Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2018ലെ ഏഷ്യാ കപ്പ് കളിച്ചു, പക്ഷെ ഇത്തവണ ഇന്ത്യന്‍ ടീമിലുണ്ടാവില്ല!, നാല് പേരിതാ

1

അവസാന ഏഷ്യാ കപ്പിലെ ചാമ്പ്യന്മാരെന്ന തലക്കനത്തോടെയാണ് ഇന്ത്യ ഇത്തവണത്തെ ഏഷ്യാ കപ്പിനിറങ്ങുന്നത്. ഈ മാസം 28ന് ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ കരുത്തരുടെ നിരയുമാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കരുത്തരുടെ വലിയ നിരയുമുണ്ട്. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീമില്‍ ആരെയൊക്കെ തഴയുമെന്നത് മാത്രമാണ് പ്രശ്‌നം. ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുന്നത്.

ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലുമെല്ലാം ടി20 പരമ്പര ചൂടിയെത്തുന്ന ഇന്ത്യക്ക് ഏഷ്യാ കപ്പില്‍ വലിയ മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയവര്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തിയേക്കും. 2018ല്‍ ഏഷ്യാ കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും എന്നാല്‍ ഇത്തവണ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തതുമായ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

2018ലെ ഏഷ്യാ കപ്പിലെ വൈസ് ക്യാപ്റ്റനായിരുന്നു ശിഖര്‍ ധവാന്‍. 68.40 ശരാശരിയില്‍ 342 റണ്‍സുമായി ബാറ്റിങ്ങിലും തിളങ്ങാന്‍ ഓപ്പണറായ ധവാനായിരുന്നു. എന്നാല്‍ ഇത്തവണ ടി20 ഫോര്‍മാറ്റിലായതിനാല്‍ത്തന്നെ ധവാനെ ഇന്ത്യ പരിഗണിച്ചേക്കില്ല. ആക്രമണ ശൈലിയിലൂന്നി മുന്നോട്ട് പോകുന്ന ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന് ഇടമില്ലെന്ന് തന്നെ പറയാം. 2021 ജൂലൈക്ക് ശേഷം ധവാന്‍ ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. നിരവധി യുവ ഓപ്പണര്‍മാര്‍ അവസരത്തിനായി കാത്തിരിക്കവെ ധവാനെ ഇന്ത്യ ഇത്തവണ തഴയുമെന്ന കാര്യം ഉറപ്പാണ്. 2014, 2016 ഏഷ്യാ കപ്പിലും ധവാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

2018ലെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമില്‍ കേദാര്‍ ജാദവും ഉണ്ടായിരുന്നു. ആറ് മത്സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ മൂന്ന് മത്സരത്തിലാണ് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയത്. ഫൈനലില്‍ ബംഗ്ലാദേശിനെതിരേ നിര്‍ണ്ണായകമായ 23 റണ്‍സ് നേടാനും കേദാറിനായിരുന്നു. 2017 ഒക്ടോബറിലാണ് അദ്ദേഹം അവസാനമായി ടി20 കളിച്ചത്. ഏറെ നാളുകളായി ഒരു ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കാത്ത കേദാര്‍ ജാദവ് ഇത്തവണത്തെ ഇന്ത്യയുടെ ഏഷ്യാ കപ്പില്‍ ഉണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്.

ഖലീല്‍ അഹമ്മദ്

ഖലീല്‍ അഹമ്മദ്

ഇന്ത്യയുടെ യുവ ഇടം കൈയന്‍ പേസറാണ് ഖലീല്‍ അഹമ്മദ്. 2018ലെ ഏഷ്യാ കപ്പിലൂടെയാണ് ഖലീല്‍ ഏകദിന അരങ്ങേറ്റം നടത്തുന്നത്. ഹോങ്കോങ്ങിനെതിരേ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് താരം വരവറിയിച്ചത്. 11 ഏകദിനവും 14 ടി20യും കളിച്ച താരം ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. 2019 നവംബറിലാണ് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്. അതിന് ശേഷം ഖലീലിന് അവസരം ലഭിച്ചിട്ടില്ല. ഇത്തവണത്തെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമില്‍ ഖലീല്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

രാഹുല്‍ ഇന്ത്യയുടെ പ്ലേയിങ് 11 വേണോ?, എവിടെ കളിപ്പിക്കും?, ചോദ്യവുമായി സ്‌റ്റൈറിസ്

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന സ്പിന്നറാണ് കുല്‍ദീപ് യാദവ്. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. അവസാന ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കുല്‍ദീപ് യാദവിന് പക്ഷെ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ അവസരം നല്‍കിയേക്കില്ല. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെല്ലാം സ്പിന്നര്‍മാരായി ഉള്ളതിനാല്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഇത്തവണ ഏഷ്യാ കപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Story first published: Sunday, August 7, 2022, 16:16 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+