ധോണിയുടെയും കോലിയുടെയും പ്രധാന വ്യത്യാസമെന്ത്? തുറന്ന് പറഞ്ഞ് ധവാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരാണ് എംഎസ് ധോണിയും വിരാട് കോലിയും. രണ്ട് പേരും തങ്ങളുടേതായ ശൈലിയില്‍ ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ച നായകന്മാരാണ്. ധോണി മൂന്ന് ഐസിസി കിരീടങ്ങളാണ് ഇന്ത്യയുടെ അലമാരയിലെത്തിച്ചത്.
2007ലെ ടി20 ലോകകപ്പ് നേടി വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുത്തു. അതേ സമയം ഐസിസി കിരീടം നേടാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യയെ വലിയ ഉയരങ്ങളിലേക്കെത്തിക്കാന്‍ കോലിക്കായി.
വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടു. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുക്കാന്‍ കോലിക്കായി. തട്ടകത്തില്‍ തോല്‍ക്കാത്തവരുടെ നിരയായി ഇന്ത്യ മാറിയത് കോലിക്ക് കീഴിലാണെന്ന് പറയാം.
രണ്ട് പേരും ഗംഭീര റെക്കോഡുള്ളവരും ഇന്ത്യക്ക് മികച്ച നേട്ടം സമ്മാനിച്ചവരുമാണ്. എന്നാല്‍ ഇവരുടെ ക്യാപ്റ്റന്‍സിയിലുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ?. ഇപ്പോഴിതാ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍.

ധോണി എപ്പോഴും താരങ്ങളെ പിന്തുണക്കുന്നു
എല്ലാവരും വ്യത്യസ്ത ശൈലിയുള്ളവരും സ്വഭാവമുള്ളവരുമാണ്. ധോണി വളരെ ശാന്തനാണ്. തന്റെ താരങ്ങളെ എപ്പോഴും പിന്തുണക്കുന്നവനാണ് ധോണി. സമ്മര്‍ദ്ദ ഘട്ടങ്ങളിലെല്ലാം ശാന്തതയോടെ കളിക്കാന്‍ ധോണിക്ക് സാധിക്കുന്നു, സ്റ്റംപിന് പിന്നില്‍ നിന്ന് മത്സരത്തെ നന്നായി വിലയിരുത്തുന്നു.
എന്നാല്‍ കോലി ധോണിയില്‍ നിന്ന് വ്യത്യസ്തനാണ്. ആക്രമണോത്സകതയുള്ള നായകനാണ് കോലി. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം ഇതവന്‍ കാട്ടുന്നു. ക്യാപ്റ്റനായപ്പോഴും കോലി ഈ സ്വഭാവത്തില്‍ മാറ്റം വരുത്തിയില്ല'-ധവാന്‍ പറഞ്ഞു.

ഈഗോയോടെ കളിച്ചിട്ട് കാര്യമില്ല
ഈഗോയോടെ കളിച്ചാല്‍ അത് നിങ്ങളെ വേട്ടയാടും. ഞാന്‍ കോലിക്ക് കീഴില്‍ കളിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഞാന്‍ സീനിയറാണെന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചാല്‍ മാത്രമേ ഈഗോ പ്രശ്‌നം ഉണ്ടാവുകയുള്ളൂ.
ഈഗോകൊണ്ട് യാതൊരു ഉപകാരവുമില്ല. കോലി എന്റെ അടുത്ത സുഹൃത്താണ്. ഒരുപാട് കാര്യങ്ങള്‍ പങ്കുവെക്കുന്ന നല്ല സുഹൃത്തുക്കളാണ്. ചെറുപ്പം മുതല്‍ ഒന്നിച്ച് കളിച്ചപ്പോഴുള്ള നിരവധി തമാശകളുണ്ട്'-ധവാന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ കോലിക്ക് കീഴില്‍ ഏകദിനത്തിലാണ് ധവാന് കൂടുതല്‍ അവസരം ലഭിച്ചത്. ടെസ്റ്റിലും ടി20യിലും ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തന്നെ ധവാന് ഇടം നഷ്ടപ്പെട്ടെന്ന് പറയാം. കളത്തിനകത്തും പുറത്തും എപ്പോഴും ആരാധകരെയും സഹതാരങ്ങളെയും സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന നായകനാണ് ധവാന്.

ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കില്ല
2023ലെ ഏകദിന ലോകകപ്പ് കളിച്ച് വിടവാങ്ങണമെന്നതായിരുന്നു ധവാന്റെ ആഗ്രഹം. ഇത് പല തവണ ധവാന്‍ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ധവാന് ഇത്തരമൊരു അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. മെല്ലെപ്പോക്ക് ശൈലിയുടെ പേരിലാണ് താരത്തെ മാറ്റിനിര്‍ത്തിയിരിക്കുന്നത്.
നിലവില്‍ ധവാന്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ശുബ്മാന്‍ ഗില്ലടക്കം യുവ ഓപ്പണര്‍മാര്‍ മികവ് കാട്ടി വളരുന്ന സാഹചര്യത്തില്‍ ധവാന് ഇനി ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കാനാവില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍.
തന്നെക്കാളും മികച്ച പ്രകടനം നടത്തുന്നവര്‍ കടന്ന് വരുമ്പോള്‍ വഴിമാറിക്കൊടുക്കേണ്ടിവരുന്നത് സ്വാഭാവികമാണെന്നാണ് ധവാന്റെ നിലപാട്. 37കാരനായ താരത്തിന് ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാനായേക്കില്ല.

ധവാന്റെ കരിയര്‍
ഇന്ത്യക്കായി 34 ടെസ്റ്റില്‍ നിന്ന് 2315 റണ്‍സും 167 ഏകദിനത്തില്‍ നിന്ന് 6793 റണ്‍സും 68 ടി20യില്‍ നിന്ന് 1759 റണ്‍സുമാണ് അദ്ദേഹം നേടിയത്. ടെസ്റ്റില്‍ 7, ഏകദിനത്തില്‍ 17 സെഞ്ച്വറികളും ധവാന്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രിയങ്കരനായ ധവാനെ ഗബ്ബാര്‍ എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്.
206 ഐപിഎല്ലില്‍ നിന്നായി 6243 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. എന്നാല്‍ ഐപിഎല്ലിലെ സ്ഥിരത ഇന്ത്യന്‍ ടീമിനൊപ്പം കാട്ടാന്‍ ധവാന് സാധിക്കുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications