Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: റൂട്ടിന് 'വളംവച്ചത്' ഇന്ത്യന്‍ ബൗളര്‍മാര്‍! എന്തു കൊണ്ടു അതു പരീക്ഷിച്ചില്ലെന്ന് ദാസ്ഗുപ്ത

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെതിരേ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. റൂട്ടിന്റെ വീക്ക്‌നെസ് മുതലെടുക്കാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന് കരുക്കിന് വളംവയ്ക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ ഭാഗത്തു നിന്നുണ്ടായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിനായി ഒന്നാമിന്നിങ്‌സില്‍ റൂട്ട് അപരാജിത സെഞ്ച്വറിയുമായി കസറിയിരുന്നു. പുറത്താവാതെ 180 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്. 321 ബോളില്‍ 18 ബൗണ്ടറികളോടെയായിരുന്നു ഇത്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനു നേരിയ ലീഡ് നേടിക്കൊടുത്തതും റൂട്ടിന്റെ ഈ ഇന്നിങ്‌സായിരുന്നു.

 ഫ്രണ്ട് ഫൂട്ടില്‍ കളിപ്പിക്കണമായിരുന്നു

ഫ്രണ്ട് ഫൂട്ടില്‍ കളിപ്പിക്കണമായിരുന്നു

ബാക്ക് ഫൂട്ടില്‍ വളരെ നന്നായി കളിക്കുന്ന ബാറ്റ്‌സ്മാനായ റൂട്ടിനെ എന്തുകൊണ്ട് കൂടുതല്‍ ഫ്രണ്ട് ഫൂട്ടില്‍ കളിപ്പിക്കാന്‍ ഇന്ത്യ ശ്രമിച്ചില്ലെന്നു ദാസ്ഗുപ്ത ചോദിക്കുന്നു.
റൂട്ടിനെതിരേ കൂടുതല്‍ ഫുള്‍ ലെങ്ത് ബോളുകള്‍ ഇന്ത്യ പരീക്ഷിക്കണമായിരുന്നു. ഇത് അദ്ദേഹത്തെ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. അത് ഇന്ത്യക്കു കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു. മറ്റു കളിക്കാരെപ്പോലെയല്ല റൂട്ട്. ഗുഡ് ലെങ്ത് ബോളുകള്‍ അദ്ദേഹം ബാക്ക്ഫൂട്ടിലാണ് കളിക്കാറുള്ളത്. അതിനാല്‍ തന്നെ ഫുള്‍ ലെങ്തായിരുന്നു റൂട്ടിന് കൂടുതല്‍ വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുണ്ടായിരുന്നത്. അവിടെയാണ് നമ്മുടെ ബൗളര്‍മാര്‍ക്കു പിഴവ് സംഭവിച്ചത്. അവര്‍ അദ്ദേഹത്തെ ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ അനുവദിക്കുകയായിരുന്നു. എങ്കിലും ഇന്ത്യയുടെ ആകെയുള്ള ബൗളിങ് വിലയിരുത്തുമ്പോള്‍ മോശമായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല. റൂട്ട് വളരെ നന്നായി കളിക്കുകയും ചെയ്തതായും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

 ഷമി നിരാശപ്പെടുത്തി

ഷമി നിരാശപ്പെടുത്തി

ഇന്ത്യയുടെ പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയുടെ പ്രകടനം തന്നെ നിരാശപ്പെടുത്തിയതായി ദാസ്ഗുപ്ത വ്യക്തമാക്കി. 95 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം അഞ്ചു വിക്കറ്റുകളായിരുന്നു വീഴ്ത്തിയത്.
ഷമിയുടെ ബൗളിങില്‍ ഞാന്‍ നിരാശനാണ്. പ്രത്യേകിച്ചും ഫ്‌ളാറ്റായ മൂവ്‌മെന്റ് കുറഞ്ഞ ട്രാക്കില്‍ അദ്ദേഹത്തിന്റെ ബൗളിങ് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. വിക്കറ്റില്‍ പേസും കുറവായിരുന്നു. ഇത്തരം പിച്ചുകളില്‍പ്പോലും എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു കളിക്കാന്‍ കഴിയാത്ത ബോളുകളെറിയാന്‍ ഷമിക്കാവുമായിരുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ നന്നായി ഷമി പന്തെറിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ദാസ്ഗുപ്ത വിശദമാക്കി.

 ലോര്‍ഡ്‌സ് ടെസ്റ്റ്

ലോര്‍ഡ്‌സ് ടെസ്റ്റ്

ലോര്‍ഡ്‌സില്‍ പുരോഗമിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ നേടിയത് 36 റണ്‍സായിരുന്നു. കെഎല്‍ രാഹുലിന്റെ (129) ഉജ്ജ്വല സെഞ്ച്വറിയും രോഹിത് ശര്‍മയുടെ (83) ഫിഫ്റ്റിയുമാണ് ഇന്ത്യക്കു കരുത്തായത്. 250 ബോളുകള്‍ നേരിട്ട രാഹുല്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചപ്പോള്‍ രോഹിത് 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും നേടി.
മറുപടിയില്‍ റൂട്ടിന്റെ ഗംഭീര ഇന്നിങ്‌സ് ഇംഗ്ലണ്ടിനു ടെസ്റ്റില്‍ നേരിയ മുന്‍തൂക്കം സമ്മാനിക്കുകയായിരുന്നു. പുറത്താവാതെ 180 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. 321 ബോളില്‍ 18 ബൗണ്ടറികളോടെയായിരുന്നു ഇത്. ഈ പരമ്പരയില്‍ റൂട്ടിന്റെ രണ്ടാം സെഞ്ച്വറി കൂടിയാണിത്. നേരത്തേ നോട്ടിങ്ഹാമില്‍ സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റിലും അദ്ദേഹം മൂന്നക്കം കടന്നിരുന്നു.
ലോര്‍ഡ്‌സില്‍ റൂട്ടിനെക്കൂടാതെ മറ്റൊരു പരിചയസമ്പന്നനായ ജോണി ബെയര്‍സ്‌റ്റോയും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തി. 107 ബോളില്‍ ഏഴു ബൗണ്ടറികളോടെ അദ്ദേഹം 57 റണ്‍സെടുത്തു.

27 റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ തുടക്കം പാളിയിരിക്കുകയാണ്. ആദ്യ സെഷനില്‍ 20 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 43 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ രാഹുലും രോഹിത്തും പുറത്തായി. രണ്ടു വിക്കറ്റുകളും മാര്‍ക്ക് വുഡിനാണ്.

Story first published: Sunday, August 15, 2021, 17:08 [IST]
Other articles published on Aug 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+