തകര്‍പ്പന്‍ സെഞ്ച്വറി, ബ്രാഡ്മാന്റെ റെക്കോഡ് തകര്‍ത്ത് സര്‍ഫറാസ്, ഇന്ത്യന്‍ ടീമിലിടം വൈകില്ല

ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ച്വറിയാണ് സര്‍ഫറാസ് ഖാന്‍ നേടിയത്. റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഇറങ്ങിയ വലം കൈയന്‍ ബാറ്റ്‌സ്മാന്‍ സൗരാഷ്ട്രക്കെതിരേ 178 പന്തില്‍ നിന്ന് 20 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 138 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വമ്പന്‍ റെക്കോഡും സര്‍ഫറാസ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
സാക്ഷാല്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ റെക്കോഡാണ് സര്‍ഫറാസ് മറികടന്നത്. ബ്രാഡ്മാന്‍ 22 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 2927 റണ്‍സാണ് നേടിയിരുന്നത്. അദ്ദേഹത്തിന്റെ റണ്‍ റെക്കോഡിനെയാണ് സര്‍ഫറാസ്് മറികടന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച ശരാശരിയുള്ള രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോഡും സര്‍ഫറാസിന്റെ പേരിലാണ്. 95.14 ആണ് ബ്രാഡ്മാന്റെ ശരാശരി. രണ്ടാം സ്ഥാനത്തുള്ള സര്‍ഫറാസിന്റെ ശരാശരി 81.49 ഉും മൂന്നാം സ്ഥാനത്തുള്ള വിജയ് മര്‍ച്ചന്റിന്റെ ശരാശരി 71.64ഉുമാണ്.

സമീപകാലത്തെ മികച്ച ഫോം
സമീപകാലത്തായി മിന്നും ഫോമിലാണ് സര്‍ഫറാസിന്റെ പ്രകടനം. 24 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 9 സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും സര്‍ഫറാസിന്റെ പേരിലുണ്ട്. മികച്ച ഫോമിലുള്ള സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ അധികം വൈകിയേക്കില്ല. ഐപിഎല്ലില്‍ ഫിനിഷര്‍ റോളില്‍ വെടിക്കെട്ട് തീര്‍ത്ത് സര്‍ഫറാസ് ശ്രദ്ധ നേടിയിരുന്നെങ്കിലും സ്ഥിരതയോടെ കളിക്കാനോ വിശ്വസ്തനായി മാറാനോ സര്‍ഫറാസിന് സാധിച്ചിരുന്നില്ല.
എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുന്നു. നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മധ്യനിരയിലേക്ക് താരങ്ങളെ ആവിശ്യമുണ്ട്. അജിന്‍ക്യ രഹാനെക്ക് പകരം ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് സര്‍ഫറാസ്. 28 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2790 റണ്‍സാണ് സര്‍ഫറാസ് ഖാന്റെ സമ്പാദ്യം. 301* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
Also Read : T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

ഇന്ത്യക്ക് മധ്യനിര താരം വേണം
21 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 325 റണ്‍സും 74 ടി20കളില്‍ നിന്ന് 872 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നാല് വിക്കറ്റും സര്‍ഫറാസ് നേടിയിട്ടുണ്ട്. മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ഇതിന് പരിഹാരം കാണാന്‍ സര്‍ഫറാസിന് സാധിക്കും. ഇന്ത്യ അവസരം നല്‍കിയാല്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ 24കാരനായ താരത്തിന് സാധിച്ചേക്കും. പരിമിത ഓവറിലും ഇന്ത്യക്ക് മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ വേണം. ഈ വിടവ് നികത്താന്‍ സര്‍ഫറാസിന് സാധിച്ചേക്കും.
Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ഫൈനല്‍ മത്സരങ്ങളിലെ പ്രകടനം
പ്രധാന മത്സരങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് സര്‍ഫറാസ്. രഞ്ജി ട്രോഫി ഫൈനലില്‍ 243 പന്തില്‍ 134 റണ്‍സാണ് സര്‍ഫറാസ് നേടിയത്. ദുലീപ് ട്രോഫി ഫൈനലില്‍ 178 പന്തില്‍ 127 റണ്‍സും അദ്ദേഹത്തിന് നേടാനായി. ഇപ്പോഴിതാ ഇറാനി ട്രോഫി ഫൈനലിലും. ഇന്ത്യക്ക് വലിയ പ്രതീക്ഷകള്‍ താരം നല്‍കുന്നുണ്ടെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications