Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ പിടിക്കാന്‍ കരീബിയന്‍ പടയെത്തുന്നു... തിരുവനന്തപുരത്തും അങ്കം, ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

ദില്ലി: ടീം ഇന്ത്യയെ സ്വന്തം നാട്ടില്‍ കൊമ്പുകുത്തിക്കാന്‍ കരീബിയന്‍ പടയെടുത്തുന്നു. ദൈര്‍ഘ്യമേറിയ ഇംഗ്ലണ്ട് പര്യടനത്തിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ഇന്ത്യ ഒരു ടെസ്റ്റില്‍ കൂടി കളിച്ച് നാട്ടിലേക്കു തിരിക്കും.

തുടര്‍ന്ന് യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യ അടുത്തതായി അണിനിരക്കുക. അതിനു ശേഷമാണ് വിന്‍ഡീസ് ടീം ഇന്ത്യയിലേക്കു വരുന്നത്. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ മൂന്നു റഫോര്‍മാറ്റിലും ഇന്ത്യ വിന്‍ഡീസുമായി ശക്തി പരീക്ഷിക്കുന്നുണ്ട്.

പര്യടനം ആരംഭിക്കുന്നത് ഒക്ടോബര്‍ നാലിന്

പര്യടനം ആരംഭിക്കുന്നത് ഒക്ടോബര്‍ നാലിന്

ടെസ്റ്റ് പരമ്പരയാണ് വിന്‍ഡീസ് ഇന്ത്യയില്‍ ആദ്യം കളിക്കുക. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഒക്ടോബര്‍ നാലിന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കും.

അഞ്ചാം ഏകദിനം തിരുവനന്തപുരത്ത്

അഞ്ചാം ഏകദിനം തിരുവനന്തപുരത്ത്

ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഒക്ടോബര്‍ 21നാണ് അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 24ന് ഇന്‍ഡോറിലും മൂന്നാം ഏകദിനം 27ന് പൂനെയിലും നാലാം ഏകദിനം 29ന് മുംബൈയിലു നടക്കും.
കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ വിന്‍ഡീസ് വരുന്നുണ്ട്. നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് അവസാന ഏകദിനത്തിനു വേദിയാവുക.

മൂന്നു ട്വന്റി20 മല്‍സരങ്ങള്‍

മൂന്നു ട്വന്റി20 മല്‍സരങ്ങള്‍

തിരുവനന്തപുരത്ത് നടക്കുന്ന അവസാന ഏകദിനത്തിനു ശേഷം ട്വന്റി20 പരമ്പരയാണ് ഇരുടീമിനും മുന്നിലുള്ളത്. നവംബര്‍ നാലിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യത്തെ ടി20. രണ്ടാമത്തെ മല്‍സരത്തിനു ആറിന് കാണ്‍പൂരോ ലഖ്‌നൗവോ വേദിയാവും. 11ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് അവസാന ട്വന്റി20 മല്‍സരം.

ടെസ്റ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീം

ടെസ്റ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീം

രണ്ടു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ജാസണ്‍ ഹോള്‍ഡറാണ് ടീമിനെ നയിക്കുന്നത്.
ടീം: ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോര്‍വിച്ച്, ഷാനോണ്‍ ഗബ്രിയേല്‍. ജാമര്‍ ഹാമില്‍റ്റണ്‍, ഷിംറോണ്‍ ഹെറ്റ്മിര്‍, ഷെയ് ഹോപ്പ്, അല്‍സാറി ജോസഫ്, കീമോ പോള്‍, കിറോണ്‍ പവെല്‍, കെമര്‍ റോച്ച്, ജോമെല്‍ വറിക്കാന്‍.

Story first published: Thursday, August 30, 2018, 10:41 [IST]
Other articles published on Aug 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+