രോഹിത്തും കോലിയും രക്ഷപെട്ടു, ഷഹീന്റെ മുന്നില്‍ ഇവരൊന്നുമല്ല!, ട്വിറ്ററില്‍ പോരടിച്ച് ഫാന്‍സ്

ഏഷ്യാ കപ്പിനുള്ള പാകിസ്താന്‍ ടീമില്‍ നിന്ന് ഷഹീന്‍ അഫ്രീദി പുറത്തായെന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരമാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടത്. സൂപ്പര്‍ പേസര്‍ ഏഷ്യാ കപ്പിനില്ലെന്ന വാര്‍ത്ത ശരിക്കും ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ഈ മാസം 28ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തില്‍ ഇന്ത്യക്ക് പാക് നിരയില്‍ വലിയ ഭീഷണി ഉയര്‍ത്തുന്നത് ഇടം കൈയന്‍ പേസര്‍ ഷഹീനാണ്.
2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തത് ഷഹീന്‍ ഷാ അഫ്രീദിയാണ്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെയെല്ലാം വിക്കറ്റ് വീഴ്ത്താന്‍ ഷഹീന് സാധിച്ചു. ഇതോടെ ഇന്ത്യയെ അനായാസമായി കീഴ്‌പ്പെടുത്താന്‍ പാകിസ്താന് സാധിച്ചിരുന്നു. ഇത്തവണയും ഷഹീന്‍ ഇന്ത്യയുടെ അന്തകനാവുമെന്ന പ്രതീക്ഷയിലായിരുന്നു പാകിസ്താന്‍ ആരാധകര്‍.

ഇന്ത്യന്‍ ആരാധകര്‍ രോഹിത്തും കോലിയും രാഹുലുമെല്ലാം ഷഹീനെ പഞ്ഞിക്കിടുന്നത് കാണാനുള്ള കാത്തിരിപ്പിലും. അതുകൊണ്ട് തന്നെ ഷഹീന്റെ അഭാവം ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകരെ ഒരുപോലെ നിരാശരാക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായി ഷഹീന്റെ പരിക്ക് മാറിയിരിക്കുകയാണ്.
ഷഹീന്‍ ഇല്ലാത്തത് രോഹിത്തിന്റേയും കോലിയുടേയും ഭാഗ്യമാണെന്നാണ് പാക് ആരാധകരുടെ വാദം. ഷഹീന്റെ പരിക്കില്‍ ഇവര്‍ സന്തോഷിക്കുന്നുണ്ടാവുമെന്നും കളിച്ചിരുന്നെങ്കില്‍ കോലിയേയും രോഹിത്തിനേയുമെല്ലാം വീണ്ടും കണ്ണീരണിയിപ്പിക്കാന്‍ ഷഹീന് സാധിക്കുമായിരുന്നുവെന്നാണ് പാക് ആരാധകര്‍ പ്രതികരിക്കുന്നത്. ഇതിന് ഇതേ നാണയത്തില്‍ത്തന്നെ മറുപടിയുമായി ഇന്ത്യന്‍ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

ഷഹീനില്ലാത്തത് അവന്റെ ഭാഗ്യമാണെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ഷഹീനെ വീണ്ടും കളത്തില്‍ കിട്ടാന്‍ കാത്തിരിക്കുകയാണെന്നും പരിക്കേറ്റതിനാല്‍ ഭാഗ്യത്തിന് ഷഹീന്‍ രക്ഷപെട്ടുവെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ പാക് ആരാധകരോട് തിരിച്ചടിക്കുന്നത്. രണ്ട് ടീമിന്റെയും ആരാധകര്‍ തമ്മില്‍ വലിയ വാക് പോരാട്ടം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുകയാണ്.
ഷഹീന്റെ അഭാവം പാകിസ്താനെ സംബന്ധിച്ച് നികത്താനാവാത്ത വിടവ് തന്നെയാണ്. ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള ബൗളറാണ് അദ്ദേഹമെന്നുറപ്പ്. ഇടം കൈയന്‍ ബൗളര്‍മാര്‍ പൊതുവേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. ബൗണ്‍സും സ്ലോബോളും മിന്നല്‍ യോര്‍ക്കറുമെല്ലാം എറിയുന്ന ഷഹീന്‍ ഇല്ലാത്തത് ഇന്ത്യക്ക് വലിയ ആശ്വാസമാണെന്നതാണ് വസ്തുത.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ദൗര്‍ബല്യത്തെ മുതലാക്കാന്‍ കെല്‍പ്പുള്ള ഷഹീന്റെ അഭാവം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. ഷഹീന് പകരം പേസ് നിരയില്‍ ആരെത്തുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. സീനിയര്‍ പേസറെത്തന്നെ പാകിസ്താന്‍ പരിഗണിച്ചേക്കും. ഇടം കൈയന്‍ പേസറെ ഇന്ത്യക്കെതിരേ പ്രയോഗിക്കാനാവും പാകിസ്താന്‍ ശ്രമിക്കുക.

അതേ സമയം ഇന്ത്യക്കൊപ്പം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമില്ല. പരിക്കേറ്റ ബുംറയില്ലാതെയാണ് ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങുന്നത്. ഹര്‍ഷല്‍ പട്ടേലും ഇന്ത്യന്‍ ടീമിലില്ല. പാകിസ്താന് ഒരു താരത്തെ നഷ്ടമാവുമ്പോള്‍ ഇന്ത്യക്ക് ഒന്നിലധികം സൂപ്പര്‍ താരങ്ങളെ നഷ്ടമാവുന്നു. ഇന്ത്യ ഇത്തവണ ബാറ്റിങ് കരുത്തില്‍ വിശ്വാസം അര്‍പ്പിച്ചാവും ഇറങ്ങുക. ബൗളിങ് കരുത്തില്‍ ഇന്ത്യക്ക് ദൗര്‍ബല്യമുണ്ട്. അതിനെ ബാറ്റിങ് കരുത്തിലൂടെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
IPL 2023: ജഡേജ പോയാല്‍ പോട്ടെ, സിഎസ്‌കെയ്ക്ക് വേറെ പ്ലാന്‍!, ഈ മൂന്ന് പേരിലൊരാളെത്തും

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഈ മാസം 28നാണ്. ദുബായ് വേദിയാവുന്ന മത്സരത്തിനായുള്ള ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് തീര്‍ന്നിട്ടുണ്ട്. വലിയ ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ കണക്കുവീട്ടുമോ അതോ പാകിസ്താന്‍ ജയം തുടരുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications