For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി ഫൈനല്‍: ബംഗാള്‍ തിരിച്ചടിക്കുന്നു, സൗരാഷ്ട്രയ്ക്ക് ഒപ്പമെത്താന്‍ 71 റണ്‍സ് കൂടി

സൗരാഷ്ട്ര ഒന്നാമിന്നിങ്‌സില്‍ 425 റണ്‍സാണ് നേടിയത്

രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയ്‌ക്കെതിരേ ബംഗാളിന്റെ ശക്തമായ തിരിച്ചടി. സൗരാഷ്ട്ര ഉയര്‍ത്തിയ 425 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗാളും ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗാള്‍ ആറു വിക്കറ്റിന് 354 റണ്‍സെന്ന നിലയിലാണ്. സൗരാഷ്ട്രയ്‌ക്കൊപ്പമെത്താന്‍ ബംഗാളിനു 71 റണ്‍സ് കൂടി മതി. അനുസ്തുപ് മജുംദാറും (58*) അര്‍നാബ് നന്തിയുമാണ് (28*) ക്രീസില്‍.

a

നായകന്‍ അഭിമന്യു ഈശ്വരനൊഴികെ (9) ബംഗാള്‍ നിരയില്‍ മറ്റുള്ളവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 81 റണ്‍സെടുത്ത സുദീപ് ചാറ്റര്‍ജിയാണ് ബംഗാളിന്റെ ടോപ്‌സ്‌കോറര്‍. 241 പന്തില്‍ ഏഴു ബൗണ്ടറികളോടയാണ് ചാറ്റര്‍ജി 81 റണ്‍സ് നേടിയത്. വൃധിമാന്‍ സാഹ (64), മനോജ് തിവാരി (35), ഷഹബാസ് അഹമ്മദ് (16), സുദീപ് കുമാര്‍ ഖരാമി (26) എന്നിവരാണ് ബംഗാള്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍.

മൂന്നാം വിക്കറ്റിലും നാലാം വിക്കറ്റിലും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ബംഗാള്‍ കളിയിലേക്കു തിരികെ വന്നത്. മൂന്നാം വിക്കറ്റില്‍ 89ഉം നാലാം വിക്കറ്റില്‍ 101ഉം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ബംഗാളിനു സാധിച്ചു. സൗരാഷ്ട്രയ്ക്കു വേണ്ടി ധര്‍മേന്ദ്ര സിങ് ജഡേജയും പ്രേരക് മങ്കാദും രണ്ടു വിക്കറ്റ് വീതം വീഴ്്ത്തി. മൂന്നു വിക്കറ്റിന് 134 റണ്‍സെന്ന നിലയിലാണ് ബംഗാള്‍ നാലാം ദിനം മല്‍സരം പുനരാരംഭിച്ചത്.

നേരത്തേ അര്‍പിത് വാസവദയുടെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്‌സിന് അടിത്തറയിട്ടത്. 287 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര (66), ഓപ്പണര്‍ രവി ബാരോറ്റ് (54), വിശ്വരാജ് ജഡേജ (54) എന്നിവരും സൗരാഷ്ട്രയ്ക്കായി ഫിഫ്റ്റിയുമായി തിളങ്ങി. ന്യൂസിലാന്‍ഡ് പര്യടനം കഴിഞ്ഞെത്തിയ പുജാര ആദ്യമായി കളിച്ച മല്‍സരമായിരുന്നു ഇത്. 237 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് അദ്ദേഹം ടീമിന്റെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനായത്. വിശ്വരാജ് ജഡേജ 92 പന്തില്‍ ഏഴും ബാരോറ്റ് 142 പന്തില്‍ ആറു ബൗണ്ടറികളുമടക്കമാണ് 54 റണ്‍സ് വീതമെടുത്തത്. ആറാം വിക്കറ്റില്‍ അര്‍പിത്- പുജാര സഖ്യം 142 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂടിച്ചേര്‍ത്തത്. സൗരാഷ്ട്ര ഇന്നിങ്‌സിലെ ഏറ്റവു മുകച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു.

നാലു വിക്കറ്റെടുത്ത ആകാഷ് ദീപായിരുന്നു ബംഗാള്‍ ബൗളിങ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് അഹമ്മദ് അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കി. മുകേഷ് കുമാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്‍ പൊറെലിനു ഒരു വിക്കറ്റ് ലഭിച്ചു

Story first published: Thursday, March 12, 2020, 22:51 [IST]
Other articles published on Mar 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+