Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ റെക്കോഡ് തൊട്ടടുത്ത്, എന്നിട്ടും വിരമിച്ചു, അഞ്ച് സൂപ്പര്‍ ബൗളര്‍മാര്‍ ഇതാ

1

റെക്കോഡുകള്‍ സൃഷ്ടിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. മുമ്പേ നടന്നവര്‍ സൃഷ്ടിച്ച വലിയ റെക്കോഡുകളെ തകര്‍ക്കാന്‍ പ്രതിഭയും ഫിറ്റ്‌നസും സ്ഥിരതയുമെല്ലാം വേണം. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ പല വലിയ റെക്കോഡുകളും നേടിയവരെല്ലാം ഇതിഹാസങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട പല റെക്കോഡുകളും ഇന്നും തകര്‍ക്കപ്പെടാതെ തുടരുകയാണ്. എന്നാല്‍ വലിയ റെക്കോഡുകള്‍ തൊട്ടടുത്തുണ്ടായിരുന്നിട്ടും അതിന് കാത്ത് നില്‍ക്കാതെ വിരമിച്ച ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് പ്രമുഖ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡാനിയല്‍ വെട്ടോറി

ഡാനിയല്‍ വെട്ടോറി

മുന്‍ ന്യൂസീലന്‍ഡ് നായകനും സ്പിന്‍ ഓള്‍റൗണ്ടറുമാണ് ഡാനിയല്‍ വെട്ടോറി. ഇടം കൈയന്‍ സ്പിന്നറായ അദ്ദേഹം 295 ഏകദിനത്തില്‍ നിന്ന് 305 വിക്കറ്റുകളാണ് കരിയറില്‍ നേടിയത്. ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇടം കൈയന്‍ സ്പിന്നറെന്ന റെക്കോഡ് ശ്രീലങ്കയുടെ സനത് ജയസൂര്യയുടെ പേരിലാണ്. 445 മത്സരത്തില്‍ നിന്ന് 323 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇടം കൈയന്‍ സ്പിന്നറെന്ന റെക്കോഡ് വെട്ടോറിക്ക് കൈയെത്തും ദൂരത്തായിരുന്നെങ്കിലും അതിന് അദ്ദേഹം കാത്തുനിന്നില്ല. 2015ലെ ഏകദിന ലോകകപ്പ് ഫൈനലിലെ കിവീസിന്റെ തോല്‍വിക്ക് പിന്നാലെ വെട്ടോറി കളി മതിയാക്കുകയായിരുന്നു. അല്‍പ്പം കൂടി കാത്തിരുന്നെങ്കില്‍ വമ്പന്‍ റെക്കോഡ് വെട്ടോറിക്ക് സ്വന്തമാക്കാമായിരുന്നു.

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമാണ് ഷാഹിദ് അഫ്രീദി. സ്പിന്‍ ഓള്‍റൗണ്ടറായ അഫ്രീദി 398 ഏകദിനത്തില്‍ നിന്ന് 395 വിക്കറ്റാണ് നേടിയത്. വലം കൈയന്‍ സ്പിന്നറായ അഫ്രീദി 398 ഏകദിനത്തില്‍ നിന്ന് 8064 റണ്‍സാണ് നേടിയത്. ഏകദിനത്തില്‍ 8000 ലധികം റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡ് അഫ്രീദിക്ക് തൊട്ടടുത്തായിരുന്നെങ്കിലും അതിന് കാത്ത് നില്‍ക്കാതെ അദ്ദേഹം വിരമിച്ചു. 2015ലെ ഏകദിന ലോകകപ്പോടെയാണ് അഫ്രീദി കളി മതിയാക്കിയത്.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

ബ്രെറ്റ് ലീ

ബ്രെറ്റ് ലീ

ഓസീസ് പേസ് ഇതിഹാസമാണ് ബ്രെറ്റ് ലീ. തീപാറുന്ന പേസ് ബൗളിങ്ങുമായി ബാറ്റ്‌സ്മാനെ വിറപ്പിച്ച ലീ 380 വിക്കറ്റാണ് ഏകദിനത്തില്‍ നേടിയത്. 12 വര്‍ഷ കരിയറില്‍ നിരവധി റെക്കോഡുകള്‍ ലീ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 221 ഏകദിനം കളിച്ച ലീ രണ്ട് വിക്കറ്റ് കൂടി നേടിയിരുന്നെങ്കില്‍ ഓസ്‌ട്രേലിയക്കായി കൂടുതല്‍ ഏകദിന വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോഡ് നേടാമായിരുന്നു. എന്നാല്‍ ഇതിന് കാത്ത് നില്‍ക്കാതെ അദ്ദേഹം കളി നിര്‍ത്തിയത്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായി ബ്രെറ്റ് ലീ എക്കാലവും ഉണ്ടാവും.

ഷോണ്‍ പൊള്ളോക്ക്

ഷോണ്‍ പൊള്ളോക്ക്

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസ് ഓള്‍റൗണ്ടറാണ് ഷോണ്‍ പൊള്ളോക്ക്. 393 വിക്കറ്റുകളാണ് ഏകദിനത്തില്‍ പൊള്ളോക്ക് നേടിയത്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളാണ് അദ്ദേഹം. ഏകദിനത്തില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോഡ് പൊള്ളോക്കിന് തൊട്ടടുത്തായിരുന്നു. എന്നാല്‍ അതിന് കാത്ത് നില്‍ക്കാതെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2008ലാണ് പൊള്ളോക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോക ക്രിക്കറ്റിലെത്തന്നെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഷോണ്‍ പൊള്ളോക്ക്.

'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

സ്പിന്‍ ഇതിഹാസമാണ് ഓസ്‌ട്രേലിയക്കാരനായ ഷെയ്ന്‍ വോണ്‍. കഴിഞ്ഞിടെ അപ്രതീക്ഷിതമായി അദ്ദേഹം മരണപ്പെട്ടെങ്കിലും ആരാധക മനസില്‍ മരിക്കാത്ത ഓര്‍മകളുമായി ഷെയ്ന്‍ വോണ്‍ എന്നും ഉണ്ടാവും. ഏകദിനത്തില്‍ 293 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 194 ഏകദിനമാണ് അദ്ദേഹം കളിച്ചത്. 2003ലെ ലോകകപ്പോടെ ഏകദിനം മതിയാക്കി ടെസ്റ്റിലേക്ക് വോണ്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. 2005ലാണ് അവസാനമായി ഏകദിനം കളിച്ചത്. ഓസ്‌ട്രേലിയക്കായി 300 വിക്കറ്റ് നേടുന്ന ആദ്യ സ്പിന്നറെന്ന നേട്ടം തൊട്ടടുത്തുണ്ടായിരുന്നിട്ടും അതിന് കാത്ത് നില്‍ക്കാതെ വോണ്‍ ഏകദിനം മതിയാക്കുകയായിരുന്നു.

Story first published: Sunday, June 19, 2022, 11:47 [IST]
Other articles published on Jun 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+