For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2024ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരൊക്കെ? ഏഴ് ഇന്ത്യക്കാര്‍; പട്ടിക ഇതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് 2024 നേട്ടങ്ങളുടെ വര്‍ഷമാണ്. പല അഭിമാന നേട്ടങ്ങളും ഇന്ത്യ സ്വന്തമാക്കിയത് ഈ വര്‍ഷമാണ്. ടി20 ലോകകപ്പ് കിരീടമാണ് ഇതില്‍ എടുത്തു പറയേണ്ടത്. വലിയൊരു ഇടവേളക്ക് ശേഷം ഇന്ത്യക്ക് ഐസിസി ട്രോഫിയിലേക്കെത്താനായി. എന്നാല്‍ നാട്ടില്‍ ന്യൂസീലന്‍ഡിനോട് ടെസ്റ്റില്‍ വൈറ്റ് വാഷ് നേരിടേണ്ടി വന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടായും മാറി. ഇന്ത്യയുടെ പല യുവതാരങ്ങളും കസറിയ വര്‍ഷം കൂടിയാണ് 2024.

ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന നിരവധി യുവതാരങ്ങളും ഈ വര്‍ഷം ഇന്ത്യന്‍ ടീമിലേക്കെത്തി. ആകെയുള്ള പ്രകടനം നോക്കുമ്പോള്‍ ഇന്ത്യക്ക് സന്തോഷവും നിരാശയും ഒരുപോലെയാണെന്ന് പറയാം. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിച്ച വര്‍ഷമായാണ് 2024 കടന്ന് പോകുന്നത്. ആരാധകരുടെ ഹൃദം കീഴടക്കിയവരില്‍ ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ദിനേഷ് കാര്‍ത്തിക്

എംഎസ് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പറാണ് ദിനേഷ് കാര്‍ത്തിക്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച കാര്‍ത്തിക് മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ്. ധോണിക്ക് മുന്നില്‍ അവസരം കുറഞ്ഞെങ്കിലും ആരാധക മനസില്‍ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച താരങ്ങളിലൊരാളാണ് കാര്‍ത്തിക്. ടി20യിലാണ് കാര്‍ത്തിക് കൂടുതല്‍ ശോഭിച്ചത്. ഈ വര്‍ഷമാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന സമയങ്ങളില്‍ ടി20യില്‍ ഫിനിഷര്‍ റോളില്‍ മിന്നിച്ച കാര്‍ത്തിക് ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ചാണ് തന്റെ കരിയറിന് വിരാമമിട്ടത്.

ശിഖര്‍ ധവാന്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗബ്ബാറാണ് ശിഖര്‍ ധവാന്‍. ജേഴ്സിയുടെ കൈ തെറുത്തുവെച്ച് മീശ പിരിച്ച് ഓപ്പണിങ്ങില്‍ ഇറങ്ങിയിരുന്ന ശിഖര്‍ ധവാന്‍ ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും മിന്നിച്ചിരുന്ന ധവാന്‍ രോഹിത് ശര്‍മക്കൊപ്പം നിരവധി റെക്കോഡുകളും ഓപ്പണിങ്ങില്‍ നേടിയെടുത്തിരുന്നു. എന്നാല്‍ പ്രായവും മോശം ഫോമും വേട്ടയാടിയതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. അവസാന സമയത്ത് നിരവധി തഴയപ്പെടലുകള്‍ നേരിടേണ്ടി വന്ന ധവാന്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിലൂടെയാണ് പാഡഴിച്ചത്.

shikhar dhawan

വൃദ്ധിമാന്‍ സാഹ

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരിലൊരാളായിരുന്ന വൃദ്ധിമാന്‍ സാഹ. ടെസ്റ്റില്‍ ധോണി പടിയിറങ്ങിയ ശേഷം ഏറെക്കാലം വിക്കറ്റിന് പിന്നില്‍ സാഹയായിരുന്നു. ബാറ്റ്സ്മാനെന്ന നിലയില്‍ വലിയ റെക്കോഡ് സൃഷ്ടിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ സാഹ അതുല്യനായ പ്രതിഭയായിരുന്നു. റിഷഭ് പന്ത് വളര്‍ന്നതോടെ സാഹയുടെ ടെസ്റ്റ് കീപ്പര്‍ സ്ഥാനം പോയി. സാഹ തഴയപ്പെട്ടു. പിന്നീട് ഐപിഎല്ലില്‍ കളിച്ചിരുന്നെങ്കിലും അദ്ദേഹം ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനായാണ് അവസാനമായി അദ്ദേഹം കളിച്ചത്.

അശ്വിനും പടിയിറങ്ങി

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് സ്പിന്നര്‍മാരിലൊരാളാണ് ആര്‍ അശ്വിന്‍. ഓള്‍റൗണ്ടറെന്ന നിലയില്‍ അതുല്യ നേട്ടങ്ങള്‍ സ്വന്തമാക്കിയ അശ്വിന്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോഴും ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ കഴിവുണ്ടായിരുന്നിട്ടും സ്വരം നന്നായിരുന്നപ്പോള്‍ത്തന്നെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറും അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുകയും ചെയ്ത രണ്ടാമത്തെ ബൗളറുമാണ് അശ്വിന്‍. അതുല്യമായ മറ്റ് പല റെക്കോഡുകളും സ്വന്തമാക്കിയാണ് അശ്വിന്‍ പടിയിറങ്ങിയിരിക്കുന്നത്.

കോലി, രോഹിത്, ജഡേജ

ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ മൂന്ന് സൂപ്പര്‍ താരങ്ങളാണ് ടി20 മതിയാക്കിയത്. ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച നായകനായി രോഹിത് ശര്‍മ ടി20യില്‍ നിന്ന് വിരമിച്ചു. ഒപ്പം സൂപ്പര്‍ താരം വിരാട് കോലിയും ടി20യില്‍ നിന്ന് വഴിമാറി. സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയും ഈ വര്‍ഷം ടി20യില്‍ നിന്ന് വിരമിച്ചു. അധികം വൈകാതെ മൂന്ന് പേരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങാനാണ് സാധ്യത.

Story first published: Sunday, December 22, 2024, 19:00 [IST]
Other articles published on Dec 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+