ഇതാണ് സര്‍ഫറാസ്- ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞവര്‍ക്ക് മറുപടി, കിടിലന്‍ സെഞ്ച്വറി!

ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട താരമായിരുന്നു സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ റണ്‍ മെഷീനായി മാറിയിട്ടും താരത്തെ സെലക്ഷന്‍ കമ്മിറ്റി തഴയുകയായിരുന്നു. ഒരിക്കല്‍ക്കൂടി ദേശീയ ടീമില്‍ നിന്നും അവഗണിക്കപ്പെട്ടതില്‍ നിരാശനാണെന്നു പിന്നാലെ സര്‍ഫറാസ് തുറന്നു പറയുകയും ചെയ്തു.
ഇപ്പോഴിതാ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിക്കു തന്റെ ബാറ്റ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് സര്‍ഫറാസ്. ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടുമൊരു സെഞ്ച്വറി കുറിച്ചാണ് താരം സെലക്ഷന്‍ കമ്മിറ്റിയെ വീണ്ടും തന്റെ പേര് ഓര്‍മിപ്പിച്ചത്.
രഞ്ജി ട്രോഫിയിലെ ഗ്രൂപ്പ് ബി മാച്ചില്‍ ഡല്‍ഹിക്കെതിരേയായിരുന്നു സര്‍ഫറാസ് സെഞ്ച്വറിയോടെ കത്തിക്കയറിയത്. ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിനെ രക്ഷിച്ചതും താരം നേടിയ 125 റണ്‍സാണ്. 155 ബോളുകള്‍ നേരിട്ട സര്‍ഫറാസിന്റെ ഇന്നിങ്‌സില്‍ 16 ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

അവിശ്വസനീയ പ്രകടനം
ലോക ക്രിക്കറ്റില്‍ നിലവിലെ റണ്‍മെഷീന്‍ ഇന്ത്യയുടെ ഇതിഹാസ താരം വിരാട് കോലിയാണെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഈ വിശേഷണം ഏറ്റവുമധികം യോജിക്കുക സര്‍ഫറാസ് ഖാനാണ്. താരത്തിന്റെ അസാധാരണ ബാറ്റിങ് പ്രകടനം ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.
അതിശയിപ്പിക്കുന്ന ഫസ്റ്റ് ക്ലാസ് കരിയറാണ് സര്‍ഫറാസിന്റേത്. ഇതുവരെ കളിച്ച 53 ഇന്നിങ്‌സുകളില്‍ നിന്നും താരം വാരിക്കൂട്ടിയിരിക്കുന്നത് 3480 റണ്‍സാണ്. 82.86 എന്ന ഞെട്ടിക്കുന്ന ശരാശരിയിലാണിത്. ഒമ്പതു ഫിഫ്റ്റികളും 13 സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നും.
ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതാതെ നേടിയ 301 റണ്‍സാണ്. ഇത്രയും ഗംഭീര റെക്കോര്‍ഡുണ്ടായിട്ടും സര്‍ഫറാസിന് ഇതു വരെ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
Also Read: IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!

2019 മുതലുള്ള പ്രകടനം
2014ലാണ് രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി സര്‍ഫറാസ് ഖാന്‍ അരങ്ങേറിയത്. 2019 മുതല്‍ ഇതുവരെയുള്ള താരത്തിന്റെ ഫസ്റ്റ് ക്ലാസ് കരിയറെടുത്താല്‍ അത് അദ്ഭുതപ്പെടുത്തുന്നതാണ്. രണ്ടിന്നിങ്‌സുകളില്‍ മാത്രമേ സര്‍ഫറാസ് ഒറ്റയ്ക്ക സ്‌കോറിനു പുറത്തായിട്ടുള്ളൂ.
ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും രണ്ടു ഡബിള്‍ സെഞ്ച്വറിയും ഏഴ് സെഞ്ച്വറികളുമാണ് ഈ കാലയളവില്‍ സര്‍ഫറാസ് അടിച്ചെടുത്തത്. കൂടാതെ അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.
2019 മുതലുള്ള സര്‍ഫറാസിന്റെ രഞ്ജിയിലെ പ്രകടനം പരിശോധിച്ചാല്‍ 71*, 36, 301*, 226*, 25, 78, 177, 6, 275, 63, 48, 165, 153, 40, 59*, 134, 45, 5, 126*, 75, 20, 162, 15*, 28*, 125 എന്നിങ്ങനെയാണ് സര്‍ഫറാസിന്റെ സ്‌കോറുകള്‍.
രഞ്ജിിയിലെ അവസാനത്തെ 25 ഇന്നിങ്‌സുകളെടുത്താല്‍ 10 സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളുമാണ് താരം അടിച്ചെടുത്തത്.
Also Read: IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!

മുംബൈയ്ക്കു ഭേദപ്പെട്ട സ്‌കോര്‍
സര്‍ഫറാസ് ഖാന്റെ കിടിലന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഡല്‍ഹിക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ മുംബൈ നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈ ആദ്യ ഇന്നിങ്‌സില്‍ 293 റണ്‍സിന് പുറത്തായി.
ഈ ടോട്ടലിലെത്തിയതില്‍ മുംബൈ കടപ്പെട്ടിരിക്കുന്നത് 125 റണ്ണെടുത്ത സര്‍ഫറാസിനോടു മാത്രമാണ്.മുംബൈ നിരയില്‍ മറ്റാരും 40 റണ്‍സ് പോലും നേടിയില്ല. 39 റണ്‍സെടുത്ത ഷാംസ് മ്യുലാനിയാണ് മുംബൈയുടെ രണ്ടാമത്തെ മികച്ച സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ പ്രസാദ് പന്‍വാര്‍ 25 റണ്‍സിനും പുറത്തായി.
നായകന്‍ അജിങ്ക്യ രഹാനെയ്ക്കു രണ്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഡല്‍ഹിക്കു വേണ്ടി പ്രന്‍ഷു വിജയ്‌റന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications