Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഔട്ട് വിളിച്ചിട്ടും ഗ്രൗണ്ട് വിടാതെ ശുഭ്മാന്‍ ഗില്‍... അംപയറെ അധിക്ഷേപിച്ചു, കളം വിട്ട് ഡല്‍ഹി ടീം

മൊഹാലി: രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയും പഞ്ചാബും തമ്മിലുള്ള മല്‍സരത്തിനിടെ നാടകീയ രംഗങ്ങള്‍. കളിയുടെ ആദ്യ ദിനമാണ് പഞ്ചാബിന്റെ യുവ ബാറ്റ്‌സ്മാനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിന്റെ ഭാഗത്തു നിന്നു മോശം പെരുമാറ്റമുണ്ടായത്. അംപയര്‍ ഔട്ട് വിധിച്ചെങ്കിലും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ താരം ഗ്രൗണ്ടില്‍ തുടരുകയായിരുന്നു. തുടര്‍ന്ന് അംപയര്‍ക്കെതിരേ ഗില്‍ മോശമായി പെരുമാറുകയും ചെയ്തു. ഇതിനു പിന്നാലെ ഡല്‍ഹി ടീം കളം വിടുകയും ചെയ്യുകയായിരുന്നു.

shumnan

മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്ത് ക്യാച്ചെടുത്തപ്പോള്‍ ഗില്ലിനെതിരേ അംപയര്‍ പശ്ചിം പാതക്ക് ഔട്ട് വിധിച്ചു. അദ്ദേഹത്തിന്റെ കന്നി രഞ്ജി മല്‍സരം കൂടിയായിരുന്നു ഇത്. തീരുമാനത്തില്‍ കുപിതനായ ഗില്‍ സമീപത്തേക്കു വന്ന് അംപയറെ അധിക്ഷേപിച്ചതായി ഡല്‍ഹിയുടെ വൈസ് ക്യാപ്റ്റന്‍ നിതീഷ് റാണയാണ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞത്.

ഗില്ലിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നു കളി കുറച്ചു നേരം തടസ്സപ്പെടുകയും തുടര്‍ന്ന് അത് ഔട്ടല്ലെന്നു അംപയര്‍ വിധിക്കുകയും ചെയ്തു. ഇതു ഡല്‍ഹി താരങ്ങളെ പ്രകോപിതരാക്കി. തുടര്‍ന്നു ഡല്‍ഹി താരങ്ങള്‍ പ്രതിഷേധിച്ച് ഗ്രൗണ്ട് വിടുകയും ചെയ്തു. മാച്ച് റഫറി ഇടപ്പെട്ട് ഡല്‍ഹി ക്യാപ്റ്റനുമായി സംസാരിച്ച ശേഷം മല്‍സരം പുനരാരംഭിക്കുകയായിരുന്നു. വിവാദ താരമായി മാറിയ ഗില്‍ 23 റണ്‍സിന് പുറത്തായി. രഞ്ജിയിലെ മുന്‍ മല്‍സരങ്ങളില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്. ഡല്‍ഹിക്കെതിരായ മല്‍സരത്തിനു മുമ്പ് കളിച്ച മൂന്നു കളികളില്‍ താരം 150 റണ്‍സെടുത്തിരുന്നു. ഒരു സെഞ്ച്വറിയും ഇതില്‍പ്പെടുന്നു.

Story first published: Friday, January 3, 2020, 15:12 [IST]
Other articles published on Jan 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+