For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവല്ല, ധവാന്‍ ക്യാപ്റ്റന്‍! ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബി ടീമില്‍ ആരൊക്കെ?

ഈ വര്‍ഷം ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിലും ടീമുകളെ ഇറക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. പുരുഷ വിഭാഗം ക്രിക്കറ്റില്‍ ബി ടീമിനെയും വനിതകളില്‍ പ്രധാന ടീമിനെയുമായിരിക്കും ഇന്ത്യ അയക്കുകയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയിരിക്കുന്നത്. ഐസിസിയുടെ ഏകദിന ലോകകപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്.

ഏഷ്യന്‍ ഗെയിംസാവട്ടെ ഏറെക്കുറെ ഇതേ സമയത്തുമാണ്. ഈ കാരണത്താലാണ് ബി ടീമിനെ ഗെയിംസിനായി ബിസിസിഐ തിരഞ്ഞെടുക്കുന്നത്. ലോകകപ്പ് ടീമിന്റെ ഭാഗാവാന്‍ സാധ്യതയില്ലാത്ത, ടി20 സ്‌പെഷ്യലിസ്റ്റുകളായ കളിക്കാരായിരിക്കും ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡിലുണ്ടാലുണ്ടാവുക. കാരണം ടി20 ഫോര്‍മാറ്റിലാണ് ഗെയിംസിലെ മല്‍സരങ്ങള്‍. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാനിടയുണ്ട്.

SHIKHAR DHAWAN

സഞ്ജു സാംസണാണ് ക്യാപ്റ്റനായി നറുക്കുവീഴാനിടയുള്ള മറ്റൊരു താരം. എന്നാല്‍ അദ്ദേഹത്തിനു ലോകകപ്പ് ടീമിലേക്കു വിളി വരുമെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. അങ്ങനെ സംഭവിച്ചാല്‍ സഞ്ജു ഏഷ്യല്‍ ഗെയിംസില്‍ പരിഗണിക്കപ്പെടില്ല. ഗെയിംസിനുളള ഇന്ത്യയുടെ ബി ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

അഞ്ചു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെയും രണ്ടു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെയുമായിരിക്കും ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയേക്കുക. നേരത്തേ 2021, 22 വര്‍ഷങ്ങളില്‍ ചില വൈറ്റ് ബോള്‍ പരമ്പരകളില്‍ ശിഖര്‍ ധവാനു ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചിരുന്നു.

അദ്ദേഹം അവയില്‍ ടീമിനെ മോശമല്ലാത്ത നയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണ മെഡലുമായി ചൈനയില്‍ നിന്നും മടങ്ങാനുള്ള ദൗത്യം ധവാനെയായിരിക്കും ഇന്ത്യ ഏല്‍പ്പിച്ചേക്കുക.

ധവാന്‍ നയിക്കുന്ന ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍ ജിതേഷ് ശര്‍മയും പ്രഭ്‌സിമ്രന്‍ സിങുമായിരിക്കും. രണ്ടു പേരും ഐപിഎല്ലില്‍ ധവാനു കീഴില്‍ പഞ്ചാബ് കിങ്‌സില്‍ കളിക്കുന്നവരാണ്. ഇതു ഏഷ്യന്‍ ഗെയിംസില്‍ അദ്ദേഹത്തിനു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും.

നിതീഷ് റാണ, റിങ്കു സിങ്, തിലക് വര്‍മ എന്നിവരായിരിക്കും ടീമിലെ മറ്റു താരങ്ങള്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി റാണയും റിങ്കുവും മികച്ച ഫോമിലായിരുന്നു. തിലകാവട്ടെ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

ഈ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍ ക്രുനാല്‍ പാണ്ഡ്യ, ശിവം ദുബെ, ഷഹബാസ് അഹമ്മദ് എന്നിവരായിരിക്കും. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നതിനാല്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരൊന്നും ഏഷ്യന്‍ ഗെയിംസ് സംഘത്തിലുണ്ടാവില്ല. ഈ കാരണത്താല്‍ തന്നെയാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ക്രുനാലും ഷഹബാസും ടീമിലേക്കു വരിക. ദുബെ സീം ബൗളിങ് ഓള്‍റൗണ്ടറായിരിക്കും.

DHAWAN LAXMAN

ബൗളര്‍മാരുടെ ലിസ്‌റ്റെടുക്കുകയാണെങ്കില്‍ പേസര്‍മാരായി ദീപക് ചാഹര്‍, ടി നടരാജന്‍, വെറ്ററന്‍ താരം മോഹിത് ശര്‍മ എന്നിവര്‍ക്കാണ് നറുക്കുവീഴാന്‍ കൂടുതല്‍ സാധ്യത. മോഹിത് നേരത്തേ ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിച്ച താരമാണ്. പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കസറിയതോടെ മോഹിത് മല്‍സരരംഗത്തേക്കു ശക്തമായി മടങ്ങി വരികയായിരുന്നു. വിക്കറ്റ് വേട്ടയില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുമെത്തിയിരുന്നു. ചാഹറും നടരാജനും നേരത്തേ ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുണ്ട്. ടീമിലെ സ്പിന്നര്‍മാര്‍ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌നോയിയുമായിരിക്കും.

ഇന്ത്യന്‍ സാധ്യതാ ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, ദീപക് ചാഹര്‍, മോഹിത് ശര്‍മ, ടി നടരാജന്‍, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Sunday, June 25, 2023, 20:05 [IST]
Other articles published on Jun 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+