Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറിന്റെ ബൗണ്‍സറേറ്റ് ലാറ വീണു, അന്നു കളി നിര്‍ത്താന്‍ ആലോചിച്ചു!- സമിയുടെ വെളിപ്പെടുത്തല്‍

പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറിനെക്കുറിച്ചുള്ള നടുക്കുന്ന ഓര്‍മയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഓള്‍റൗണ്ടറും മുന്‍ നായകനുമായ ഡാരന്‍ സമ്മി. 2004ലെ ചാംപ്യന്‍സ് ട്രോഫി മല്‍സരത്തിനിടെ അക്തറിന്റെ ബൗണ്‍സറേറ്റ് ബ്രയാന്‍ ലാറ ഗ്രൗണ്ടില്‍ വീണത് തന്നെ ഭയപ്പെടുത്തിയിരുന്നതായും ഇനി ക്രിക്കറ്റ് തുടരണമോയെന്നു പോലും ആ നിമിഷത്തില്‍ ആലോചിച്ചു പോയിരുന്നതായും സമി തുറന്നു പറഞ്ഞു.

നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടീമായ പെഷാവര്‍ സല്‍മിയുടെ കോച്ചായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ഒരു പാക് മാധ്യമവുമായി സംസാരിക്കവെയാണ് അക്തറിനെക്കുറിച്ചുള്ള ഓര്‍മകള്‍ 37കാരനായ സമി വെളിപ്പെടുത്തിയത്.

ബൗണ്‍സറേറ്റ് ലാറ വീണു

ബൗണ്‍സറേറ്റ് ലാറ വീണു

2004ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കുമ്പോള്‍ എനിക്കു 19 വയസ്സായിരുന്നു പ്രായം. ദേശീയ ടീമിനു വേണ്ടി എന്റെ ആദ്യത്തെ ചാംപ്യന്‍സ് ട്രോഫി കൂടിയായിരുന്നു ഇത്. വിന്‍ഡീസും പാകിസ്താനും തമ്മില്‍ റോസ്ബൗളിലായിരുന്നു മല്‍സരം. പാക് പേസ് ബൗളിങ് നിരയില്‍ അക്തറിനെക്കൂടാതെ വഖാര്‍ യൂനിസ്, മുഹമ്മദ് സമി എന്നിവരുമുണ്ടായിരുന്നു.
അക്തറിന്റെ ഒരു ബൗണ്‍സര്‍ തലയ്ക്കു കൊണ്ട ലാറ ബോധരഹിതനായി വീഴുന്നത് അന്നു ഞാന്‍ കണ്ടു. എന്റെ തൊട്ടടുത്ത് ഇരുന്നത് ഡ്വയ്ന്‍ ബ്രാവോയായിരുന്നു. ആ ദൃശ്യം എന്നെ ഭയപ്പെടുത്തി. ഇനി ക്രിക്കറ്റ് തുടര്‍ന്നു കളിക്കണോയന്നു പോലും ഞാന്‍ മനസ്സില്‍ ആലോചിച്ചു പോയി. അക്തറായിരുന്നു ഇതിനു കാരണക്കാരനെന്നും സമി വിശദമാക്കി.

 ഏറെ ആസ്വദിച്ചു

ഏറെ ആസ്വദിച്ചു

അന്നു ഭയപ്പെടുത്തിയെങ്കിലും റാവല്‍പിണ്ടി എക്‌സ്പ്രസെന്നു വിശേഷിപ്പിക്കപ്പെടുന്ന അക്തറിന്റെ പ്രകടനം കാണുന്നത് വളരെയധികം സന്തോഷം നല്‍കിയിരുന്നതായി സമി വെളിപ്പെടുത്തി.
ഇസ്ലാമാബാദില്‍ വച്ചു നാലു ദിവസങ്ങള്‍ക്കു മുമ്പ് അക്തറിനെ ഞാന്‍ കണ്ടിരുന്നു. 2004ലെ ചാംപ്യന്‍സ് ട്രോഫിക്കിടെയുണ്ടായ സംഭവത്തെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചു. ബ്രയാന്‍ ആദ്യ ബോളില്‍ ബൗണ്ടറി നേടി, അതിനുള്ള മറുപടിയായിരുന്നു തന്റെ ബൗണ്‍സറെന്നായിരുന്നു അക്തറിന്റെ മറുപടി. മുടിയിഴകള്‍ കാറ്റില്‍ പറത്തി റാവല്‍പിണ്ടി എക്‌സ്പ്രസ് കുതിച്ചുവരുന്നത് കാണുന്നത് ഏറെ ആസ്വദിച്ചിരുന്നതായും സമി വ്യക്തമാക്കി.

 ടെസ്റ്റില്‍ നിന്നും വിരമിച്ചു

ടെസ്റ്റില്‍ നിന്നും വിരമിച്ചു

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും സമി ഇതിനകം വിരമിച്ചു കഴിഞ്ഞു. മറ്റുള്ളവയില്‍ നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ല. 2017ല്‍ പാകിസ്താനെതിരായ ടി20യിലാണ് സമി അവസാനമായി വിന്‍ഡീസ് കുപ്പായമണിഞ്ഞത്. വിന്‍ഡീസിനൊപ്പം രണ്ടു തവണ ടി20 ലോകകപ്പ് നേടിയിട്ടുള്ള ക്യാപ്റ്റന്‍ കൂടിയായ രാജ്യത്തിനായി 200ന് മുകളില്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 3781 റണ്‍സും 209 വിക്കറ്റുകളും സമി നേടുകയും ചെയ്തു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് തുടങ്ങിയ ഫ്രാഞ്ചൈസികളുടെ ഭാഗം കൂടിയായിരുന്നു അദ്ദേഹം. 2017നു ശേഷം സമി ഐപിഎല്ലിലും കളിച്ചിട്ടില്ല.

Story first published: Monday, May 24, 2021, 18:37 [IST]
Other articles published on May 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+