Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി ഫൈനല്‍: സൗരാഷ്ട്ര 425 റണ്‍സിന് പുറത്ത്, ബംഗാള്‍ പൊരുതുന്നു

രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയ്‌ക്കെതിരേ ബംഗാള്‍ പൊരുതുന്നു. സൗരാഷ്ട്രയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 425 റണ്‍സിനു മറുപടിയില്‍ ബംഗാള്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിവ് 134 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ സൗരാഷ്ട്രയ്‌ക്കൊപ്പമെത്താന്‍ അവര്‍ക്കു 291 റണ്‍സ് കൂടി വേണം. സുദീപ് ചാറ്റര്‍ജിയും (47*) വൃധിമാന്‍ സാഹയുമാണ് (4*) ക്രീസില്‍. നാലു റണ്‍സെടുക്കാന്‍ സാഹയ്ക്കു 43 പന്താണ് വേണ്ടി വന്നത്.

a

സുദീപ് കുമാര്‍ (26), നായകന്‍ അഭിമന്യു ഈശ്വരന്‍ (9), മനോജ് തിവാരി (35) എന്നിവരെയാണ് ബംഗാളിനു നഷ്ടമായത്. എട്ടു വിക്കറ്റിന് 384 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച സൗരാഷ്ട്ര ടീം സ്്‌കോറിലേക്ക് 41 റണ്‍സ കൂടി കൂട്ടിച്ചേര്‍ത്ത ശേഷം പുറത്താവുകയായിരുന്നു. വാലറ്റത്ത് ധര്‍മേന്ദ്ര സിങ് ജഡേജ (33*), ജയദേവ് ഉനാട്കട്ട് (20) എന്നിവര്‍ മോശമല്ലാത്ത പ്രകടനം നടത്തി.

നേരത്തേ അര്‍പിത് വാസവദയുടെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്‌സിന് അടിത്തറയിട്ടത്. 287 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര (66), ഓപ്പണര്‍ രവി ബാരോറ്റ് (54), വിശ്വരാജ് ജഡേജ (54) എന്നിവരും സൗരാഷ്ട്രയ്ക്കായി ഫിഫ്റ്റിയുമായി തിളങ്ങി.

ന്യൂസിലാന്‍ഡ് പര്യടനം കഴിഞ്ഞെത്തിയ പുജാര ആദ്യമായി കളിച്ച മല്‍സരമായിരുന്നു ഇത്. 237 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് അദ്ദേഹം ടീമിന്റെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനായത്. വിശ്വരാജ് ജഡേജ 92 പന്തില്‍ ഏഴും ബാരോറ്റ് 142 പന്തില്‍ ആറു ബൗണ്ടറികളുമടക്കമാണ് 54 റണ്‍സ് വീതമെടുത്തത്. ആറാം വിക്കറ്റില്‍ അര്‍പിത്- പുജാര സഖ്യം 142 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂടിച്ചേര്‍ത്തത്. സൗരാഷ്ട്ര ഇന്നിങ്‌സിലെ ഏറ്റവു മുകച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു.

നാലു വിക്കറ്റെടുത്ത ആകാഷ് ദീപായിരുന്നു ബംഗാള്‍ ബൗളിങ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് അഹമ്മദ് അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കി. മുകേഷ് കുമാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്‍ പൊറെലിനു ഒരു വിക്കറ്റ് ലഭിച്ചു.

Story first published: Wednesday, March 11, 2020, 17:57 [IST]
Other articles published on Mar 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+