Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടു വര്‍ഷം ഇഷാന്‍ രാത്രി ഭക്ഷണം കഴിച്ചിട്ടില്ല, പക്ഷെ ഇതു മറച്ചുവച്ചു! വെളിപ്പെടുത്തി അച്ഛന്‍

ഒരൊറ്റ മല്‍സരത്തിലൂടെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള യുവതാരം ഇഷാന്‍ കിഷന്‍. ഇംഗ്ലണ്ടിനെതിരേ നടന്ന രണ്ടാംടി20യിലൂടെ 22 കാരന്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. ശിഖര്‍ ധവാനു പകരം ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ കന്നി മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. 32 ബോളില്‍ 56 റണ്‍സാണ് താരം അടിച്ചെടുത്തത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇഷാനെ തേടിയെത്തിയിരുന്നു.

എന്നാല്‍ ഒരുപാട് വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്താണ് ഇഷാന്‍ ഇത്രത്തോളമെത്തിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അച്ചന്‍ പ്രണവ് കുമാര്‍ പാണ്ഡെ. രണ്ടു വര്‍ഷത്തോളം രാത്രിയില്‍ ശരിക്കും ഭക്ഷണം പോലും കഴിക്കാന്‍ അവനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

റാഞ്ചിയിലേക്കു മാറണം

റാഞ്ചിയിലേക്കു മാറണം

ക്രിക്കറ്റ് കൂടുതല്‍ ഗൗരവമായി എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാറ്റ്‌നയില്‍ നിന്നതു കൊണ്ടു കാര്യമില്ലെന്നും ഇതിനായി റാഞ്ചിയിലേക്കു പോവണമെന്നും ഇഷാനോട് കോച്ചും മറ്റുള്ളവരുമെല്ലാം അന്ന് ആവശ്യപ്പെട്ടിരുന്നു. അവന്‍ അന്നു കുട്ടി മാത്രമായിരുന്നു. അമ്മയ്ക്കു അവനെ അയക്കാന്‍ താല്‍പ്പര്യവുമില്ലായിരുന്നു. ഒടുവില്‍ ഒരുപാട് ആലോചനകള്‍ക്കു ശേഷം ഇഷാനെ റാഞ്ചിയിലേക്കു അയക്കാന്‍ ഞങ്ങള്‍ സമ്മതം മൂളി. ഒരുപാട് ആശങ്കകള്‍ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നെങ്കിലും അവന്‍ റാഞ്ചിയിലേക്കു പോവണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നതായും പാണ്ഡെ വിശദമാക്കി.

സീനിയേഴ്‌സിനൊപ്പം താമസം

സീനിയേഴ്‌സിനൊപ്പം താമസം

മുതിര്‍ന്ന നാലു പേര്‍ക്കൊപ്പമായിരുന്നു ഇഷാന്‍ റാഞ്ചിയിലെ ഒരു മുറിയില്‍ താമസിച്ചിരുന്നത്. അവന് പാചകം അറിയാത്തതിനാല്‍ മുറി വൃത്തിയാക്കലും വെള്ളം ശേഖരിച്ചുവയ്ക്കലുമായിരുന്നു ഒഴിവുസമത്തെ പ്രധാന ജോലികള്‍.
ഇതുകാരണം പല രാത്രികളിലും നന്നായി ഭക്ഷണം പോലും കഴിക്കാതെയാണ് ഇഷാന്‍ ഉറങ്ങിയിരുന്നത്. കാരണം അവന്റെ മുറിയിലെ മുതിര്‍ന്നവര്‍ പലപ്പോഴും രാത്രിയില്‍ ക്രിക്കറ്റ് കളിക്കാന്‍ പോവുമായിരുന്നു. ഇതുകാരണം രാത്രിയില്‍ ഭക്ഷണമുണ്ടാക്കിയിരുന്നില്ലെന്നും പാണ്ഡെ വെളിപ്പെടുത്തി.

ഇഷാന്‍ ഒന്നും പറഞ്ഞില്ല

ഇഷാന്‍ ഒന്നും പറഞ്ഞില്ല

ഒരുപാട് തവണ രാത്രികളില്‍ ഭക്ഷണം കഴിക്കാതെ ഇഷാന്‍ ഉറങ്ങിയിട്ടുണ്ട്. പക്ഷെ അവന്‍ ഞങ്ങളോടൊന്നും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഇങ്ങനെ രണ്ടു വര്‍ഷത്തോളം തുടര്‍ന്നതായും പാണ്ഡെ പറഞ്ഞു.
ചിലപ്പോള്‍ രാത്രിയില്‍ ചിപ്‌സോ, കുര്‍കുറെയോ, കൊക്കക്കോളയോ ഒക്കെ കഴിച്ചാണ് ഇഷാന്‍ ഉറങ്ങാറുള്ളത്. ഞങ്ങള്‍ രാത്രിയില്‍ ഫോണില്‍ വിളിച്ചാല്‍ ഭക്ഷണം കഴിച്ചെന്നു കള്ളം പറയുകയും ചെയ്യും. പിന്നീടാണ് ഇഷാന്‍ രാത്രിയില്‍ പലപ്പോഴും ഭക്ഷണം കഴിക്കാറില്ലെന്നു ഞങ്ങള്‍ക്കു മനസ്സിലായത്. അതിനു ശേഷം റാഞ്ചിയില്‍ ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു താമസിക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

2016ലെ അണ്ടര്‍ 19 ലോകകപ്പ്

2016ലെ അണ്ടര്‍ 19 ലോകകപ്പ്

2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ഇഷാനായിരുന്നു. റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ് എന്നിവരടക്കമുള്ള താരങ്ങള്‍ അന്നു ടീമിലുണ്ടായിരുന്നു. മകന്‍ എത്രമാത്രം പ്രതിഭാശാലിയാണെന്നു ഈ ലോകകപ്പിനു ശേഷമാണ് താന്‍ മനസ്സിലാക്കിയതെന്നു പാണ്ഡെ പറയുന്നു.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ നായകനായി അവനെ തിരഞ്ഞെടുത്തപ്പോഴായിരുന്നു ഇഷാന് ഇത്രയും കഴിവുണ്ടെന്നു ബോധ്യമായത്. ക്രിക്കറ്റില്‍ ഒന്നും ശരിയായി വന്നിരുന്നില്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ജോലി അവനു ലഭിക്കുമായിരുന്നുവെന്നും പാണ്ഡെ വ്യക്തമാക്കി.

Story first published: Tuesday, March 16, 2021, 14:53 [IST]
Other articles published on Mar 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+