For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാനിയയെ വിട്ട മാലിക്കിന്റെ കഷ്ടകാലം തുടങ്ങി! നാണക്കേട്, ടി20യില്‍ ഇതാദ്യം | വീഡിയോ വൈറല്‍

കായികലോകത്തു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം സാനിയാ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷുഐബ് മാലിക്കും തമ്മിലുള്ള വിവാഹ മോചനം. സാനിയയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ മാലിക്ക് പാക് നടിയും മോഡലുമായ സനാ ജാവേദിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താന്‍ വീണ്ടും വിവാഹിതനായ വിവരം ആരാധകരുമായി മാലിക്ക് പങ്കുവച്ചത്.

ഇതിനു പിന്നാലെ മാലിക്കിനു വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റു വാങ്ങേണ്ടി വരികയും പലരും സാനിയയെ പിന്തുണച്ചു രംഗത്തു വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹത്തിനു പിന്നാലെ കളിക്കാനിറങ്ങിയ മാലിക്ക് വലിയൊരു നാണക്കേടിന്റെ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ച് വീണ്ടും പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. സാനിയയെ ചതിച്ചതിനുള്ള ശാപമാണ് ഇതെന്നാണ് ആരാധകരുടെ പക്ഷം.

SHOAIB MALIK

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഒരു മല്‍സരത്തില്‍ മാലിക്ക് ഒരോവറില്‍ മൂന്നു നോ ബോളുകളാണ് എറിഞ്ഞത്. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ബൗളര്‍ ഒരേ ഓവറില്‍ മൂന്നു നോ ബോളുകളെറിഞ്ഞത്. ഇതോടെ നാണക്കേടിന്റെ പുതിയ ലോക റെക്കോര്‍ഡും മാലിക്കിനെ തേടിയെത്തുകയും ചെയ്തു.

ഫോര്‍ച്ച്യുണ്‍ ബരിഷാലും ഖുല്‍ന ടൈഗേഴ്‌സും തമ്മില്‍ ധാക്കയില്‍ നടന്ന ആറാമത്തെ മല്‍സരത്തിലായിരുന്നു മാലിക്കിന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം സംഭവം നടന്നത്. കളിയില്‍ തമീം ഇഖ്ബാല്‍ നയിച്ച ഫോര്‍ച്യുണ്‍ ബരിഷാല്‍ ടീമിനു വേണ്ടിയായിരുന്നു പാക് വെറ്ററന്‍ ഓള്‍റൗണ്ടര്‍ കളിച്ചത്.

ഷുഐബ് മാലിക്ക് ഒരോവറില്‍ മൂന്നു നോ ബോളുകളെറിയുന്ന വീഡിയോ കാണാം

ഈ മല്‍സരത്തില്‍ ഒരേയൊരു ഓവര്‍ മാത്രമേ മാലിക്ക് ബൗള്‍ ചെയ്തുള്ളൂ. കളിയിലെ നാലാമത്തെ ഓവറായിരുന്നു ഇത്. 18 റണ്‍സാണ് അദ്ദേഹം ഈ ഓവറില്‍ എതിരാളികള്‍ക്കു ദാനം ചെയ്തത്. മൂന്നു നോ ബോളുകള്‍ കൂടാതെ രണ്ടു ഫോറുകളും ഒരു സിക്‌സറും കൂടി മാലിക്ക് വഴങ്ങുകയും ചെയ്തു.

വന്‍ ദുരന്തമായി മാറിയ ഈ ഓവറിനു ശേഷം ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ മാലിക്കിനെക്കൊണ്ട് കളിയില്‍ പിന്നീട് ബൗള്‍ ചെയ്യിച്ചതുമില്ല. മല്‍സരത്തില്‍ തമീമിന്റെ ടീം എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

അതേസമയം, സനാ ജാവേദുമായുള്ള വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് സാനിയയുടെ കുടുംബം ഇതേക്കുറിച്ചു ഔദ്യോഗികമായി പ്രതികരിച്ചത്. മാലിക്കുമായി സാനിയ വിവാഹ മോചനം നേടിയതായി കുടുംബം സ്ഥിരീകരിക്കുകയായിരുന്നു. മാലിക്കിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു സാനിയയുമായിട്ടുള്ളത്.

SANIA MIRZA

അതിനു മുമ്പ് തന്നെ താരം മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിവാഹത്തിനു ശേഷം യുഎഇയിലായിരുന്നു മാലിക്കും സാനിയയും താമസിച്ചിരുന്നത്. 14 വര്‍ഷം നീണ്ട കുടുംബ ജീവിതത്തില്‍ ഇരുവര്‍ക്കും ഇസ്ഹാന്‍ മിര്‍സ മാലിക്കെന്ന അഞ്ചു വയസ്സുകാരനായ ഒരു മകനുമുണ്ട്. നിലവില്‍ സാനിയക്കൊപ്പമാണ് മകനുള്ളത്.

വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു മാലിക്കുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സാനിയയുടെ കുടുംബം അറിയിച്ചത്. സാനിയ എല്ലായ്‌പ്പോഴും വ്യക്തിജീവിതത്തെ പൊതുജനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നു. എങ്കിലും ഷുഐബും അവളും തമ്മിലുള്ള വിവാഹമോചനം കുറച്ചു മാസങ്ങള്‍ക്കു മുമ്പ് നടന്നിരുന്നുവെന്ന കാര്യം പങ്കുവയ്‌ക്കേണ്ട ആവശ്യം ഉയര്‍ന്നു വന്നിരിക്കുകയാണ്.

ഷുഐബിന്റെ മുന്നോട്ടുള്ള യാത്രയ്ക്കു അവള്‍ ആശംസകള്‍ നേരുകയാണ്. അവളുടെ ജീവിതത്തിലെ വൈകാരികമായ ഈയൊരു ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സ്വകാര്യതയെ മാനിക്കണമെന്നും എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ് എന്നായിരുന്നു സാനിയയുടെ കുടുംബം വാര്‍ത്താക്കുറിപ്പില്‍ കുറിച്ചത്.

Story first published: Wednesday, January 24, 2024, 13:09 [IST]
Other articles published on Jan 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+