Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളര്‍മാരെ 'തല്ലാന്‍' ഇന്ത്യന്‍ ടീമില്‍ ശര്‍ദ്ദുലാണ് ബെസ്റ്റ്! ആദ്യ പത്തില്‍ സഞ്ജുവുമുണ്ട്

ഇന്ത്യന്‍ ടി20 ടീമില്‍ എതിര്‍ ടീം ബൗളര്‍മാരെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നത് ആരെന്നറിയുമോ? ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, വിരാട് കോലി ഇവരൊന്നുമല്ല അതെന്നതാണ് യാഥാര്‍ഥ്യം. കണക്കുകള്‍ നോക്കിയാല്‍ ഈ ലിസ്റ്റില്‍ പേസര്‍ ശര്‍ദ്ദുല്‍ ഠാക്കൂറാണെന്നത് ആരെയും സ്തബ്ധരാക്കും. പക്ഷെ ഇതു അംഗീകരിച്ചേ തീരൂ, കണക്കുകള്‍ തന്നെയാണ് ഇത് അടിവരയിടുന്നത്.

1

2020 മുതല്‍ ടി20യില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമാണ് ഇവിടെ പരിഗണിച്ചത്. ഇക്കാലയളവില്‍ ഏറ്റവും ചുരുങ്ങിയത് 50 റണ്‍സെങ്കിലും നേടിയിട്ടുള്ളവരെ മാത്രമേ ലിസ്റ്റിലേക്കു പരിഗണിച്ചിട്ടുമുള്ളൂ. 197.14 സ്‌ട്രൈക്ക് റേറ്റോടെയാണ് ശര്‍ദ്ദുല്‍ ഇന്ത്യയുടെ അംഗീകൃത ബാറ്റ്‌സ്മാന്‍മാരെ മാത്രമല്ല ഹാര്‍ദിക്കിനെപ്പോലെയുള്ള വെടിക്കെട്ട് ഓള്‍റൗണ്ടര്‍മാരെപ്പോലും പിന്നിലാക്കിയത്.

ഹാര്‍ദിക്കിന് പിന്നില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 192.85 ആണ് ജഡ്ഡുവിന്റെ സ്‌ട്രൈക്ക് റേറ്റ്. ലിസ്റ്റിലെ മൂന്നാമന്‍ ഒരേയൊരു ടി20യില്‍ മാത്രം ബാറ്റ് ചെയ്തിട്ടുള്ള സൂര്യകുമാര്‍ യാദവാണ്. ഇംഗ്ലണ്ടിനെതിരേയുള്ള നാലാം ടി20യില്‍ 183.87 സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം 57 റണ്‍സ് അടിച്ചെടുത്തത്.

സൂര്യക്കു പിന്നില്‍ നാലാമന്‍ മറ്റൊരു പുതുമുഖമായ ഇഷാന്‍ കിഷനാണ്. രണ്ടു മല്‍സരങ്ങളില്‍ മാത്രം കളിച്ച ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ് 146.34 ആണ്. അരങ്ങേറ്റ മല്‍സരത്തില്‍ 56 റണ്‍സുമായി വരവറിയിച്ച 22 കാരന്‍ രണ്ടാമത്തെ കളിയില്‍ പക്ഷെ നാലു റണ്‍സിന് പുറത്തായിരുന്നു. അവസാന മല്‍സരത്തില്‍ ഇഷാനെ ഇന്ത്യ കളിപ്പിച്ചതുമില്ല.

2

ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട മനീഷ് പാണ്ഡെ 145.23 സ്‌ട്രൈക്ക് റേറ്റുമായി അഞ്ചാംസ്ഥാനത്തും നായകന്‍ വിരാട് കോലി 142.49 സ്‌ട്രൈക്ക് റേറ്റോടെ ആറാംസ്ഥാനത്തും നില്‍ക്കുന്നു. ദേശീയ ടീമിനു വേണ്ടി അവസരം ലഭിച്ചപ്പോഴൊന്നും അതു മുതലാക്കാനായില്ലെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ഈ ലിസ്റ്റിലുണ്ട്. കോലിക്കു പിന്നില്‍ ഏഴാംസ്ഥാനത്ത് സഞ്ജുവാണ്. 139.13 സ്‌ട്രൈക്ക് അദ്ദേഹത്തിനുണ്ട്.

Story first published: Friday, March 19, 2021, 13:49 [IST]
Other articles published on Mar 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+