For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകപ്പ് കഴിഞ്ഞാല്‍ സൂര്യയില്ല!! പകരമെത്തുക ഇതിലൊരാള്‍, ബെസ്റ്റ് ഈ സൂപ്പര്‍ താരം

ഇന്ത്യന്‍ ടി20 ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവ് കരിയറിലെ ഏറ്റവും മോശം സയത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്. ക്യാപ്റ്റന്‍സിയില്‍ കസറുന്നുണ്ടെങ്കിലും ബാറ്റിങില്‍ അദ്ദേഹം തുടരെ ഫ്‌ളോപ്പാവുകയാണ്. ഈ വര്‍ഷം ടി20യില്‍ ഒരു ഫിഫ്റ്റി പോലും സ്‌കൈ നേടിയില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

ഓസ്‌ട്രേലിയയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ നാലിന്നിങ്‌സുകളില്‍ നിന്നും 84 റണ്‍സ് മാത്രമേ സൂര്യ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. 35 കാരനായ താരം ഇനി അധികകാലം ടീമിലുണ്ടായേക്കില്ല.

അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം സൂര്യ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുകയും ചെയ്യും. അദ്ദേഹം കളി നിര്‍ത്തിയാല്‍ പകരം ടീമിലെത്താനിടയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

SHREYAS IYER

ശ്രേയസ് അയ്യര്‍

സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവില്‍ അദ്ദേഹം ടി20, ടെസ്റ്റ് ടീമുകളുടെ ഭാഗമല്ല. നേരത്തേ ശ്രേയസ് ടി20 ടീമിലുണ്ടായിരുന്നെങ്കിലും മോശം സ്‌ട്രൈക്ക് റേറ്റും ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസുമെല്ലാം തിരിച്ചടിയാവുകയായിരുന്നു. എന്നാല്‍ ഈ രണ്ടു ദൗര്‍ബല്യങ്ങളെയും ശ്രേയസ് ഇപ്പോള്‍ മറികടന്നു കഴിഞ്ഞു.

കരിയറിലെ ഏറ്റനും മികച്ച ഫോമിലാണ് 30കാരനായ താരം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിലെ മികച്ച റണ്‍വേട്ടക്കാരുടെ നിരയില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസുമുണ്ടായിരുന്നു. 17 കളിയില്‍ 175.07 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 50.33 ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 604 റണ്‍സാണ്.

കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും ശ്രേയസ് മാരക ഫോമിലായിരുന്നു. എട്ടു കളിയില്‍ 188.52 സ്‌ട്രൈക്ക് റേറ്റില്‍ സമ്പാദ്യം 345 റണ്‍സാണ്. ടി20 ബാറ്ററെന്ന നിലയില്‍ സൂര്യ എത്രത്തോളം മാറിക്കഴിഞ്ഞെന്നു വ്യക്തമാവാന്‍ ഈ കണക്കുകള്‍ തന്നെ ധാരാളമാണ്.

റിയാന്‍ പരാഗ്

യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഇന്ത്യന്‍ ടി20 ലോകകപ്പിലേക്കു വിളിയെത്താന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. ഇതിനകം അന്താരാഷ്ട്ര ടി20യില്‍ അദ്ദേഹം അരങ്ങേറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ സെലക്ടര്‍മാരുടെ ഭാവി പദ്ധതികളുടെ ഭാഗമാണ് അദ്ദേഹമെന്നും ഉറപ്പിക്കാം.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് പരാഗ് കാഴ്ചവച്ചത്. ബാറ്റിങിനൊപ്പം മധ്യ ഓവറുകളില്‍ ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നത് ടി20യില്‍ അദ്ദേഹത്തിന്റെ മൂ്‌ല്യവും വര്‍ധിപ്പിക്കുന്നു.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു കൂടുതല്‍ താല്‍പ്പര്യവും ഈ തരത്തില്‍ ഓള്‍റൗണ്ട് മികവുള്ള കളിക്കാരോടാണ്. പ്രായവും പരാഗിനു അനുകൂലഘടകമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ 14 മല്‍സരങ്ങളില്‍ നിന്നും 166.53 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 393 റണ്‍സ് നേടിയിരുന്നു. തൊട്ടുമുമ്പത്തെ സീസണില്‍ 149.22 സ്‌ട്രൈക്ക് റേറ്റോടെ 573 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു.

NEHAL WADHERA

നെഹാല്‍ വദേര

യുവ ഇടംകൈയന്‍ ബാറ്ററായ നെഹാല്‍ വദേരയാണ് സൂര്യകുമാര്‍ യാദവിനു പകരം ഇന്ത്യന്‍ ടി20 ടീമിലേക്കു വരാനിടയുള്ള മൂന്നാമത്തെ താരം. വളരെ അഗ്രസീവായി ഏതു സമ്മര്‍ദ്ദഘട്ടത്തിലും ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. ഐപിഎല്ലില്‍ വദേര ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിലൂടെ കരിയറാരംഭിച്ച അദ്ദേഹം കഴിഞ്ഞ സീസണില്‍ ഹോം ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്‌സിലേക്കു മാറിയിരുന്നു. മുംബൈയിലെ ഫോം പഞ്ചാബിലും വദേര ആവര്‍ത്തിക്കുകയും ചെയ്തു.

15 കളിയില്‍ 145.85 സ്‌ട്രൈക്ക് റേറ്റില്‍ 369 റണ്‍സാണ് താരം നേടിയത്. തൊട്ടുമുമ്പത്തെ സീസണില്‍ മുംബൈയ്ക്കായി ആറു കളിയില്‍ 129.76 സ്‌ട്രൈക്ക്‌റേറ്റില്‍ 109 റണ്‍സും വദേര സ്‌കോര്‍ ചെയ്തു.

Story first published: Saturday, November 8, 2025, 11:07 [IST]
Other articles published on Nov 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+