Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയുടെ കരിയര്‍ പ്രവചിച്ച് അക്തര്‍- എല്ലാ ഫോര്‍മാറ്റിലും കളിക്കാനാവില്ല! കാരണം ചൂണ്ടിക്കാട്ടി

1

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കരിയറിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. താരത്തിന്റെ ബുദ്ധിമുട്ടേറിയ ബൗളിങ് ആക്ഷന്‍ പുറംഭാഗത്തെ പരിക്കുകള്‍ക്കു വഴിവയ്ക്കുമെന്നും കരിയറിനു തന്നെ വില്ലനായി മാറുമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നത് നിയന്ത്രിക്കാന്‍ ബുംറ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു ഫോര്‍മാറ്റും കളിക്കരുത്

മൂന്നു ഫോര്‍മാറ്റും കളിക്കരുത്

ബുംറ മൂന്നു ഫോര്‍മാറ്റുകളിലും ഇനി കളിക്കരുതെന്ന് ഉപദേശിച്ചിരിക്കുകയാണ് അക്തര്‍. വളരെ വ്യത്യസ്തമായ, ബുദ്ധിമുട്ടേറിയ ബൗളിങ് ആക്ഷനാണ് താരത്തിന്റേത്. അതിനാല്‍ മൂന്നു ഫോര്‍മാറ്റുകളിലും തുടര്‍ച്ചയായി കളിച്ചാല്‍ അതു പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ടെസ്റ്റ് മല്‍സരങ്ങളിലും കളിക്കാനുള്ള ധൈര്യം ബുംറ കാണിച്ചു.
വളരെ കഠിനാധ്വാനിയായ ചെറുപ്പക്കാരനാണ് ബുംറ. അതോടൊപ്പം കൃത്യമായ ഏകാഗ്രതയും താരത്തിനുണ്ട്. തന്റെ ലക്ഷ്യമെന്താണെന്ന് ബുംറയ്ക്കു നല്ല ബോധ്യമുണ്ടെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

ശരീരം അനുവദിക്കുമോ?

ശരീരം അനുവദിക്കുമോ?

ദീര്‍ഘകാലം ഇങ്ങനെ മൂന്നു ഫോര്‍മാറ്റിലും പന്തെറിയാന്‍ ശരീരം ബുംറയെ അനുവദിക്കുമോയെന്നാണ് അക്തര്‍ ചോദിക്കുന്നത്. പുറം ഭാഗത്തിന് അമിത ഭാരം താങ്ങാന്‍ കഴിയുമോ? എന്നു വരെ പുറംഭാഗം ഈ ഭാരം താങ്ങുമെന്നാണ് അറിനായുള്ളത്. അതു വരെ ബുംറയ്ക്കു കളിക്കാനാവും.
പരിക്കേല്‍ക്കുന്നതു വരെ ബുംറയുടെ മല്‍സരങ്ങള്‍ താന്‍ കണ്ടിരുന്നു. ഒരു നാള്‍ പുറംഭാഗത്തെ പരിക്ക് അദ്ദേഹത്തെ പിടികൂടുമെന്ന് സുഹൃത്തുക്കളോട് താന്‍ പറഞ്ഞിരുന്നതായും അക്തര്‍ വ്യക്തമാക്കി. പന്തെറിയുമ്പോള്‍ പുറംഭാഗത്തിനു നല്‍കുന്ന ഭാരമാണ് ബുംറയ്ക്കു വിനയാവുന്നതെന്നും 44 കാരനായ മുന്‍ പാക് ഇതിഹാസം പറയുന്നു.

റണ്ണപ്പ് കുഴപ്പമില്ല

റണ്ണപ്പ് കുഴപ്പമില്ല

ബുംറയുടെ ബൗളിങിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ സുഹൃത്തുക്കള്‍ തന്നോടു പറഞ്ഞത് താരത്തിന്റെ റണ്ണപ്പിനെക്കുറിച്ചായിരുന്നു. വെറും 4-5 സ്‌റ്റെപ്പുകള്‍ മാത്രമല്ലേ ബുംറയുടെ ബൗളിങിനിടെയുള്ളൂവെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ സ്റ്റെപ്പല്ല മറിച്ച് പന്തെറിയുമ്പോള്‍ പുറംഭാഗത്ത് നല്‍കുന്ന സമ്മര്‍ദ്ദമാണ് കുഴപ്പമെന്നു അവരെ ബോധ്യപ്പെടുത്തി. തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത് കാരണം പുറംഭാഗത്ത് വേദനയുണ്ടാവാന്‍ സാധ്യതയുണ്ട്. അതു തന്നെയാണ് ബുംറയ്ക്കു സംഭവിച്ചത്. കുറച്ചു ടെസ്റ്റ് മല്‍സരങ്ങളില്‍ പരിക്കേറ്റ ശേഷം താരത്തിനു പരിക്കു കാരണം മാറി നില്‍ക്കേണ്ടി വന്നതായൂും അക്തര്‍ വിശദമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പായിരുന്നു ബുംറയുടെ പുറംഭാഗത്ത് പരിക്കേറ്റത്. തുടര്‍ന്നു പരമ്പരയില്‍ നിന്നും താരം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

അസാധാരണ പ്രതിഭ

അസാധാരണ പ്രതിഭ

ബുംറയെപ്പോലൊരു പ്രതിഭയെ എല്ലായ്‌പ്പോഴും ലഭിക്കില്ല. തലമുറയില്‍ തന്നെ ഒരിക്കല്‍ മാത്രമേ ഇതുപോയെലുള്ള താരങ്ങളെ ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധിച്ച് ബുംറയെ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ശ്രമിക്കണമെന്നും അക്തര്‍ പറയുന്നു.
ഒരു ബൗളറുടെ കരിയറിന്റെ കാലാവധി നിര്‍ണയിക്കുന്നതില്‍ ബൗളിങ് ആക്ഷന് സുപ്രധാന പങ്കുണ്ട്. ബുംറയെപ്പോലെ ബുദ്ധിമുട്ടേറിയ ബൗളിങ് ആക്ഷനുള്ളവരെ അമിത ഭാരമേല്‍പ്പിച്ചാല്‍ കരിയര്‍ നേരത്തേ തന്നെ അവസാനിക്കാന്‍ ഇട വരുത്തും. അതിനാല്‍ തന്നെ മതിയായ വിശ്രമം താരത്തിന് ആവശ്യമാണമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് വ്യക്തമാക്കി.

Story first published: Saturday, August 8, 2020, 14:56 [IST]
Other articles published on Aug 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+