ടി20 ലോകകപ്പ് ഇന്ത്യയങ്ങ് എടുക്കും! ആരും മോഹിക്കേണ്ട... കാരണം ആ താരത്തിന്റെ തിരിച്ചുവരവെന്നു സെവാഗ്
മുംബൈ: കൊറൊണ ഭീതി കായിക ലോകത്തെയാകെ നിശ്ചലമാക്കിയിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനെ ബാധിക്കില്ലെന്നാണ് സൂചനകള്‍. ടൂര്‍ണമെന്റ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഈ ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകള്‍ ആരായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

ഇന്ത്യക്കു നേടാം
ലോകകപ്പില്‍ ഏതു ടീമാണ് ഫേവറിറ്റുകളെന്നു തിരഞ്ഞെടുക്കാന്‍ സെവാഗ് തയ്യാറായില്ല. എന്നാല്‍ ഇന്ത്യക്കു ഇത്തവണ ലോക കിരീടം നേടാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിരാട് കോലിക്കു കീഴില്‍ ലോകകപ്പില്‍ ഇന്ത്യ മികച്ച മുന്നേറ്റം നടത്തും. കിരീടത്തില്‍ തന്നെയായിരിക്കും ഇന്ത്യയുടെ ഈ കുതിപ്പ് അവസാനിക്കുകയെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

ഹാര്‍ദിക്കിന്റെ മടങ്ങിവരവ്
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവാണ് ഇന്ത്യയെ താന്‍ കിരീട ഫേവറിറ്റുകളായി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നു സെവാഗ് പറഞ്ഞു.
ഹാര്‍ദിക്കിന്റെ മടങ്ങിവരവ് ടീമിനെയാകെ മാറ്റിക്കഴിഞ്ഞു. ഇന്ത്യ ഇപ്പോള്‍ വേറെ ലെവലിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മല്‍സരഗതി മാറ്റി മറിക്കാന്‍ മിടുക്കനാണ് ഹാര്‍ദിക്കെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

ടി20യില്‍ ഫേവറിറ്റുകള്‍
ടി20 ക്രിക്കറ്റില്‍ നമുക്ക് ഫേവറിറ്റുകളെ തിരഞ്ഞടുക്കാന്‍ സാധിക്കില്ല. കാരണം ഈ ഫോര്‍മാറ്റ് അത്രയും അപ്രവചനീയമാണ്. തന്റേതായ ദിവസം ഒരു താരം മനസ്സു വച്ചാല്‍ മല്‍സരഫലം തന്നെ മാറുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
ഹാര്‍ദിക്ക് ടി20 ക്രിക്കറ്റിലെ തുറുപ്പുചീട്ടാണ്. അദ്ദേഹം മടങ്ങിയെത്തിയത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സെവാഗ് വിലയിരുത്തി.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍
ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. ടൂര്‍ണമെന്റിന്റെ യോഗ്യതാ മല്‍സരങ്ങള്‍ ഒക്ടോബര്‍ 18 മുതല്‍ 23 വരെയാണ്. അതിനു ശേഷമാണ് 12 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പിന്റെ തുടക്കം. ഒക്ടോബര്‍ 24ന് പെര്‍ത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയും മുന്‍ ചാംപ്യന്‍മാരായ പാകിസ്താനും തമ്മിലാണ് ഉദ്ഘാടന മല്‍സരം. വെസ്റ്റ് ഇന്‍ഡീസാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications