For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ കണ്ടു പഠിക്കാന്‍ പാക് ടീമിനോട് ശുഐബ് അക്തര്‍, കാരണമിതാണ്

ഇസ്‌ലാമബാദ്: സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മുന്‍നിര താരങ്ങള്‍ പിന്മാറിയപ്പോള്‍ രണ്ടാംകിട ടീമിനെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പാക്കിസ്ഥാനിലേക്ക് പരമ്പര കളിക്കാന്‍ പറഞ്ഞയച്ചത്. ഏകദിന പരമ്പര ജയിച്ചതിന്റെ ആലസ്യത്തില്‍ ട്വന്റി-20 പരമ്പരയും കൈയ്യടക്കാമെന്ന് പാക്കിസ്ഥാന്‍ കരുതി. പക്ഷെ നടന്നത് നേരെ മറിച്ചും. ട്വന്റി-20 -യില്‍ ലോക ഒന്നാം നമ്പര്‍ ടീമായ പാക്കിസ്ഥാനെ പരിചയസമ്പത്തു കുറഞ്ഞ ശ്രീലങ്കന്‍ ടീം അട്ടിമറിച്ചു.

പാക് തോൽവി

മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര, 2-0 എന്ന നിലയ്ക്കാണ് ലങ്ക നേടിയത്. രാജ്യത്തിന് ഇതില്‍പ്പരം വലിയ മാനക്കേടില്ലെന്നാണ് സംഭവത്തില്‍ മുന്‍ പാക് താരങ്ങളുടെ പക്ഷം. ശുഐബ് അക്തര്‍, യൂനിസ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് രംഗത്തു വന്നുകഴിഞ്ഞു.

പണം ലാഭിക്കാനായി പാക് ക്രിക്കറ്റ് ബോര്‍ഡ് കാട്ടിക്കൂട്ടുന്ന വേലത്തരങ്ങള്‍ ടീമിന്റെ ദൃഢതയെ ബാധിക്കുന്നതായി ഇവര്‍ ആരോപിക്കുന്നു. മിസ്ബാ ഉള്‍ ഹഖിനെ സെലക്ടറായും പരിശീലകനായും നിയമിച്ച ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയെ അക്തര്‍ ചോദ്യം ചെയ്തു.

പണം ലാഭിക്കാൻ ശ്രമിക്കുന്നു

പണം ലാഭിക്കാനുള്ള തിരക്കിനിടയില്‍ ടീമിനെ വാര്‍ത്തെടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് മറന്നുപോയെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് മാത്രം അധികാരവും ഉത്തരവാദിത്വവും പൂര്‍ണമായി നല്‍കുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഗുണം ചെയ്യില്ല. പരിശീലകനായും സെലക്ടറായും ഒരാളെ നിയമിച്ചാല്‍ പണം ലാഭിക്കുമെന്ന കാര്യം ശരിയാണ്. എന്നാല്‍ പ്രതിഭയാര്‍ന്ന താരങ്ങളെ കണ്ടെത്തണമെങ്കില്‍ ഈ സ്ഥിതി മാറണം, അക്തര്‍ വ്യക്തമാക്കി. ഇന്ത്യയെ ഉദ്ദാഹരണമായി ചൂണ്ടിക്കാട്ടിയാണ് പാക് ടീമിന്റെ ദുരവസ്ഥ ശുഐബ് ആക്തറും യൂനിസ് ഖാനും വെളിപ്പെടുത്തുന്നത്.

ടെസ്റ്റ് ക്രിക്കറ്റിലെ സര്‍വകാല റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇന്ത്യ

ബൌളർമാരുടെ നായകൻ കോലി

ഇന്ത്യയില്‍ ചിത്രം പാടെ വ്യത്യസ്തമാണ്. ഗ്രാസ്‌റൂട്ട് ലെവലില്‍ പ്രതിഭകളെ കണ്ടെത്താന്‍ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും ബോര്‍ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേ മാതൃക പാക് ക്രിക്കറ്റ് ബോര്‍ഡും സ്വീകരിക്കണം. ടീമിനെ വാര്‍ത്തെടുക്കാന്‍ മുന്‍ താരങ്ങളുടെ സഹായം തേടണം. ബൗളര്‍മാരുടെ നായകനാണ് വിരാട് കോലി. ബൗളര്‍മാര്‍ എതിര്‍ ടീമിനെ വിറപ്പിക്കുമ്പോള്‍ നായകന്‍ കോലി അത് ആസ്വദിക്കുന്നുണ്ട്. കോലിയെ പോലൊരു നായകനെ കിട്ടിയത് ഇന്ത്യന്‍ ബൗളര്‍മാരുടെ ഭാഗ്യമാണെന്ന് അക്തര്‍ സൂചിപ്പിച്ചു.

ഷമി വിളിച്ചിരുന്നു

ഇംഗ്ലണ്ടില്‍ നടന്ന 2019 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് തോറ്റു സെമിയില്‍ പുറത്തായതിന് ശേഷം ഇന്ത്യന്‍ താരം മുഹമ്മദ് ഷമി തന്നെ ഫോണില്‍ വിളിച്ചിരുന്നതായി 44 -കാരനായ അക്തര്‍ വെളിപ്പെടുത്തി.
ഇന്ത്യയുടെ പുറത്താവലില്‍ നിരാശ പൂണ്ട ഷമിയെ ആശ്വസിപ്പിച്ച അക്തര്‍ താരത്തോട് റിവേഴ്‌സ് സ്വിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആവശ്യപ്പെട്ടത്.

ടെസ്റ്റ്: രണ്ടിന്നിങ്‌സിലും സെഞ്ച്വറി, റെക്കോര്‍ഡുകള്‍... പക്ഷെ ഈ റെക്കോര്‍ഡ് രോഹിത്തിന് നാണക്കേട്

പാക് ബൌളർമാർ സമീപിച്ചില്ല

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ റിവേഴ്‌സ് സ്വിങ് ചെയ്യുന്ന ബൗളര്‍മാര്‍ അപൂര്‍വമാണ്. ഷമിക്കതിന് കഴിയുന്നുണ്ട്. റിവേഴ്‌സ് സ്വിങ്ങിന്റെ രാജാവായി മുഹമ്മദ് ഷമി മാറുമെന്ന് അക്തര്‍ അഭിപ്രായപ്പെട്ടു. ഇതേസമയം, ബൗളിങ് എങ്ങനെ മികവുറ്റതാക്കാമെന്ന് അന്വേഷിച്ച് പാക് ബൗളര്‍മാരാരും ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്ന് റാവല്‍പിണ്ഡി എക്‌സ്പ്രസ് നിരാശയോടെ അറിയിച്ചു.

Story first published: Tuesday, October 8, 2019, 17:41 [IST]
Other articles published on Oct 8, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+