Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: ശ്രേയസ് ഇനി രോഹിത്തിനും പാണ്ഡെയ്ക്കുമൊപ്പം, തലപ്പത്ത് യുവരാജ്

ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടി20യില്‍ നേടിയ ഫിഫ്റ്റിയോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് ശ്രേയസ് അയ്യര്‍. 48 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 67 റണ്‍സോടെ ശ്രേയസ് ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ടി20യില്‍ ഇന്ത്യക്കുവേണ്ടി നാലാം നമ്പറിലോ, അതിനു താഴെയോ കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ രണ്ടാമത്തെ താരമെന്ന നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ശ്രേയസ്. മൂന്നാമത്തെ ഫിഫ്റ്റിയാണ് അദ്ദേഹം നേടിയത്.

1

നേരത്തേ എലൈറ്റ് ക്ലബ്ബില്‍ രണ്ടു പേരായിരുന്നു രണ്ടാംസ്ഥാനം പങ്കിട്ടിരുന്നത്. അവര്‍ക്കൊപ്പം ശ്രേയസും എത്തിയിരിക്കുകയാണ്. രോഹിത് ശര്‍മ, മനീഷ് പാണ്ഡെ എന്നിവരുടെ നേട്ടത്തിനൊപ്പമാണ് ശ്രേയസും എത്തിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. എട്ടു തവണയാണ് യുവി ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നാലിലും അതിനു താഴെയുള്ള പൊസിഷനുകളിലുമായി ഇറങ്ങി സ്‌കോര്‍ ചെയ്തിട്ടുള്ളത്.

അഹമ്മദാബാദില്‍ നടന്ന ആദ്യ ടി20യില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രക്ഷിച്ചത് ശ്രേയസിന്റെ ഇന്നിങ്‌സായിരുന്നു. ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യയുടെ മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം പതറിയപ്പോള്‍ ശ്രേയസ് മാത്രമാണ് പിടിച്ചുനിന്നത്. റിഷഭ് പന്ത് (21), ഹാര്‍ദിക് പാണ്ഡ്യ (19) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ഈ മല്‍സരത്തില്‍ ശ്രേയസിനെ കളിപ്പിക്കുമോയെന്ന കാര്യം പോലും നേരത്തേ ഉറപ്പില്ലായിരുന്നു. ഐപിഎല്ലിലൂടെ ശ്രദ്ധേയനായ സൂര്യകുമാര്‍ യാദവിന് ഇന്ത്യ അരങ്ങേറാന്‍ അവസരം നല്‍കുമെന്നായിരുന്നു സൂചനകള്‍. ഇതോടെ ശ്രേയസിനെ പുറത്തിരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നാലാം നമ്പറില്‍ ശ്രേയസില്‍ തന്നെ വിശ്വാസമര്‍പ്പിക്കാനുള്ള വിരാട് കോലിയുടെ തീരുമാനം ശരിയാണെന്നു തെളിയുകയായിരുന്നു.

Story first published: Friday, March 12, 2021, 21:37 [IST]
Other articles published on Mar 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+