ഇതു സെവാഗോ! താക്കൂറിന്റെ ബാറ്റിങില്‍ എല്ലാവരും ഞെട്ടിയെന്ന് അശ്വിനും ശ്രീധറും

ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ശര്‍ദ്ദുല്‍ താക്കൂറിന്റെ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയിരുന്നു. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. താരത്തിന്റെ ചില ഷോട്ടുകള്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ താക്കൂറിന്റെ ബാറ്റിങ് തങ്ങളെയും ആശ്ചര്യപ്പെടുത്തിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ആര്‍ അശ്വിനും ഫീല്‍ഡിങ് കോച്ചായ ആര്‍ ശ്രീധറും. അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ആറു വിക്കറ്റിന് 186 റണ്‍സെന്ന നിലയില്‍ പതറെവായിരുന്നു അരങ്ങറ്റക്കാരനായ വാഷിങ്ടണ്‍ സുന്ദറിനു കൂട്ടായി താക്കൂര്‍ ക്രീസിലെത്തിയത്. പിന്നീട് അവിസ്മരണീയ ബാറ്റിങ് പ്രകടനത്തിനാണ് ഗാബ സാക്ഷിയായത്. ഏഴാം വിക്കറ്റില്‍ ഈ ജോടി 123 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്ത് ഓസീസുമായുള്ള ഇന്ത്യയുടെ അകലം കുറയ്ക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ്, ഹേസല്‍വുഡ് എന്നിവര്‍ക്കെതിരേയായിരുന്നു താക്കൂറിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകള്‍. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണോ ബാറ്റ് ചെയ്യുന്നതെന്നു പോലും തനിക്കു തോന്നിയതായി ശ്രീധര്‍ പറയുന്നു.

വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേതു പോലെയുള്ള ചില കവര്‍ ഡ്രൈവുകള്‍ താക്കൂര്‍ കളിച്ചിരുന്നു. മൂന്നാം ദിനം മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേയുള്ള കവര്‍ഡ്രൈവ് അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കരീബിയന്‍ താരങ്ങളുടെ ധാര്‍ഷ്ട്യം താക്കൂറില്‍ കാണാമായിരുന്നു. സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹേസല്‍വുഡ് എന്നിവര്‍ക്കെതിരേയെല്ലാം അദ്ദേഹം ഗംഭീര ഷോട്ടുകള്‍ കളിച്ചുവെന്നു ശ്രീധര്‍ അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ ഡ്രസിങ് റൂമില്‍ താക്കൂറിന്റെ ബാറ്റിങ് കണ്ട് അമ്പരന്നു പോയി. സുഹൃത്തെ നീ ഇത്രയും കാലം എവിടെയായിരുന്നുവെന്നായിരുന്നു ഞങ്ങള്‍ മനസ്സില്‍ പറഞ്ഞത്. സിക്‌സറിലൂടെ അക്കൗണ്ട് തുറക്കാനുള്ള ധൈര്യവും ലോക ഒന്നാം നമ്പര്‍ കമ്മിന്‍സിനെതിരേയുള്ള ഹുക്ക് ഷോട്ടും ലോങ് ഓണിലൂടെ സിക്‌സര്‍ പായിച്ച് ഫിഫ്റ്റി നേടിയതുമെല്ലാം കണ്ടപ്പോള്‍ നീയാരാണെന്നു മനസ്സില്‍ ചോദിച്ചു പോയതായും അശ്വിന്‍ വ്യക്തമാക്കി. ഒരു നിമിഷം ഞാന്‍ ചിന്തിച്ചുപോയത് വീരേന്ദര്‍ സെവാഗാണ് ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യുന്നതെന്നായിരുന്നുവെന്ന് ശ്രീധര്‍ പറഞ്ഞു.

താക്കൂര്‍-സുന്ദര്‍ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഒന്നാമിന്നിങ്‌സില്‍ ഓസീസിന്റെ ലീഡ് വെറും 33 റണ്‍സ് മാത്രമായി കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. മല്‍സരം തന്നെ മാറ്റിമറിച്ചതും ഈ കൂട്ടുകെട്ടായിരുന്നു. ഏതു സാഹചര്യത്തിലും പോരാടാനുള്ള കഴിവ് തനിക്കുണ്ടെന്ന ഉറച്ച വിശ്വാസമാണ് താക്കൂറിനെ ഇത്രയും മികച്ച ഇന്നിങ്‌സ് കളിക്കാന്‍ സഹായിച്ചതെന്നു ശ്രീധറും അശ്വിനും അഭിപ്രായപ്പെട്ടു.

വിശ്വാസത്തിലൂന്നിയുള്ളതായിരുന്നു താക്കൂറിന്റെ പ്രകടനം. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സ്വന്തം കഴിവില്‍ അദ്ദേഹത്തിനു ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും ശ്രീധര്‍ അഭിപ്രായപ്പെട്ടു. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിസിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റില്‍ കളിച്ചുകൊണ്ടായിരുന്നു താക്കൂറിന്റെ അരങ്ങേറ്റം. പക്ഷെ ബൗളിങിനിടെ രണ്ടാം ഓവറില്‍ തന്നെ പരിക്കേറ്റ താരത്തിനു പിന്നീട് ഗ്രൗണ്ടിലിറങ്ങാനായില്ല. അതുകൊണ്ടു തന്നെ ഗാബ ടെസ്റ്റ് ഒരു തരത്തില്‍ താക്കൂറിന്റെ അരങ്ങേറ്റ മല്‍സരം തന്നെയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, January 24, 2021, 17:22 [IST]
Other articles published on Jan 24, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X