Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി ഫൈനല്‍: അര്‍പിതിന് സെഞ്ച്വറി, പുജാരയും കസറി... സൗരാഷ്ട്രയ്ക്കു മികച്ച സ്‌കോര്‍

രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരേ സൗരാഷ്ട്രയ്ക്കു ഒന്നാമിന്നിങ്‌സില്‍ മികച്ച സ്‌കോര്‍. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗരാഷ്ട്ര രണ്ടാംദിനം കളി നിര്‍ത്തുമ്പോല്‍ എട്ടു വിക്കറ്റിന് 384 റണ്‍സെടുത്തിട്ടുണ്ട്. ചിരാഗ് ജാനിയും (13*) ധര്‍മേന്ദ്രസിങ് ജഡേജയുമാണ് (13*) ക്രീസില്‍.

pujara

നാലാമനായി ഇറങ്ങിയ അര്‍പിത് വാസവദയുടെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്‌സിന് അടിത്തറയിട്ടത്. 287 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര (66), ഓപ്പണര്‍ രവി ബാരോറ്റ് (54), വിശ്വരാജ് ജഡേജ (54) എന്നിവരും സൗരാഷ്ട്രയ്ക്കായി ഫിഫ്റ്റിയുമായി തിളങ്ങി. ഓപ്പണര്‍ ഹാര്‍വിക് ദേശായിയാണ് (38) അവരുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം പുജാര ആദ്യമായി കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്. 237 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് അദ്ദേഹം ടീമിന്റെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനായത്. വിശ്വരാജ് ജഡേജ 92 പന്തില്‍ ഏഴും ബാരോറ്റ് 142 പന്തില്‍ ആറു ബൗണ്ടറികളുമടക്കമാണ് 54 റണ്‍സ് വീതമെടുത്തത്. ആറാം വിക്കറ്റില്‍ അര്‍പിത്- പുജാര സഖ്യം 142 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂടിച്ചേര്‍ത്തത്. സൗരാഷ്ട്ര ഇന്നിങ്‌സിലെ ഏറ്റവു മുകച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു. ഇതാണ് അവരെ 350ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്.

മൂന്നു വിക്കറ്റെടുത്ത ആകാഷ് ദീപായിരുന്നു ബംഗാള്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. മുകേഷ് കുമാറും ഷഹബാസ് അഹമ്മദും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ ഇഷാന്‍ പൊറെലിനു ഒരു വിക്കറ്റ് ലഭിച്ചു.

Story first published: Tuesday, March 10, 2020, 17:13 [IST]
Other articles published on Mar 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+