For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

35 പേര്‍ പൂളില്‍, ഒരേ സമയം രണ്ട് ടീം ഇന്ത്യ!! വൈഭവും ആര്യയുമെത്തും, നയിക്കാന്‍ ശ്രേയസ്; വന്‍ പ്ലാന്‍

ഐപിഎല്ലിനു പിന്നാലെ ടി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാന്‍ വമ്പന്‍ പ്ലാനുകള്‍ തയ്യാറാക്കുകയാണ് ബിസിസിഐ. ഒരേ സമയത്തു തന്നെ രണ്ടു കിടിലന്‍ ടീമുകളെ ഇറക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നീക്കമാണ് അവര്‍ നടത്തുന്നത്. ഈ സീസണിലെ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കസറുന്നവരെയും ദേശീയ ടീമിലേക്കു കൊണ്ടുവരാനും തീരുമാനിച്ചിരിക്കുകയാണ്.

ഏഷ്യന്‍ ഗെയിംസ്, ടി20 ലോകകപ്പ്, ഒളിംപിക്‌സ് എന്നിവയടക്കം വലിയ ചാലഞ്ചുകള്‍ വരാനിരിക്കവെയാണ് ഇവയെല്ലാം മുന്നില്‍ കണ്ട് ഒരു വമ്പന്‍ സ്‌ക്വാഡിനെ തയ്യാറാക്കി നിര്‍ത്തുന്നത്. ബിസിസിഐയുടെ പുതിയ പ്ലാനുകള്‍ എന്തൊക്കെയാണന്നറിയം.

SHREYAS IYER

ക്യാപ്റ്റനായി ശ്രേയസ്

സ്റ്റാര്‍ ബാറ്ററും ഐപില്ലിലെ സൂപ്പര്‍ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരെ ഇന്ത്യയുടെ പുതിയ ടി20 നായകനായി നിയമിക്കാന്‍ ബിസിസിഐ ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് വ്യക്തമാവുന്നത്. നേരത്തേ ശുഭ്മന്‍ ഗില്ലായിരുന്നു ഈ റോളിലേക്കു ഫേവിറ്റെങ്കിലും ഇപ്പോള്‍ ശ്രേസിനാണ് മുന്‍തൂക്കം. ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി അദ്ദേഹത്തിന്റെ ഗംഭീര ക്യാപ്റ്റന്‍സി സെലക്ഷന്‍ കമ്മിറ്റിയെ ഏറെ ആകര്‍ഷിച്ചിരിക്കുകയാണ്.

ഈ വര്‍ഷം ടീമിനു ടി20 ലോകകപ്പ് നേടിത്തന്നെങ്കിലും സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്നും മാറ്റാന്‍ തീരുമാനിച്ചു കഴിഞ്ഞു. അടുത്ത ഒന്നോ, രണ്ടോ പകമ്പരയോടെ സ്‌കൈയുടെ ക്യാപ്റ്റന്‍സി തെറിക്കും. ബാറ്റിങില്‍ മോശം ഫോമിലായതിനാല്‍ ഇനി ടീമിലും കാണാനിടയില്ല.

വലിയ സ്‌ക്വാഡ്

ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലും ഇന്ത്യക്കു ഏറെകക്കുറെ ഒരേ സമയത്തു കളിക്കേണ്ടതുണ്ട്. രണ്ടിലും ഒരേ ടീമിനെ അണിനിരത്തുക അസാധ്യമാണ്. ഇതേ തുടര്‍ന്നാണ് രണ്ടു വ്യത്യസ്ത ടീമുകളെ ഒരേ സമയത്തു ഇറക്കാന്‍ വലിയൊരു സംഘം കളിക്കാരെ ബിസിസിഐ ഒരുക്കി നിര്‍ത്തുന്നത്.

30-35 പേരുള്‍പ്പെടുന്ന വലുയൊരു സ്‌ക്വാഡ് തന്നെയായിരിക്കും ഇത്. ഇന്ത്യന്‍ ടീമിനു എപ്പോള്‍ ആവശ്യം വന്നാലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഈ താരങ്ങളെയെല്ലാം തയ്യാറാക്കാനാണ് ബിസിസിഐയുടെ പ്ലാന്‍. ഏതു സാഹചര്യത്തിലും സമ്മര്‍ദ്ദ ഘട്ടങ്ങളിലുമെല്ലാം പെര്‍ഫോം ചെയ്യാന്‍ കഴയുന്ന താരങ്ങളെയാണ് ആവശ്യം.

2028ലാണ് ടി20 ലോകകപ്പും ഒളിംപിക്‌സും നടക്കാനിരിക്കുന്നത്. അതിനു മുമ്പ് ശക്തമായ, ആഴമുള്ള ഒരു ടീമിനെ ഒരുക്കേണ്ടതും ആവശ്യമാണ്. ഇതാണ് അതിനുള്ള ശരിയായ സമയമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. ഐപിഎല്ലിനു ശേഷം ഇന്ത്യ ആദ്യം കളിക്കുന്ന ടി20 പരമ്പര അയര്‍ലാന്‍ഡുമായിട്ടാണ്. ജൂണ്‍ അവസാനത്തോടെ രണ്ടു ടി20കളാണ് ഐറിഷ് പര്യടനത്തിലുള്ളത്.

'ഏഷ്യന്‍ ഗെയിംസും ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയും ഒരേ സമയത്താണ് നടക്കാന്‍ പോകുന്നത്. അതിനാല്‍, രണ്ട് ടി20 ടീമുകളെ ഇറക്കുന്നതിനെക്കുറിച്ച് നമ്മള്‍ നോക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ദൗത്യങ്ങള്‍ക്കായി വിളിക്കാന്‍ കഴിയുന്ന 30-35 ക്രിക്കറ്റ് കളിക്കാരുടെ ഒരു പൂള്‍ ഉണ്ടായിരിക്കേണ്ടത് ഇപ്പോള്‍ മുതല്‍ പ്രധാനമാണ്.

യുകെയിലേക്കുള്ള മിക്ക ടൂറുകളെയും പോലെ, വരാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിനും, വലിയൊരു കളിക്കാരുടെ കൂട്ടം ടീമില്‍ നിലനിര്‍ത്തും. ഇത് ഏഷ്യന്‍ ഗെയിംസിലേക്കും വ്യാപിപ്പിക്കും'- ബിസിസിഐ ഒഫീഷ്യല്‍ എന്‍ഡിടിവിയോടു പറഞ്ഞു.

VAIBHAV SOORYAVANSHI

ഐപിഎല്‍ ഹീറോസിന് കോളടിക്കും

ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങള്‍ക്കാണ് ഇനി കോളടിക്കാന്‍ പോവുന്നത്. 30-35 പേരുടെയെങ്കിലും വലിയൊരു പൂള്‍ തയ്യാറാക്കുന്നതിനാല്‍ തന്നെ അവര്‍ക്കെല്ലാം വിളിയത്തുകയും ചെയ്യും.

വണ്ടര്‍കിഡായ വൈഭവ് സൂര്യവംശി, വെടിക്കെട്ട് താരം പ്രിയാന്‍ഷ് ആര്യ, യുവ വിക്കറ്റ് കീപ്പര്‍മാരായ പ്രഭ്‌സിമ്രന്‍ സിങ്, ആംഗ്രിഷ് രഘുവംശി തുടങ്ങിവര്‍ക്കെല്ലാം അവസരം ലഭിച്ചേക്കും.

കൂടാതെ ഇപ്പോള്‍ ദേശീയ ടീമിനു പുറത്തായ യശസ്വി ജയ്‌സ്വാള്‍, രജത് പാട്ടിധാര്‍, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കും തിരിച്ചുവരവിന് വഴിയൊരുങ്ങും. പ്രിന്‍സ് യാദവ്, ശശാങ്ക് സിങ്, ആയുഷ് ബഡോനി, കാര്‍ത്തിക് ത്യാഗി, അശോക് ശര്‍മ എന്നിവരെയും ഇന്ത്യന്‍ ടീമിലേക്കു പ്രതീക്ഷിക്കാം.

Story first published: Monday, April 20, 2026, 15:51 [IST]
Other articles published on Apr 20, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+