Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിമുടി മാറിയിട്ടും സര്‍ഫ്രാസ് കസേര കാത്തു... പാക് ക്യാപ്റ്റനായി നിലനിര്‍ത്തി, കൂട്ടിന് ബാബറും

Sarfaraz Ahmed retained as Pakistan captain | Oneindia Malayalam

കറാച്ചി: ലോകകപ്പിലെ പുറത്താവലിനു ശേഷം പാകിസ്താന്‍ ക്രിക്കറ്റില്‍ അടിമുടി ഉടച്ചു വാര്‍ക്കലുകള്‍ നടന്നെങ്കിലും അതൊന്നും സര്‍ഫ്രാസ് അഹമ്മദിനെ ബാധിച്ചില്ല. പാക് ടീമിന്റെ നായകനായി സര്‍ഫ്രാസിനെ നിലനിര്‍ത്താന്‍ പിസിബി തീരുമാനിക്കുകയായിരുന്നു. ഏകദിന, ടി20 ഫോര്‍മാറ്റുകളിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടീമിനെ നയിക്കുക.

ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ പാക് ടീമിന്റെ വൈസ് ക്യാപ്റ്റനായി സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസമിനെ നിയമിച്ചിട്ടുണ്ട്. സര്‍ഫ്രാസിനൊപ്പം മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് പാകിസ്താന്റെ പുതിയ കോച്ചും മുഖ്യ സെലക്ടറുമായ മിസ്ബാഹുല്‍ ഹഖ് വ്യക്തമാക്കി.

സന്തുലിതമായ ടീം

സന്തുലിതമായ ടീം

ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയാണ് പുതിയ മാനേജ്‌മെന്റിനു കീഴില്‍ സര്‍ഫ്രാസിന്റെ ആദ്യത്തെ ദൗത്യം. പുതിയ മാനേജ്‌മെന്റ് ആയതിനാല്‍ തന്നെ സന്തുലിതമായ ഒരു ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമമെന്നു പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനി വ്യക്തമാക്കി. ഉടന്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നില്ലെന്നതിനാലാണ് പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതിരുന്നത്. ടെസ്റ്റില്‍ ടീമിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ മിസ്ബാഹിന്റെയും പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്റെയും നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം തീരുമാനിക്കുമെന്നും മാനി അറിയിച്ചു.

ചാംപ്യന്‍സ് ട്രോഫി നേട്ടം

ചാംപ്യന്‍സ് ട്രോഫി നേട്ടം

കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്നു ഫോര്‍മാറ്റുകളിലും പാകിസ്താനെ നയിച്ചു കൊണ്ടിരിക്കുന്നത് സര്‍ഫ്രാസാണ്. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിനെ വിജയികളാക്കിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയെ തകര്‍ത്തായിരുന്നു പാക് ടീം കന്നി ചാംപ്യന്‍സ് ട്രോഫി കൈക്കലാക്കിയത്.
ഇതുവരെയുള്ള പാക് ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ സര്‍ഫ്രാസിന് കീഴില്‍ നന്നായി കൡക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മിസ്ബാഹ് അഭിപ്രായപ്പെട്ടു. നേരത്തേ പാകിസ്താന്റെ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷമായി സീനിയര്‍ ടീമിനെയും സര്‍ഫ്രാസ് നയിച്ചു കൊണ്ടിരിക്കുന്നു. ടീമിന് ഏറ്റവും നല്ല ക്യാപ്റ്റനെയാണ് ലഭിച്ചിരിക്കുന്നതെന്നും മിസ്ബാഹ് വിശദമാക്കി.

ടി20യില്‍ അസാധാരണ പ്രകടനം

ടി20യില്‍ അസാധാരണ പ്രകടനം

ടി20യില്‍ അസാധാരണ പ്രകടനമാണ് പാക് ടീം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഏകദിനത്തില്‍ ടീമിന്റെ പ്രകടനം ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം ടീം നടത്തേണ്ടിയിരിക്കുന്നു. ഇതിന് ക്യാപ്റ്റനെയോ ടീമിനെ മറ്റേതെങ്കിലും താരത്തെയോ പഴിക്കുന്നത് ശരിയല്ല. പ്രധാനപ്പെട്ട കളിക്കാര്‍ നന്നായി പെര്‍ഫോം ചെയ്യാതിരിക്കുമ്പോള്‍ ടീമിന് ജയിക്കാന്‍ കഴിയില്ല. ക്രിക്കറ്റില്‍ 11 കളിക്കാരും നന്നായി പെര്‍ഫോം ചെയ്യേണ്ടതുണ്ടെന്നും മിസ്ബാഹ് വിശദമാക്കി.

പ്രധാന ജോലി

പ്രധാന ജോലി

ക്യാപ്റ്റന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുകയെന്നതാണ് തന്റെ പ്രധാന ജോലിയെന്നു മിസ്ബാഹ് പറഞ്ഞു. കൂടാതെ ടീമിന് സംഭവിക്കുന്ന പിഴവുകള്‍ തിരുത്താന്‍ സഹായിക്കുകയും വേണം. നേരത്തേ പാക് ടീമിന്റെ ക്യാപ്റ്റനായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ ടീമിലെ റോള്‍ പോലും മറന്ന് പെര്‍ഫോം ചെയ്യേണ്ടി വരും. ഇക്കാര്യത്തില്‍ സര്‍ഫ്രാസിനെ സഹായിക്കാന്‍ ശ്രമിക്കും. സര്‍ഫ്രാസ് നന്നായി പെര്‍ഫോം ചെയ്താല്‍ അത് ടീമിനും ഗുണം ചെയ്യുമെന്ന് മിസ്ബാഹ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 14, 2019, 10:16 [IST]
Other articles published on Sep 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+