സര്‍ഫ്രാസ് തെറിച്ചു... പാക് നായകസ്ഥാനത്തു നിന്നു നീക്കി, ടീമിലുമില്ല, പകരം ബാബറും അലിയും

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ അഴിച്ചുപണി. ടീമിന്റെ ടി20, ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിനെ നീക്കി. നായകസ്ഥാനം മാത്രമല്ല ടീമിലെ സ്ഥാനവും സര്‍ഫ്രാസിനു നഷ്ടമായി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെയാണ് പിസിബി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ഫ്രാസിനു പകരം ടി20 ടീമിന്റെ നായകനായി യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ അസമിനെയും ടെസ്റ്റ് ടീം ക്യാപ്റ്റനായി അസ്ഹര്‍ അലിയെയും നിയമിച്ചു.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നില്‍ കണ്ടാണ് ബാറ്റിങ് സെന്‍സേഷന്‍ ബാബറിന് ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത്. ടി20 ലോകകപ്പ് വരെയുള്ള മല്‍സരങ്ങളിലെല്ലാം ടീമിനെ നയിക്കുക അദ്ദേഹമായിരിക്കും. എന്നാല്‍ ഈ സീസണിലെ ടെസ്റ്റുകളിലാണ് അസ്ഹറിന് നായകന്റെ ചുമതല നല്‍കിയിരിക്കുന്നത്.
ടെസ്റ്റില്‍ പാക് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നു അസ്ഹര്‍ പ്രതികരിച്ചു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം പറഞ്ഞു. 2016-17ല്‍ പാക് ടീം ഓസീസ് പര്യടനം നടത്തിയപ്പോള്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ അസ്ഹര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. അതേസമയം, ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് ബാബര്‍. 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ പാക് ടീമിനെ താരം നയിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരേ മൂന്നു ടി20കളും രണ്ടു ടെസ്റ്റുകളുമാണ് പാകിസ്താന്‍ കളിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications