Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ഗില്‍ വേണ്ട, ഗംഭീര്‍ ആ കോളെടുക്കണം!! വൈസ് ക്യാപ്റ്റനാവാന്‍ ഇവര്‍ റെഡി

അന്താരാഷ്ട്ര ടി20യില്‍ യുവ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിന്റെ തുടര്‍ച്ചയായ ഫ്‌ളോപ്പ് ഷോകള്‍ ടീം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഐസിസിയുടെ ടി20 ലോകകപ്പിനു ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഓപ്പണിങില്‍ അദ്ദേഹം തട്ടിത്തടയുന്നത്. ഏറ്റവും അവസാനമായി മൂന്നാം ടി20യിലും ഗില്‍ തീര്‍ത്തും നിരാശപ്പെടുത്തി.

12 ബോളില്‍ 15 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഈ പരമ്പരയ്ക്കു ശേഷം ഗില്ലിന്റെ ടി20 ഭാവിയെക്കുറിച്ച് കോച്ച് ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റിയും ഗൗരവമായി തന്നെ ആലോചിക്കേണ്ടത് ആവശ്യമാണ്. ഗില്ലിനു ടി20 വഴങ്ങില്ലെന്നു ഉറപ്പായതിനാല്‍ ടീമില്‍ നിന്നും ഒഴിവാക്കുകയെന്നതു തന്നെയാവും ഏറ്റവും മികച്ച തീരുമാനം.

SHREYAS IYER

ടി20 പ്ലാനുകളില്‍ നിന്നും ഗില്ലിനെ മാറ്റി നിര്‍ത്തേണ്ടി വരികയാണെങ്കില്‍ പുതിയൊരു വൈസ് ക്യാപ്റ്റനെയും ഇന്ത്യക്കു കണ്ടെത്തേണ്ടതായി വരും. ഈ റോള്‍ ഇന്ത്യക്കു ഏല്‍പ്പിക്കാന്‍ സാധിക്കുന്ന ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ഗില്ലല്ലെങ്കില്‍ ആര്?

ഇന്ത്യയുടെ ഭാവി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ വളര്‍ത്തിയെടുക്കാനാണ് ബിസിസിഐയുടെ പ്ലാന്‍. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ അദ്ദേഹം നായകസ്ഥാനം എറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ടി20യില്‍ ഗില്ലിനെ ചുമതല ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറുന്നതാവും നല്ലത്.

പകരം സൂര്യകുമാര്‍ യാദവിന്റെ അസിസ്റ്റന്റായി ശ്രേയസ് അയ്യര്‍, യുവതാരങ്ങളായ തിലക് വര്‍മ, യശസ്വി ജയ്‌സ്വാള്‍ എന്നിവരിലൊരാളെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയും വേണം. ഈ മൂന്നു പേരില്‍ ടി20 ടീമിന്റെ അടുത്ത ക്യാപ്റ്റനാവാന്‍ ഏറ്റവും അര്‍ഹതയുള്ളയാള്‍ ശ്രേയസാണ്.

അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്കിനെപ്പറ്റി ആര്‍ക്കും സംശയമില്ല. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും ജൂനിയര്‍ ക്രിക്കറ്റിലുമെല്ലാം നമ്മള്‍ ഇതു ഒരുപാട് തവണ കണ്ടിട്ടുള്ളതുമാണ്. ഐപിഎല്‍ ഇതിനകം നയിച്ച മൂന്നു ടീമുകളില്‍ ഒന്നിനെ ചാപ്യന്‍മാരാക്കുകയും ശേഷിച്ച രണ്ടെണ്ണത്തെ റണ്ണറപ്പാക്കുകയും ചെയ്ത നായകനാണ് അദ്ദേഹം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് നായകനായുള്ള ആദ്യ സീസണി തന്നെ ശ്രേയസ് ജേതാക്കളാക്കിയത്. അതിനു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ താരം ഫൈനലിലുമെത്തിച്ചു. ഏറ്റവും അവാനമായി പഞ്ചാബ് കിങ്‌സിനെയും റണ്ണറപ്പാക്കിയാണ് ശ്രേയസ് കൈയടിവാങ്ങിയത്. അദ്ദേഹത്തിന്റെ ഈ മികവിനുള്ള അംഗീകാമായി തന്നെയാണ് ഓകദിന ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായും നിയമിച്ചിരിക്കുന്നത്.

അടുത്ത ടി20നലോകകപ്പോടെ നായകസ്ഥാനത്തു നിന്നും സൂര്യ പടിയിറങ്ങാനാണ് സാധ്യത. അദ്ദേഹം ക്യാപ്റ്റസി ഒഴിഞ്ഞേക്കുകയോ. വിരമിച്ചേക്കുകയോ ചെയ്യും. അങ്ങനെ വന്നാല്‍ പകരം ക്യാപ്റ്റന്‍സി ഏറ്റെടുത്ത് ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാനും ശ്രേയസിനു സാധിക്കും.

TILAK VARMA

ശ്രേയസ് പറ്റില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍സിയിലേക്കു അടുത്ത നല്ല ഓപ്ഷന്‍ തിലകാണ്. ടി20യില്‍ ഇപ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറിയിരിക്കുകയാണ്. മൂന്ന്്- അഞ്ചു വരെ എവിടെയും ബാറ്റ് ചെയ്യാനും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനും തിലകിനു കഴിയും.

ശ്രേയസിനെ അപേക്ഷിച്ച് ഐപിഎല്ലില്‍ ക്യാപ്റ്റനയായുള്ള അനുഭസമ്പത്തില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തിലക് ക്യാപ്റ്റനായിട്ടുമുണ്ട്. ഇതു അടുത്ത ഇന്ത്യന്‍ നായകനെന്ന നിലയില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.

മറ്റൊര യുവ അഗ്രസീവ് ഓപ്പണര്‍ ജയ്‌സ്വാളിനെയും ടി20 വൈസ് ക്യാപ്റ്റനായി ഇന്ത്യക്കു വളര്‍ത്തിയെടുക്കാം. ഗില്‍ ടി20 ടീമില്‍ നിന്നും പുറത്തായാല്‍ സ്വാഭാവികമായും ജയ്‌സ്വാള്‍ ഓപ്പണിലേക്കു വരുമെന്നതില്‍ സംശയമില്ല. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സ്ഥിരം ഓപ്പണറാവുകയും ചെയ്യും.

Story first published: Monday, November 3, 2025, 12:47 [IST]
Other articles published on Nov 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+