For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ്: സ്‌കോട്ട്‌ലാന്‍ഡും ഒമാനും കൂടി ടിക്കറ്റ്.. ക്വാട്ട പൂര്‍ത്തിയായി

യോഗ്യതാ ടൂര്‍ണമെന്റ് വഴി ആറു ടീമുകളാണ് ലോകകപ്പിനെത്തുന്നത്

Scotland, Oman qualify for T20 World Cup; 16 teams decided | Oneindia Malayalam

ദുബായ്: ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ക്രിക്കറ്റ് ലോകകപ്പിലേക്കു രണ്ടു ടീമുകള്‍ക്കൂ കൂടി യോഗ്യത. സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍ എന്നിവരാണ് യോഗ്യതാ ടൂര്‍ണമെന്റ് വഴി ഓസ്‌ട്രേലിയയിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതോടെ ലോകകപ്പിലെ ടീമുകളുടെ ക്വാട്ട പൂര്‍ത്തിയാവുകയും ചെയ്തു.

ആകെ 16 ടീമുകളാണ് ടി20 ലോകകപ്പില്‍ കിരീടത്തിനു വേണ്ടി മാറ്റുരയ്ക്കുക. ഇവരില്‍ 10 ടീമുകള്‍ നേരത്തേ തന്നെ നേരിട്ടു ടൂര്‍ണമെന്റിനു യോഗ്യത കൈക്കലാക്കിയിരുന്നു. ആറു ടീമുകളാണ് യോഗ്യതാ കടമ്പ കടന്ന് ലോകകപ്പ് വേദിയിലെത്തിയത്.

അവസാന രണ്ടു ടീമുകള്‍

അവസാന രണ്ടു ടീമുകള്‍

ലോകകപ്പിനു യോഗ്യത കൈക്കലാക്കിയ അവസാനത്തെ രണ്ടു ടീമുകള്‍ കൂടിയാണ് സ്‌കോട്ട്‌ലാന്‍ഡും ഒമാനും. ദുബായില്‍ നടക്കുന്ന ടി20 ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ നിന്ന് ഏറ്റവുമാദ്യം യോഗ്യത കരസ്ഥമാക്കിയത് പപ്പുവ ന്യൂ ഗ്വിനിയായിരുന്നു. തൊട്ടുപിന്നാലെ അയര്‍ലാന്‍ഡിനും യോഗ്യത ലഭിച്ചു. നെതര്‍ലാന്‍ഡ്, നമീബിയ എന്നിവരാണ് മൂന്നും നാലും ടീമുകളായി ലോകകപ്പിനു അര്‍ഹത നേടിയത്.

പ്രാഥമിക റൗണ്ടില്‍ എട്ടു ടീമുകള്‍

പ്രാഥമിക റൗണ്ടില്‍ എട്ടു ടീമുകള്‍

യോഗ്യതാ ടൂര്‍ണമെന്റിലൂടെ യോഗ്യത കരസ്ഥമാക്കിയ ആറു ടീമുകള്‍ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലാണ് ഇനി മാറ്റുരയ്ക്കുക. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ തന്നെ ഇവിടെയുണ്ട്.
പ്രാഥമിക റൗണ്ടിലെ എട്ടു ടീമുകൡലെ മികച്ച നാലു പേര്‍ ഇനി ലോകകപ്പിന്റെ സൂപ്പര്‍ 12 ഘട്ടത്തിലേക്കു യോഗ്യത നേടും. സൂപ്പര്‍ 12 ഘട്ടത്തിലാണ് ലോകകപ്പിലെ യഥാര്‍ഥ പോരാട്ടങ്ങള്‍ ആരംഭിക്കുക.

മികച്ച ജയം

യോഗ്യതാ ടൂര്‍ണമെന്റിലെ പ്ലേഓഫ് മൂന്നില്‍ യുഎഇയെ 90 റണ്‍സിനാണ് സ്‌കോട്ട്‌ലാന്‍ഡ് തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ടിന് 198 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ യുഎഇ പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി. 18.3 ഓവറില്‍ 108ന് യുഎഇ പുറത്താവുകയായിരുന്നു.
അതേസമയം, നാലാം പ്ലേഓഫില്‍ ഹോങ്കോങിനെയാണ് ഒമാന്‍ 12 റണ്‍സിന് മറികടന്നത്. ആദ്യം ബാറ്റ് വീശിയ ഒമാന്‍ ഏഴിന് 134 റണ്‍സ് നേടി. മറുപടിയില്‍ ഹോങ്കോങിനെ ഒമ്പതിന് 122ല്‍ പിടിച്ചുകെട്ടി ഒമാന്‍ ലോകകപ്പ് ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

Story first published: Thursday, October 31, 2019, 10:23 [IST]
Other articles published on Oct 31, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+