Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസ് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവും- ഏറ്റവും വലിയ ഗുണം അലെക്‌സ് ക്യാരി പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള മിടുക്ക് ശ്രേയസ് അയ്യര്‍ക്കുണ്ടെന്നു ഐപിഎല്ലില്‍ അദ്ദേഹത്തിനു കീഴില്‍ കളിച്ച ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലെക്സ് ക്യാരി അഭിപ്രായപ്പെട്ടു. ശ്രേയസ് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെ അംഗമായിരുന്നു ക്യാരി. ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിന് ഡല്‍ഹിയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നെങ്കിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സീസണില്‍ ഡല്‍ഹിയെ ചരിത്രത്തിലാദ്യമായി ശ്രേയസ് ഐപിഎല്‍ ഫൈനലിലെത്തിച്ചിരുന്നു. കലാശക്കളിയില്‍ മുംബൈ ഇന്ത്യന്‍സിനോടു അഞ്ചു വിക്കറ്റിന് അവര്‍ തോല്‍ക്കുകയായിരുന്നു.

1

ഒരു ദിവസം ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ശേഷി ശ്രേയസിനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഭാവിയിലേക്കു നോക്കുമ്പോള്‍ വളരെ മികച്ച ക്യാപ്റ്റനായി അദ്ദേഹം മാറുമെന്നും ക്യാരി പറഞ്ഞു. ശ്രേയസിനെ സംബന്ധിച്ച് ഏറ്റവും വലിയ ഗുണം ടീമിലെ എല്ലാ താരങ്ങളുമായി അടുപ്പം പുലര്‍ത്തുന്നുവെന്നതാണ്. മാത്രല്ല സ്വന്തം പ്രകടനത്തേക്കാള്‍ ടീമിന്റെ പ്രകടനത്തിനാണ് അദ്ദേഹം പ്രഥമ പരിഗണന നല്‍കുന്നതെന്നും ക്യാരി വിശദമാക്കി.

ഗ്രൂപ്പിലെ ഓരോ താരവുമായി അടുപ്പം പുലര്‍ത്തുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്ന ക്യാപ്റ്റനാണ് ശ്രേയസ്. ഇതു വലിയൊരു കഴിവ് തന്നെയാണ്. സ്വന്തം ബാറ്റിങില്‍ അദ്ദേഹം കൂടുതല്‍ ഫോക്കസ് ചെയ്യാറില്ല. ടീമിന്റെ പ്രകടനത്തിനാണ് ശ്രേയസ് മുന്‍തൂക്കം നല്‍കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളില്‍ ഡല്‍ഹിയെ മികച്ച വിജയങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചതായും ക്യാരി വിലയിരുത്തി.

2

ശ്രേയസ് വളരെ ചെറുപ്പവും കൂടുതല്‍ പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ്. വളരെ മികച്ച ബാറ്റ്‌സ്മാനും അതോടൊപ്പം നല്ല വ്യക്തിയുമാണ് അദ്ദേഹം. ഡല്‍ഹി പോലെ വലിയൊരു സ്‌ക്വാഡിലെ എല്ലാവരുമായും തുടര്‍ച്ചയായി ബന്ധപ്പെടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ മികച്ച രീതിയില്‍ ശ്രേയസ് അതു കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ പോസിറ്റീവായിട്ടുള്ള ചിന്താഗതിയും റിക്കി പോണ്ടിങിനൊപ്പമുള്ള കൂട്ടുകെട്ടും ഡല്‍ഹിക്കു ഏറെ ഗുണം ചെയ്തിട്ടുണ്ട്. വളരെ മികച്ചൊരു ഭാവിയാണ് ശ്രേയസിനുള്ളതെന്നും ക്യാരി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 17, 2020, 19:02 [IST]
Other articles published on Nov 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+