Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യ വീണ്ടും ഡബിളാവും! രണ്ടു ടീമുകളെ ഇറക്കാന്‍ നീക്കം

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വ്യത്യസ്ത ടീമുകളെ പരീക്ഷിക്കുകയെന്നത് ഇപ്പോള്‍ വലിയ പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒരേ സമയം രണ്ടു വ്യത്യസ്ത ടീമുകളെ രണ്ടു രാജ്യങ്ങളിലേക്കു അയച്ചിരുന്നു. വിരാട് കോലിക്കു കീഴില്‍ പ്രധാന ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ശിഖര്‍ ധവാന്‍ നയിച്ച വൈറ്റ് ബോള്‍ ടീം ശ്രീലങ്കയിലും പര്യടനം നടത്തുകയായിരുന്നു.

ഇപ്പോഴിതാ വീണ്ടും രണ്ടു ടീമുകളെ ഇറക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഐപിഎല്ലിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ടി20 പരമ്പരയിലും അതിനു ശേഷം ഇംഗ്ലണ്ട് ഇംഗ്ലണ്ട് പര്യടനത്തിലുമാണ് ഇന്ത്യ രണ്ടു ടീമുകളെ പരീക്ഷിക്കുക. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഭൂരിഭാഗം സീനിയര്‍ താരങ്ങള്‍ക്കും ഇന്ത്യ വിശ്രമം നല്‍കും. ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും ഇവരെല്ലാം തിരിച്ചെത്തുക.

1

യുവതാരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ഇന്ത്യന്‍ ടീമിനെയായിരിക്കും സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ അണിനിരത്തുകയെന്നാണ് വിവരം. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലൊളായിരിക്കും ടീമിനെ നയിച്ചേക്കുക. നീണ്ട ഇടവേളയ്ക്കു ശേഷം വെറ്റന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താനിടയുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലിടം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

3

ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റില്‍ പരിക്കേറ്റ മുന്‍ വൈസ് ക്യാപ്റ്റനും വെറ്ററന്‍ ബാറ്ററുമായ അജിങ്ക്യ രഹാനെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടി ഫോം വീണ്ടെടുത്ത ചേതേശ്വര്‍ പുജാരയെ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും. കൗണ്ടിയില്‍ നിന്നും അദ്ദേഹം നേരിട്ട് ഇംഗ്ലണ്ടില്‍ വച്ച് ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരുമെന്നാണ് സൂചനകള്‍.

3

പുജാര ഞങ്ങളുടെ പ്ലാനുകളില്‍ നിന്നും ഒരിക്കലും പുറത്തായിട്ടില്ല. അദ്ദേഹം ഫോം വീണ്ടെടുക്കണമായിരുന്നു, പുജാര അതു സാധിച്ചെടുത്തുവെന്നാണ് ഞാന്‍ കരുതുന്നത്. കൗണ്ടിയിലെ രണ്ടാം ഡിവിഷനിലാണ് അദ്ദേഹത്തിന്റെ സെഞ്ച്വറികളെങ്കിലും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ സീമര്‍മാരെ നേരിടുകയെന്നത് ഒരിക്കലും എളുപ്പമല്ല. ഇംഗ്ലണ്ടില്‍ പുജാര ഇന്ത്യന്‍ ടീമിനൊപ്പം ചേരും. പക്ഷെ പ്ലെയിങ് ഇലവനിലുണ്ടാവുമോയെന്നത് ടീം മാനേജ്‌മെന്റായിരിക്കും തീരുമാനിക്കുകയെന്നു ഒരു സെലക്ഷന്‍ കമ്മിറ്റിയംഗം വെളിപ്പെടുത്തി.

4

തിരക്കേറിയ മല്‍സര ഷെഡ്യൂള്‍ കാരണമാണ് സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള സീനിയര്‍ കളിക്കാര്‍ക്കു ഇന്ത്യ വിശ്രമം നല്‍കുന്നത്. രോഹിത്തിനെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങിയവരൊന്നും സൗത്താഫ്രിക്കയ്‌ക്കെതിരേ കളിക്കാനിടയില്ല.

5

ജൂണ്‍ 15നാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യ യാത്ര തിരിക്കുന്നത്. ഈ സംഘത്തില്‍ ഇവരെല്ലാം ടീമിനൊപ്പം ചേരുകയും ചെയ്യും. ചേതേശ്വര്‍ പുജാരയുടെ മടങ്ങിവരവായിരിക്കും ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് ടീമിലെ പ്രധാന പ്രത്യേകത. ഹനുമാ വിഹാരി, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിയവരും സംഘത്തിലുണ്ടാവും. ജൂലൈ ഒന്നു മുതല്‍ അഞ്ചു വരെ നടക്കുന്ന ടെസ്റ്റിനു മുമ്പ് ഒരു സന്നാഹ മല്‍സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഈ മാസം 23നായിരിക്കും സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കുക.

6

പരിക്കിന്റെ പിടിയിലുള്ള സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ എന്നിവരൊന്നും സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടാവില്ല. ഇവര്‍ ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും ടീമിനൊപ്പം ചേരുക. ഐപിഎല്ലിനിടെയാണ് ജഡേജയ്ക്കും സൂര്യക്കും പരിക്കുപറ്റിയത്. ചാഹറിനാവട്ടെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നിരുന്നു. ഐപിഎല്ലിന്റെ പകുതിയോടെ തന്റെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചാഹര്‍ മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിവരാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പരിക്കേറ്റതോടെ അദ്ദേഹത്തിനു സീസണ്‍ പൂര്‍ണമായി നഷ്ടമാവുകയായിരുന്നു.

Story first published: Monday, May 16, 2022, 18:41 [IST]
Other articles published on May 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+