For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് ക്രിക്കറ്റിലെ സര്‍വകാല റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇന്ത്യ

India Is All Set To Break All Time Test Cricket Records | Oneindia Malayalam

പൂനെ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഫ്രീഡം പരമ്പരയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 എന്ന നിലയ്ക്ക് ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നു. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

രോഹിത് ശര്‍മ്മയുടെ രണ്ട് സെഞ്ചുറികള്‍. മായങ്ക് അഗര്‍വാളിന്റെ കന്നി സെഞ്ചുറി, അതും ഇരട്ട സെഞ്ചുറി. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍. രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകരെ വരിഞ്ഞു മുറുക്കിയ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും --- തുടക്കം മുതല്‍ ഒടുക്കം വരെ സമ്പൂര്‍ണ ആധിപത്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ഇന്ത്യ നേടിയത്.

സർവകാല റെക്കോർഡ്

ഇനി ഒക്ടോബര്‍ പത്തിന് പൂനെയില്‍ വെച്ച് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം നടക്കും. ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന പ്രോട്ടീസ് നിരയെ ഒരിക്കല്‍ക്കൂടി തോല്‍പ്പിക്കാനായല്‍ ടെസ്റ്റ് ക്രിക്കറ്റിലെ സര്‍വകാല റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

കഴിഞ്ഞ പത്തു ടെസ്റ്റ് പരമ്പരകളില്‍ ഇതുവരെ ഇന്ത്യ സ്വന്തം മണ്ണില്‍ പരാജയം രുചിച്ചിട്ടില്ല. 2013 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ 30 ടെസ്റ്റ് മത്സരങ്ങളാണ് ടീം ഇന്ത്യ ഇവിടെ കളിച്ചിട്ടുള്ളത്. ഇതില്‍ ഒരു മത്സരം മാത്രമേ തോറ്റിട്ടുള്ളൂ; 24 തവണ ടീം ജയം കരസ്ഥമാക്കി.

തുടർച്ചയായി പത്തു ജയം

മഹേന്ദ്ര സിങ് ധോണിയുടെ കാലത്താണ് സ്വന്തം മണ്ണില്‍ തോല്‍വിയറിയാതുള്ള ഇന്ത്യയുടെ ജൈത്രയാത്ര തുടങ്ങിയത്. 2013 -ല്‍ ഓസ്‌ട്രേലിയക്കെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും ധോണിപ്പട ജയം പിടിച്ചെടുത്തു. തുടര്‍ന്ന് കോലിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ വിജയഗാഥകള്‍ മുഴുവന്‍. ഇതില്‍ ആറു തവണ സന്ദര്‍ശകര ടീമുകളെ കാഴ്ച്ചക്കാരാക്കി ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് (രണ്ടു തവണ), അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരാണ് ഇന്ത്യയില്‍ വന്ന് വെറും കൈയ്യോടെ മടങ്ങിയ ടീമുകള്‍.

ഓസ്ട്രേലിയയുടെ റെക്കോർഡ്

എന്തായാലും ഇപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച് പുതിയ ലോക റെക്കോര്‍ഡ് കുറിക്കാനുള്ള പുറപ്പാടിലാണ് ഇന്ത്യന്‍ സംഘം. നിലവില്‍ ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ മാത്രമാണ് തുടര്‍ച്ചയായി പത്തുതവണ ടെസ്റ്റ് പരമ്പര ജയിച്ചിട്ടുള്ള ആതിഥേയര്‍. രണ്ടുതവണ കംഗാരുക്കള്‍ ഈ സ്വന്തം നേടിയിട്ടുണ്ട്. 1994 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ മാര്‍ക്ക് ടെയ്‌ലറും സ്റ്റീവ് വോയും ചേര്‍ന്നാണ് ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് ചരടുവലിച്ചത്.

പതിനൊന്നാം തവണ ജയിച്ചിട്ടില്ല

ഏഴു പരമ്പരകള്‍ ടെയ്‌ലര്‍ക്ക് കീഴിലും മൂന്നു പരമ്പരകള്‍ സ്റ്റീവ് വോയ്ക്ക് കീഴിലും ഓസ്‌ട്രേലിയ തുടര്‍ച്ചയായി ജയിച്ചു കയറി. 2004 മുതല്‍ 2009 കാലഘട്ടത്തിലാണ് ഈ നേട്ടം കംഗാരുക്കള്‍ വീണ്ടും ആവര്‍ത്തിച്ചത്. ആദം ഗില്‍ക്രിസ്റ്റിന് കീഴില്‍ ഒരുതവണയും റിക്കി പോണ്‍ടിങ്ങിന് കീഴില്‍ ഒന്‍പതു തവണയും ഓസീസ് സംഘം തോല്‍വിയറിയാതെ ടെസ്റ്റ് പരമ്പരകള്‍ ജയിച്ചു. എന്നാല്‍ പതിനൊന്നാം തവണ വിജയത്തുടര്‍ച്ച നേടാന്‍ ഇരു അവസരത്തിലും ഓസ്‌ട്രേലിയക്കായില്ല.

തകർപ്പൻ ഫോം

ഇപ്പോള്‍ റെക്കോര്‍ഡിലാണ് ഇന്ത്യയുടെ കണ്ണു മുഴുവന്‍. സ്വന്തം മണ്ണില്‍ ഇന്ത്യ ഏറെ ശക്തരാണ്. നിലവില്‍ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം സുസ്ഥിരമാണെന്നു നിസംശയം പറയാം. പരമ്പരയ്ക്ക് മുന്‍പുള്ള ഓപ്പണിങ് ആശങ്കകളെല്ലാം പരിഹരിക്കപ്പെട്ടു കഴിഞ്ഞു. ബുംറയില്ലെങ്കിലും ഇന്ത്യയുടെ ബൗളിങ് നിര തകര്‍പ്പന്‍ ഫോമിലാണ്.

അവന്‍ സെവാഗിനെപ്പോലെ, ബൗളര്‍മാരെ പുല്ലുവില... അത് രോഹിത്തല്ല, പുകഴ്ത്തി ലക്ഷ്മണ്‍

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

അശ്വിനും ജഡേജയും സ്പിന്‍ നിരയുടെ മാറ്റുകൂട്ടുന്നു. മുഹമ്മദ് ഷമി നയിക്കുന്ന പേസാക്രമണവും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവുന്നുണ്ട്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ 160 പോയിന്റുകളോടെ ഇന്ത്യയാണ് ഒന്നാമത്. ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചതു മുതല്‍ ഇതുവരെ കോലിയും സംഘവും തോല്‍വി അറിഞ്ഞിട്ടില്ല.

Story first published: Tuesday, October 8, 2019, 13:20 [IST]
Other articles published on Oct 8, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+