ഗില്‍ പോയപ്പോള്‍ വൈഭവ്, സഞ്ജുവിന് 8ന്റെ പണി!! ഇനി 2 ലൊരാള്‍ക്കേ ചാന്‍സുള്ളൂ
ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി ശ്രേയസ് അയ്യരുടെ കീഴില്‍ ഒരു പുതിയ ടീം ഇന്ത്യയെ പ്രഖ്യാപിച്ചിരിക്കുകയാണ്. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനം, ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്കുള്ള സ്‌ക്വാഡുകളെയാണ് തിരഞ്ഞെടുത്തത്. മൂന്നു ടീമുകളെയും നയിക്കുന്നത് ശ്രേസ് തന്നെ.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഈ ടീമുകളിലെല്ലാം ഇടം നേടിയിട്ടുണ്ടെങ്കിലും മുട്ടന്‍ പണിയാണ് ലഭിച്ചിരിക്കുന്നത്. ഇതിനു കാരണക്കാരനാവട്ടെ ആദ്യമായി സീനിയര്‍ ടീമിലേക്കു വിളിക്കപ്പെട്ട കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണ്. 15 കാരന്‍ കാരണം സഞ്ജു കുഴപ്പത്തിലായത് എങ്ങനെയാണെന്നു നോക്കാം.

സഞ്ജു പെട്ടു
വൈഭവ് സൂര്യവംശിയുടെ വരവോടെ ഇന്ത്യന്‍ ടി20 ലൈനപ്പില്‍ ചില അഴിച്ചുപണികള്‍ ആവശ്യമായി വന്നിരിക്കുകയാണ്. ഏറ്റവും അവസാനം കളിച്ച ഐസിസി ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരായിരുന്നു ടോപ്പ് ത്രീയില്‍ കളിച്ചത്. എന്നാല്‍ ഇങ്ങനെയൊരു ലൈനപ്പ് ഇന്ത്യക്കു ഇനി സാധ്യമായേക്കില്ല.
ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയായ അഭിഷേക് ഓപ്പണിങില്‍ തന്നെ തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ സഞ്ജുവിന് ഇനി ഈ പൊസിഷനില്‍ സ്ഥാനമുറപ്പില്ല. കാരണം ഓപ്പണിങ് സ്‌പെഷ്യലിസ്റ്റും മാച്ച് വിന്നറുമായ വൈഭവിനെ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കില്ല.
അഭിഷേകും വൈഭവും ചേരുന്നതോടെ ലോകത്തിലെ ഏറ്റവും ബെസ്റ്റ് ടി20 ഓപ്പണിങ് ജോടി ഇന്ത്യയുടേതായി മാറുകയും ചെയ്യും. വരാനിരിക്കുന്ന പരമ്പരകളില്‍ ഈ ഓപ്പണിങ് കോംബോയെ നമുക്ക് ഉറപ്പിക്കാം.
അപ്പോള്‍ സഞ്ജുവും ഇഷാനും എവിടെ കളിക്കുമെന്നതാണ് അടുത്ത ചോദ്യം. നാല്, അഞ്ച് സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയുമെത്തും. ഈ പൊസിഷനില്‍ ഇനി സ്ഥിരം സാന്നിധ്യവും ഇവര്‍ തന്നെയാവും.
ടോപ്പ് ഫൈവിനു താഴെ സഞ്ജുവിനെയോ, ഇഷാനെയോ പരീക്ഷിക്കുന്നത് ഒരു നല്ല തീരുമാനമായിരിക്കില്ല. കാരണം മുന്‍നിരയാണ് ഇവര്‍ക്കു കൂടുതല്‍ യോജിക്കുന്നത്. അപ്പോള്‍ ബാക്കിയുള്ളത് മൂന്നാം നമ്പര്‍ മാത്രം. ഇവിടെ സഞ്ജു, ഇഷാന്‍ ഇതില്‍ ഒരാളെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാനും സാധിക്കുകയുള്ളൂ.
അതു ഇഷാനാണ് സാധ്യത. കാരണം ബാറ്റിങില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്താറുള്ളത് ഇഷാനാണ്. കഴിഞ്ഞ ഐപിഎല്ലിലുള്‍പ്പെട നമ്മള്‍ കണ്ടതാണ്.
ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമെല്ലാം കുറിച്ചത് ഇഷാനായിരുന്നു. ഈ കാരണത്താല്‍ മുന്‍തൂക്കം ലഭിച്ചേക്കുക ഇഷാനുമായിരിക്കും. അങ്ങനെ വന്നാല്‍ സഞ്ജു വീണ്ടും ബെഞ്ചില്‍ തന്നെ ഒതുങ്ങിയേക്കുകയും ചെയ്യും.
പിന്തുണയ്ക്കാന്‍ സൂര്യയില്ല
കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു സാംസണിന്റെ സമയം തെളിയാന്‍ കാരണം പ്രധാനമായും രണ്ടു പേരാണ്. ഒരാള്‍ മുഖ്യ കോച്ച് ഗൗതം ഗംഭീറാണെങ്കില്‍ മറ്റൊന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു.

സഞ്ജുവുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നയാളാണ് സ്‌കൈ. സൂര്യയു ഗംഭീറും ഒരേ രീതിയില്‍ ചിന്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതാണ് സഞ്ജുവിന്റെ കരിയറിലും വഴിത്തിരിവായത്.
പക്ഷെ ഇപ്പോള്‍ സൂര്യ നായയകസ്ഥാനത്തു നിന്നും പുറത്തക്കപ്പട്ടതോടെ ഇനി സഞ്ജുവിനെ പിന്തുണയ്ക്കാന്‍ ഗംഭീര്‍ മാത്രമേയുള്ളൂ. സൂര്യ നല്‍കിയതു പോലെയൊരു പിന്തുണയും സ്‌നേഹവുമൊന്നും പുതിയ നായകന്‍ ശ്രേയസ് അയ്യരില്‍ നിന്നും അദ്ദേഹം പ്രതീക്ഷിക്കേണ്ടതില്ല.
അതിനാല്‍ എവിടെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാലും അതു പരമാവധി മുതലാക്കി വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ മാത്രമേ ടീമില്‍ ഇനി സഞ്ജുവിനു നിലനില്‍പ്പുമുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

