For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭയത്താല്‍ അന്നു മുട്ടിടിച്ചു, അവര്‍ മറ്റാരുമല്ല ഇന്ത്യന്‍ പേസര്‍മാര്‍! തുറന്നു പറഞ്ഞ് ഓസീസ് ഓപ്പണര്‍

മാര്‍ക്കസ് ഹാരിസാണ് ഇന്ത്യന്‍ പേസ് ബൗളിങിനെ പുകഴ്ത്തിയത്

harris

മെല്‍ബണ്‍: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളിങ് യൂണിറ്റുകളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. നേരത്തേ സ്പിന്‍ ബൗളിങ് മികവിന്റെ പേരിലായിരുന്നു ഇന്ത്യ കൈയടി വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ പേസര്‍മാരാണ് ടീമിന്റെ അഭിമാനമാവുന്നത്. നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പേസ് ബൗളര്‍മാരാണ് ഇന്ത്യക്കു സമീപകാലത്തു പല അവിസ്മരണീയ വിജയങ്ങളും നേടിത്തന്നത്.

ജസപ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരടങ്ങുന്ന ഇന്ത്യന്‍ പേസ് നിരയെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മാര്‍ക്കക് ഹാരിസ്. തന്നെ ഭയപ്പെടുന്ന ബൗളിങ് നിരയെന്നാണ് അദ്ദേഹം ഇന്ത്യന്‍ പേസര്‍മാരെ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ പരമ്പര

2018-19ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തെക്കുറിച്ചാണ് ഹാരിസിന്റെ പരാമര്‍ശം. ഇന്ത്യ ചരിത്ര വിജയം കൊയ്ത ടെസ്റ്റ് പരമ്പരയില്‍ ഓസീസിന്റെ ഓപ്പണര്‍മാരിലൊരാള്‍ അദ്ദേഹമായിരുന്നു. പെര്‍ത്തില്‍ നടക്കാനിരുന്ന ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഭയത്തോടെയാണ് താന്‍ ബാറ്റിങിന് ഇറങ്ങിയതെന്നു ഹാരിസ് പറയുന്നു. ഇന്ത്യന്‍ പേസര്‍മാരുടെ ഉജ്ജ്വല ഫോം തന്നെയായിരുന്നു തന്നെ ഭയപ്പെടുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ശരിക്കും ഭയം തോന്നി

പെര്‍ത്തിലെ വിക്കറ്റില്‍ ഇന്ത്യന്‍ പേസര്‍മാരെ നേരിടുക കഠിനമായിരുന്നു. കടുത്ത ഭയത്തോടെയാണ് അവര്‍ക്കെതിരേ അന്നു താന്‍ കളിച്ചത്. ടെലിവിഷനില്‍ കളി കാണുമ്പോള്‍ നിങ്ങള്‍ക്കു നല്ലതായി തോന്നിയിരിക്കാം. പക്ഷെ അതല്ല യാഥാര്‍ഥ്യം. നെഞ്ചിടിപ്പോടെയാണ് അന്നു ഇന്ത്യയുടെ പേസാക്രമണത്തെ താന്‍ നേരിട്ടതെന്നു ദി ടെസ്റ്റെന്ന പേരില്‍ ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ച് ആമസോണ്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ ഹാരിസ് വെളിപ്പെടുത്തി.

പരിക്കേറ്റു

കളിക്കിടെ ഹാരിസിന്റെ ഹെല്‍മറ്റില്‍ പന്ത് വന്നു പതിക്കുകയും ഓപ്പണിങ് പങ്കാളിയായ ആരോണ്‍ ഫിഞ്ചിന്റെ കൈവിരലിനു പരിക്കേറ്റതിനെ തുടര്‍ന്നു റിട്ടയേര്‍ഡ് ഹര്‍ട്ടാവേണ്ടി വരികയും ചെയ്തിരുന്നു.
മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യന്‍ പേസ് ബൗളിങില്‍ മികച്ചുനിന്നത്. 56 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. ഇതോടെ ഓസീസ് 243ന് പുറത്താവുകയും ചെയ്തിരുന്നു. ഉസ്മാന്‍ കവാജ (72 റണ്‍സ്) മാത്രമാണ് ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നത്.

ഇന്ത്യക്കു തോല്‍വി

ആദ്യ ടെസ്റ്റില്‍ മിന്നും ജയവുമായി ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിലെത്തിയെങ്കിലും പെര്‍ത്തില്‍ ഓസ്‌ട്രേലിയ തിരിച്ചടിക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയായിരുന്നു ഇന്ത്യന്‍ പരാജയത്തിനു കാരണം. വെറും 140 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. ഇതോടെ മല്‍സരത്തില്‍ 146 റണ്‍സിനു ജയിച്ച് ഓസീസ് പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തു.
മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-1ന് വീണ്ടും മുന്നിലെത്തി. നാലാം ടെസ്റ്റ് സമനിവയില്‍ കലാശിച്ചതോടെ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

Story first published: Friday, March 20, 2020, 12:32 [IST]
Other articles published on Mar 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+