IND vs AUS: സെവാഗ് ആയിരുന്നെങ്കില്‍ ടീം വിടില്ല, എഴുതി ഉറപ്പ് നല്‍കാം! കോലിക്കെതിരേ മുന്‍ കോച്ച്

ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാവും മുമ്പ് വ്യക്കിപരമായ കാരണങ്ങളെ തുടര്‍ന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടീം വിട്ടതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ഇതിനെ അനുകൂലിക്കുമ്പോള്‍ മറ്റൊരു വിഭാഗം കോലി ചെയ്തതു ശരിയായില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അക്കൂട്ടത്തിലേക്കു ഒരാള്‍ കൂടി വന്നിരിക്കുകയാണ്. മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ കോച്ചായിരുന്ന എഎന്‍ ശര്‍മയാണ് കോലിയുടെ നടപടി ശരിയായില്ലെന്നു അഭിപ്രായപ്പെട്ടത്.
ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ബിസിസിഐ കോലിക്കു പിതൃത്വ അവധി നല്‍കിയത്. താരത്തിന്റെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഇത്. തുടര്‍ന്നു അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റ് അവസാനിച്ചതിനു ശേഷം കോലി നാട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു.

സെവാഗാണെങ്കില്‍ ടീം വിടില്ല
കോലിയുടെ സ്ഥാനത്തു സെവാഗ് ആയിരുന്നെങ്കില്‍ ഒരിക്കലും ഒരു പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങില്ലെന്നു ശര്‍മ തുറന്നടിച്ചു. നിങ്ങള്‍ക്കു എല്ലാം നല്‍കിയത് ക്രിക്കറ്റെന്ന ഗെയിമാണ്. അച്ഛന്‍ മരിച്ച് വെറും രണ്ടു ദിവസത്തിനു ശേഷമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1999ലെ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനെത്തിയത്.
സെവാഗായിരുന്നെങ്കില്‍ കോലിയെപ്പോലെ ഒരു പര്യടനത്തിന്റെ പകുതിയില്‍ വച്ച് നാട്ടിലേക്കു മടങ്ങില്ലെന്നു ഞാന്‍ നിങ്ങള്‍ക്കു രേഖാമൂലം എഴുതി ഉറപ്പുനല്‍കാം. ക്രിക്കറ്റാണ് അവനാണ് മറ്റു എല്ലാത്തിനേക്കാള്‍ പ്രധാനമെന്നും ശര്‍മ വ്യക്തമാക്കി.

കോലിയുമായി യോജിക്കുന്നില്ല
വിരാട് കോലിയെടുത്ത തീരുമാനത്തോടു ഞാന്‍ യോജിക്കുന്നില്ല. ഇന്ത്യന്‍ ടീമിനൊപ്പം തുടരുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. ടീമിനൊപ്പം പ്രവര്‍ത്തിച്ച് ക്യാപ്റ്റനായി തുടര്‍ന്നും കോലി കളിക്കണമായിരുന്നു. ഉജ്ജ്വല ക്യാപ്റ്റനും അതുപോലെ ഗംഭീര ക്രിക്കറ്ററുമാണ് കോലിയെന്നും 76 കാരനായ ശര്‍മ പറഞ്ഞു.
അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കോലിയിയുരുന്നു. ഒന്നാമിന്നിങ്‌സില്‍ 74 റണ്ഡസെടുത്ത അദ്ദേഹം നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു. രണ്ടാമിന്നിങ്‌സിലാവട്ടെ കോലിയടക്കം ഇന്ത്യന്‍ നിരയിലെ മുഴുവന്‍ പേരും ബാറ്റിങില്‍ പരാജയപ്പെട്ടു. വെറും 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍പോലും രണ്ടക്കം കടന്നതുമില്ല.

വല്ലപ്പോഴും ബ്രേക്ക് എടുക്കാം
ഉയര്‍ന്ന നിലവാരത്തില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുമ്പേള്‍ നിങ്ങള്‍ക്കു വല്ലപ്പോഴും ചെറിയ ബ്രേക്കെടുക്കാം. കൊവിഡ് 19 കാരണം കുറേക്കാലത്തേക്കു എല്ലാം നിശ്ചലമായിരുന്നു. അതിനു ശേഷം ക്രിക്കറ്റ് ഇപ്പോള്‍ പുനരാരംഭിച്ചിട്ടേയുള്ളൂ. ദൈര്‍ഘ്യമേറിയ ഒരു ബ്രേക്ക് കഴിഞ്ഞ് ഒരാള്‍ വീണ്ടുമൊരു ബ്രേക്കെടുമ്പോള്‍ അതില്‍ എന്തു രസമാണുള്ളതെന്നു ശര്‍മ ചോദിക്കുന്നു. സെവാഗിനെ ലോകോത്തര ക്രിക്കറ്ററാക്കി മാറ്റിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി കൂടിയാണ് ശര്‍മ.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുന്‍ താരം ദിലീപ് ധോഷിയും കോലി ഓസീസ് പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയത് ശരിയായില്ലെന്നു അഭിപ്രായപ്പെട്ടിരുന്നു. മുങ്ങുന്ന കപ്പലായി മാറിയ ഇന്ത്യന്‍ ടീമിനെ വിട്ടു പോവാന്‍ കോലിക്കു എങ്ങനെ മനസ്സു വന്നുവെന്നും താനായിരുന്നെങ്കില്‍ ടീമില്‍ തുടരുമായിരുന്നുവെന്നും ധോഷി തുറന്നടിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications