‍ തന്നെ. ഇനി ടീം ഇന്ത്യയിലും അദ്ദേഹത്തിന്റെ സ്ഥിരം പൊസിഷന്‍ ഇതായിരിക്കും. ഇഷാനു ശേഷം നാലാം നമ്പറിലായിരിക്കും ഇഷാന്‍ കിഷനെത്തുക.

SHREYAS IYER

നിലവില്‍ ഇന്ത്യക്കു വേണ്ടിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയുമെല്ലാം മൂന്നാമനായാണ് ഇറങ്ങുന്നതെങ്കിലും നാലാം നമ്പറും അദ്ദേഹത്തില്‍ ഭദ്രമാണ്. നേരത്തേ മുംബൈ ഇന്ത്യന്‍സിനായി നാല്- അഞ്ച് സ്ഥാനങ്ങളിലെല്ലാം ഇഷാന്‍ ബാറ്റ് ചെയ്തിട്ടുമുണ്ട്.

ഇഷാനു ശേഷം ഇന്ത്യക്കായി അഞ്ച്, ആറ് സ്ഥാനങ്ങളില്‍ കളിക്കുക ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയുമായിരിക്കും. ഈ റോളുകളില്‍ തിളങ്ങാന്‍ സാധിക്കുക്കുന്നവരാണ് ഇരുവരും. അടുത്തിടെയായി തിലക് ഇന്ത്യക്കും എംഐയ്ക്കുംവേണ്ടിയെല്ലാം ബാറ്റ് ചെയ്തിട്ടുള്ളതും ഈ പൊസിഷനുകളിലാണ്.

തിലക് കഴിഞ്ഞാല്‍ ഏഴില്‍ മീഡിയം പേസ് ഓള്‍റൗണ്ടര്‍ ശിവം ദുബെയായിരിക്കും. തുടര്‍ന്ന് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമിറങ്ങും. ഇതോടെ എട്ടാം നമ്പര്‍ വരെ ഇന്ത്യക്കു ബാറ്റിങ് ലഭിക്കുകയും ചെയ്യും. വരുണ്‍ ചക്രവര്‍ത്തിയാവും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസാക്രമണത്തിനു മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങും ചുക്കാന്‍ പിടിക്കുകയും ചെയ്യും.

ഇന്ത്യയുടെ ബെസ്റ്റ് 11

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്..

Story first published: Sunday, June 7, 2026, 6:57 [IST]
Other articles published on Jun 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+