Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലെ സൂപ്പര്‍ ക്യാപ്റ്റന്‍ മാലിക്ക്! ധോണി രോഹിത്തിനും പിറകില്‍ നാലാമത്

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച വിജയശരാശരിയുള്ള ക്യാപ്റ്റന്‍മാരില്‍ ആദ്യ രണ്ടു സ്ഥാനവും പാകിസ്താന്‍ താരങ്ങള്‍ക്ക്. ചുരുങ്ങിയത് 100 മല്‍സരങ്ങളിലെങ്കിലും ടി20 ടീമിനെ നയിച്ചിട്ടുള്ള ക്യാപ്റ്റന്‍മാരെയാണ് ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടുള്ളത്. പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ശുഐബ് മാലിക്കാണ് ടി20യിലെ സൂപ്പര്‍ ക്യാപ്റ്റന്‍. 65.64 വിജയശരാശരിയുമായി മറ്റു ക്യാപ്റ്റന്‍മാരെയെല്ലാം അദ്ദേഹം നിഷ്പ്രഭരനാക്കിയിരിക്കുകയാണ്. മറ്റൊരു മുന്‍ പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫറാസ് അഹമ്മദാണ് ലിസ്റ്റിലെ രണ്ടാമന്‍. സര്‍ഫറാസിന്റെ വിജയശരാശരി 63.28 ആണ്.

1

പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ഊഴമാണ്. ടോപ്പ് ഫൈനവിലെ മറ്റു മൂന്നു ക്യാപ്റ്റന്‍മാരും ഇന്ത്യന്‍ താരങ്ങളെന്നതാണ് ശ്രദ്ധേയം. രോഹിത് ശര്‍മയ്ക്കാണ് മൂന്നാംസ്ഥാനം. ഹിറ്റ്മാന്റെ വിജയശരാശരി 63.26 ആണ്. ഇതിഹാസ നായകനും വിക്കറ്റ്കീപ്പറുമായ എംഎസ് ധോണിക്കു വിജയശരാശരിയുടെ കാര്യത്തില്‍ നാലാംസ്ഥാനം മാത്രമേയുള്ളുവെന്നത് ആശ്ചര്യപ്പെടുത്തും. ധോണിയുടെ വിജയശരാശരി 59.72 ആണ്. ഗൗതം ഗംഭീറാണ് അഞ്ചാംസ്ഥാനത്തു നില്‍ക്കുനന്നത്. 58.28 വിജയശരാശരി ഗംഭീറിനുണ്ട്.

2

അതേസമയം, നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനുമായ വിരാട് കോലി ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടില്ല. കോലിക്കു കീഴില്‍ ഐപിഎല്ലില്‍ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ ആര്‍സിബിക്കായിട്ടില്ല. ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണിലായിരുന്നു കോലിക്കു കീഴില്‍ അവസാനമായി ഇറങ്ങിയത്. മുന്‍ സീസണുകളെ അപേക്ഷിച്ച് മികച്ച പ്രകടനവും ആര്‍സിബി കാഴ്ചവച്ചിരുന്നു. പോയിന്റ് പട്ടികയില്‍ മൂന്നാമതായിരുന്നു അവര്‍.

Story first published: Thursday, May 27, 2021, 18:58 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+